മുതിര്‍ന്നവര്‍ക്കായി പുരുഷന്മാര്‍ തമ്മിലുള്ള അശ്ശീല വീഡിയോ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ മാസം ഏഴ് ലക്ഷം രൂപയിലധികം വരുമാനം നേടുന്നുണ്ടെന്നാണ് ഇവരുടെ വാദം. തന്റെ കാമുകന്‍ മറ്റ് പുരുഷന്മാരുമായി ബന്ധപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതും ഷൂട്ടിന് നേതൃത്വം നല്‍കുന്നതും ടെറി തന്നെയാണ്. സമ്മിശ്ര പ്രതികരണങ്ങള്‍ ആളുകളില്‍ നിന്ന് വരുന്നുണ്ടെങ്കിലും ഇതിനെ ഒരു ബിസിനസ് ആയിട്ടാണ് ടെറിയും റയാനും കരുതുന്നത്.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കായി പുരുഷന്മാര്‍ തമ്മിലുള്ള അശ്ശീല ഉള്ളടക്കങ്ങള്‍ സൃഷ്ടിച്ച് താനും കാമുകനും ചേര്‍ന്ന് മോശമല്ലാത്ത വരുമാനം നേടുന്നുണ്ടെന്ന് യുവതി പറഞ്ഞതായി ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവരീതലിംഗത്തില്‍പ്പെടുന്നവരാണ് ടെറിയും റയാനുമെങ്കിലും ഇവര്‍ ചിത്രീകരിക്കുന്ന വീഡിയോകളില്‍ റയാന്‍ മറ്റ് പുരുഷന്മാരുമായി ബന്ധപ്പെടുന്നു. പങ്കാളിയായ ടെറി അത് ഷൂട്ട് ചെയ്യുകയും സംവിധാനം ചെയ്യുകയും ചെയ്യുന്നു.
advertisement
വ്യക്തിപരമായ മുന്‍ഗണനകളേക്കാള്‍ ആവശ്യങ്ങളും സാമ്പത്തിക നേട്ടവുമാണ് ഈ തീരുമാനത്തിന് കാരണമെന്ന് ടെറിയും റയാനും പറയുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ ഇത്തരത്തിലുള്ള അശ്ശീല വീഡിയോകള്‍ ചിത്രീകരിക്കാന്‍ ആരംഭിച്ചത്. തുടക്കത്തില്‍ ഇരുവരും തമ്മിലുള്ള അശ്ശീല രംഗങ്ങളാണ് ചിത്രീകരിച്ചിരുന്നത്. പിന്നീട് പുരുഷന്മാര്‍ തമ്മിലുള്ള അശ്ശീല വീഡിയോകള്‍ക്ക് കൂടുതല്‍ വരുമാനവും റീച്ചും കിട്ടുന്നതായി അവര്‍ ശ്രദ്ധിച്ചു. ഇതോടെ വീഡിയോ ചിത്രീകരണം ആ ഫോര്‍മാറ്റിലായി.
2021-ലാണ് ഇത്തരം ചിത്രീകരണം താന്‍ ആരംഭിച്ചതെന്ന് ടെറി പറയുന്നു. അന്ന് റയാന്‍ ജയിലില്‍ ആയിരുന്നുവെന്നും അന്ന് മറ്റുള്ളവരുമായി ചേര്‍ന്നാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും ടെറി വ്യക്തമാക്കി. പിന്നീട് റയാന്‍ ജയിലില്‍ നിന്ന് ഇറങ്ങിയശേഷം ഇരുവരും ചേര്‍ന്ന് വീഡിയോകള്‍ ചെയ്തുതുടങ്ങി. ഇതൊരു ബിസിനസ് ആയാണ് ഇരുവരും കാണുന്നത്.
ഈ ജോലി പ്രൊഫഷണലാണെന്നും തന്റെ ലൈംഗിക ഐഡന്റിറ്റി നിര്‍വചിക്കുന്നില്ലെന്നും റയാന്‍ വാദിച്ചു. "ഇതൊരു ജോലിയാണ്, വ്യക്തിപരമായ വികാരങ്ങള്‍ വരുമാനം ഉണ്ടാക്കുന്ന പ്രവര്‍ത്തനത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നു", അദ്ദേഹം പറഞ്ഞു. ഇരുവരും ചേർന്ന് ശരാശരി പ്രതിമാസം 6,000 പൗണ്ട് വരെ (ഏകദേശം 7.25 ലക്ഷം രൂപ) വരുമാനം നേടുന്നുണ്ടെന്നും അവകാശപ്പെട്ടു.
പരസ്പര വിശ്വാസവും സുതാര്യതയും മൂലമാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നും ഇതില്‍ തനിക്ക് ഒരു അസ്വസ്ഥതയും തോന്നുന്നില്ലെന്നും ടെറി പറഞ്ഞു. അതേസമയം, ഇതിനോട് തന്റെ കുടുംബം സമ്മിശ്ര വികാരങ്ങളോടെയാണ് പ്രതികരിച്ചതെന്ന് അവര്‍ സമ്മതിച്ചു. സാഹചര്യം ഒടുവില്‍ ബന്ധം വഷളാക്കുമെന്ന് തന്റെ അമ്മ ആശങ്ക പ്രകടിപ്പിച്ചതായും അവര്‍ തുറന്നു പറഞ്ഞു.
