എം കെ സ്റ്റാലിൻ മുഖ്യമന്ത്രിയാകാൻ നേർച്ച; സ്വന്തം നാക്ക് മുറിച്ച് അമ്മന് സമർപ്പിച്ച് 32കാരി

Last Updated:

കഴിഞ്ഞ ഒരു മാസത്തിനിടെ തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സമാന സംഭവമാണിത്.

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ  വന്‍ വിജയം നേടിയ എംകെ സ്റ്റാലിൻ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായതോടെ സ്വന്തം നാക്ക് മുറിച്ച് അമ്മന് സമർപ്പിച്ച് 32കാരി. രാമനാഥപുരം ജില്ലയിലെ വനിത എന്ന യുവതിയാണ് നേർച്ച നിറവേറ്റിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷം നേടി ഡിഎംകെ വിജയിച്ചിരുന്നു. മുഖ്യമന്ത്രിയായി എം കെ സ്റ്റാലിൻ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
പരമകുടി പൊതുകാവടിയിൽ കാർത്തിക്കിന്റെ ഭാര്യയാണ് 32കാരിയായ വനിത. ഇവരുടെ കുടുംബം ഡിഎംകെ അനുഭാവികളാണ്. തിങ്കളാഴ്ച പരമകുടിയിലെ ശ്രീ മുതലമ്മൻ ക്ഷേത്രത്തിലെ പടവുകളിൽ വനിതയെ അബോധാവസ്ഥയിൽ കാണപ്പെടുകയായിരുന്നു. വായിൽ നിന്ന് ചോര പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു. നാക്കിന്റെ ഒരു ഭാഗവും പടിയിൽ സമർപ്പിച്ച നിലയിലായിരുന്നു.
Also Read- എഴുപത്തൊന്നുകാരി പ്രസവിച്ച പെൺകുഞ്ഞ് 45ാം ദിവസം പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു
ഉടൻ തന്നെ വനിതയെ പരമക്കുടി സർക്കാർ ആശുപത്രിയില്‍ എത്തിച്ചു. നാക്കിന്റെ ഒരു ഭാഗം കണ്ടെത്തിയിട്ടില്ലെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ എൻ ആർ നാഗനാഥൻ പറഞ്ഞു. യുവതിയുടെ ജീവന് ഭീഷണിയൊന്നുമില്ലെന്നും നേർച്ചയുടെ ഭാഗമായി നാക്ക് സ്വയം മുറിച്ചതാണെന്നാണ് മനസ്സിലായതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
advertisement
കഴിഞ്ഞ ഒരു മാസത്തിനിടെ തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സമാന സംഭവമാണിത്. വോട്ടെടുപ്പിന് രണ്ടു ദിവസം മുൻപ് ഏപ്രിൽ നാലിന് ഡിഎംകെ പ്രവർത്തകൻ മാരിയമ്മൻ കോവിലിൽ എത്തി തന്റെ ഇടതുകൈയിലെ ഒരു വിരൽ അറുത്ത് ദൈവത്തിന് സമർപ്പിച്ചിരുന്നു. ഡിഎംകെയുടെയും എം കെ സ്റ്റാലിന്റെയും വിജയത്തിന് വേണ്ടിയായിരുന്നു ഇത്. വിരുദനഗറിലെ നിർമാണ തൊഴിലാളിയായ 66 കാരൻ ഗുരുവയ്യയാണ് ഇത്തരമൊരു കൃത്യത്തിന് മുതിർന്നത്. ഡിഎംകെയുടെ കടുത്ത ആരാധകനാണ് ഗുരുവയ്യ. 2011ലും 2016ലും എം കെ സ്റ്റാലിൻ മുഖ്യമന്ത്രിയാകാത്തതിൽ കടുത്ത നിരാശനായിരുന്നു. എല്ലാവർഷവും അമ്മൻകോവിലിലെത്തി ഗുരുവയ്യ പ്രാർത്ഥിക്കാറുണ്ട്.
advertisement
2015ൽ അഴിമതി കേസിൽ മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ ശിക്ഷിച്ചതിന് പിന്നാലെ ഏതാനും എഐഎഡിഎംകെ പ്രവർത്തകർ ജീവനൊടുക്കിയിരുന്നു. ഇവർക്ക് നഷ്ടപരിഹാരമായി പാർട്ടി ലക്ഷങ്ങൾ നൽകിയിരുന്നു. 2016ൽ ജയലളിത മരിച്ചപ്പോഴും സമാനമായ രീതിയിൽ ആത്മഹത്യകൾ അരങ്ങേറിയിരുന്നു. ഡിഎംകെ പ്രവർത്തകരും വൈകാരികമായി പ്രതികരിക്കുന്ന ഇത്തരം സംഭവങ്ങൾ മുൻപുണ്ടായിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
എം കെ സ്റ്റാലിൻ മുഖ്യമന്ത്രിയാകാൻ നേർച്ച; സ്വന്തം നാക്ക് മുറിച്ച് അമ്മന് സമർപ്പിച്ച് 32കാരി
Next Article
advertisement
ഭാര്യയോട് മുട്ടക്കറി ഉണ്ടാക്കാൻ ആവശ്യപ്പെട്ടത് വഴക്കായി ; ഭര്‍ത്താവ് ജീവനൊടുക്കി
ഭാര്യയോട് മുട്ടക്കറി ഉണ്ടാക്കാൻ ആവശ്യപ്പെട്ടത് വഴക്കായി ; ഭര്‍ത്താവ് ജീവനൊടുക്കി
  • മുട്ടക്കറി ഉണ്ടാക്കുന്നതിനെച്ചൊല്ലിയുണ്ടായ വഴക്കിന് ശേഷം ഭര്‍ത്താവ് ശുഭം ജീവനൊടുക്കിയെന്ന് പോലീസ്.

  • വഴക്കിന് ശേഷം ഭാര്യ റോഡിലേക്ക് ഇറങ്ങിയതും ശുഭം അപമാനിതനായി തോന്നിയതും മരണത്തിന് കാരണമായെന്ന് കുടുംബം.

  • പോലീസ് അന്വേഷണം തുടരുന്നു; കുടുംബാംഗങ്ങളുടെ മൊഴികള്‍ രേഖപ്പെടുത്തി നിയമനടപടികള്‍ സ്വീകരിക്കും.

View All
advertisement