ഇതിന് ശേഷമാണ് മെട്രോയില്‍ വച്ച് ഒരു യുവാവും യുവതിയുംചുംബിക്കുന്ന വീഡിയോ ട്വിറ്ററില്‍ വൈറലായത്. എന്നാൽ അവരുടെ സമ്മതമില്ലാതെ ഈ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിനെ വിമര്‍ശിച്ച് ചിലർ രംഗത്തെത്തി.
ഇത് 2023 ആണ്, പൊതുനിരത്തിലേ സ്‌നേഹ പ്രകടനങ്ങളിലേക്ക് മനസ്സ് തുറക്കേണ്ട സമയമായി എന്നാണ് ട്വിറ്റര്‍ ഉപഭോക്താക്കൾ പറയുന്നത്.
”ഡൽഹി മെട്രോയിൽ ദമ്പതികൾ പരസ്പരം ചുംബിക്കുന്ന വീഡിയോ സാംസ്കാരികച്യുതിയാണെന്ന തരത്തിൽ അടുത്തിടെ ട്വിറ്ററിൽ ചിലർ പങ്കുവെച്ചിരുന്നു. ഞാൻ ആദ്യമായി യൂറോപ്പ് സന്ദർശിച്ചപ്പോൾ, ആളുകൾ തങ്ങളുടെ സ്നേഹം തുറന്ന് പ്രകടിപ്പിക്കുന്നത് കണ്ട് എനിയ്ക്ക് സന്തോഷം തോന്നിയെന്നാണ്” ഒരു ട്വിറ്റർ ഉപയോക്താവ് ഇതിനോട് പ്രതികരിച്ചത്.
ഒരാളുടെ സമ്മതമില്ലാതെ ഇത്തരത്തിൽ വീഡിയോ ചിത്രീകരിക്കുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്യുന്നത് ഐപിസി സെക്ഷൻ 354 സി പ്രകാരം ശിക്ഷാർഹമാണെന്ന് മറ്റൊരാൾ കുറിച്ചു. രണ്ട് ചെറുപ്പക്കാർ അവരുടെ സ്നേഹം പ്രകടിപ്പിക്കുന്നത് കാണാൻ പോലും കഴിയാത്തവിധം നിരാശരായ സമൂഹമാണ് നമുക്ക് ചുറ്റുമുള്ളതെന്നും അദ്ദേഹം കുറിച്ചു.
അടുത്തിടെ ഡൽഹി മെട്രോയിൽ അർദ്ധനഗ്‌നയായി യാത്ര ചെയ്ത യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ആ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട യുവതിയുടെ പ്രതികരണവും പിന്നീട് പുറത്ത് വന്നു. റിഥം ചനാന എന്നാണ് അവരുടെ പേര്. പൊതു ഇടത്തിൽ ബ്രാലെറ്റ് ടോപ്പും മിനി സ്‌കേർട്ടും ധരിച്ചതിന് റിഥം ചനാന നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. മറ്റുള്ളവർ തന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്നത് താൻ ശ്രദ്ധിക്കുന്നില്ലെന്ന് ചനാന പ്രതികരിച്ചു.
Also Read-‘എന്ത് ധരിക്കണമെന്നത് എന്റെ ഇഷ്ടം’: ഡൽഹി മെട്രോയിൽ അർധനഗ്നയായെത്തിയ യുവതി
അതിന് കാരണം ഓരോരുത്തരും എന്ത് ധരിക്കണമെന്നത് അവരവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ് എന്ന് റിഥം ചനാന വ്യക്തമാക്കി. ഞാൻ ധരിക്കാൻ ആഗ്രഹിക്കുന്നത് എന്ത് എന്നത് എന്റെ സ്വാതന്ത്ര്യമാണ്. പബ്ലിസിറ്റിക്ക് വേണ്ടിയോ പ്രശസ്തയാകാൻ വേണ്ടിയോ അല്ല ഞാൻ ഇത് ചെയ്തത്. ആളുകൾ എന്ത് പറയുന്നു എന്നതിനെ കുറിച്ച് എനിക്ക് ആശങ്കയില്ല. ഉർഫി ജാവേദിന്റെ ശൈലി പകർത്തിയതായി ചിലർ കുറ്റപ്പെടുത്തിയതായി കണ്ടു, “ഞാൻ ഉർഫി ജാവേദിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടില്ലെന്നും അവർ വ്യക്തമാക്കി. റിഥം ചനാനയുടെ കുടുംബം ഒരു യാഥാസ്ഥിതിക കുടുംബമാണ്. അവളുടെ ഇത്തരത്തിലുള്ള ഫാഷൻ വസ്ത്രധാരണത്തെ കുടുംബം ഒരു തരത്തിലും പിന്തുണക്കുന്നില്ല എന്ന കാര്യവും റിഥം തുറന്ന് സമ്മതിച്ചിരുന്നു.