ഛത്തീസ്ഗഡിൽ നടന്ന ഒരു വിവാഹ ചടങ്ങിലാണ് വരനും വധുവും തമ്മിൽ സാമൂഹിക അകലം പാലിക്കാനായി വ്യത്യസ്തമായ മാല ചാർത്തൽ നടത്തിയത്. സംസ്ഥനത്തെ അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറായ ദിപാൻഷു കബ്രയാണ് ട്വിറ്ററിലൂടെ രസകരമായ വീഡിയോ പങ്കു വെച്ചത്. വിവാഹ ചടങ്ങിൽ സാമൂഹിക അകലം ഉറപ്പു വരുത്താനായി ഇവൻ്റ് മാനേജർ വിചിത്രമായ വഴി തേടി എന്ന അടിക്കുറിപ്പോടെയാണ് ട്രാൻസ്പോർട്ട് കമ്മീഷണർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Also Read- എം കെ സ്റ്റാലിൻ മുഖ്യമന്ത്രിയാകാൻ നേർച്ച; സ്വന്തം നാക്ക് മുറിച്ച് അമ്മന് സമർപ്പിച്ച് 32കാരി
advertisement
മികച്ച പ്രതികരണമാണ് വീഡിയോക്ക് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. നിരവധി ആളുകൾ ഇതിനോടകം കണ്ട വീഡിയോക്ക് ആയിരത്തിലധികം ലൈക്കുകളും ട്വിറ്ററിൽ ലഭിച്ചിട്ടുണ്ട്. വീഡിയോ ഏറെ ചിരിപ്പിക്കുന്നതാണ് എന്നായിരുന്നു കൂടുതൽ ആളുകളുടെയും അഭിപ്രായം. രാജ്യം വലിയ കോവിഡ് പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ ഇത്രയേറെ പ്രയാസപ്പെട്ട് വിവാഹ ചടങ്ങ് നടത്തേണ്ടതുണ്ടോ എന്ന് ചോദിച്ചവരും കുറവായിരുന്നില്ല.
3. 57 ലക്ഷം പ്രതിദിന കോവിഡ് കേസുകളാണ് ചൊവ്വാഴ്ച്ച ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. 3,449 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2.22 ലക്ഷമാവുകയും ചെയ്തു.ദേശീയ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം 2 കോടിയിലധികം ആളുകൾക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചിട്ടുള്ളത്.
കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിശ്ചയിച്ച് ഉറപ്പിച്ച കല്ല്യാണങ്ങളും മറ്റും മാറ്റി വെക്കാൻ മിക്കവരും നിർബന്ധിതരാകുന്നു. ചിലരാകട്ടെ ഇത്തരം ആളുകളെ പരമാവധി കുറച്ചും ഇത്തരം വ്യത്യസ്ഥമായ രീതികളിലൂടെയും ചടങ്ങ് നടത്തുന്നു.
അടുത്തിടെ കേരളത്തിൽ കോവിഡ് വാർഡിൽ വച്ച് രണ്ടു പേർ വിവാഹിതരായിരുന്നു. ആലപ്പുഴ മെഡിക്കൽ കൊളേജിലെ കോവിഡ് വാർഡാണ് വിവാഹത്തിന് വേദിയായത്. വിവാഹ വസ്ത്രത്തിന് പകരം പിപിഇ കിറ്റാണ് വധു ധരിച്ചത്. ആശുപത്രി ജീവനക്കാരും വാർഡിലെ മറ്റ് കോവിഡ് രോഗികളും മാത്രം വിവാഹ ചടങ്ങിൽ പങ്കെടുത്തു. ആലപ്പുഴ സ്വദേശികളായ ശരത്തിന്റെ അഭിരാമിയുടെയും വിവാഹം നേരത്തെ പറഞ്ഞ് ഉറപ്പിച്ചാതായിരുന്നു. ഖത്തറിൽ നിന്നും ഒരു മാസം മുമ്പ് എത്തിയ ശരത്തിന് ഇതിനിടെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റീവായ അമ്മയും ആശുപത്രിയിലേക്ക് മാറി. വിവാഹം നീട്ടിക്കൊണ്ടു പോകേണ്ടതില്ല എന്ന് തിരുമാനിച്ച കുടുംബം വാർഡിൽ വച്ച് തന്നെ വിവാഹം നടത്തുകയായിരുന്നു.