'എന്ത് ധരിക്കണമെന്നത് എന്റെ ഇഷ്ടം': ഡൽഹി മെട്രോയിൽ അർധനഗ്നയായെത്തിയ യുവതി
- Published by:Rajesh V
- trending desk
Last Updated:
പൊതു ഇടത്തിൽ ബ്രാലെറ്റ് ടോപ്പും മിനി സ്‌കേർട്ടും ധരിച്ചതിന് റിഥം ചനാന നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ അവർ തന്റെ വസ്ത്രധാരണത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ്
ന്യൂഡൽഹി: അടുത്തിടെ ഡൽഹി മെട്രോയിൽ അർദ്ധനഗ്‌നയായി യാത്ര ചെയ്ത യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ആ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട യുവതിയുടെ പ്രതികരണമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. റിഥം ചനാന എന്നാണ് അവരുടെ പേര്. പൊതു ഇടത്തിൽ ബ്രാലെറ്റ് ടോപ്പും മിനി സ്‌കേർട്ടും ധരിച്ചതിന് റിഥം ചനാന നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ അവർ തന്റെ വസ്ത്രധാരണത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
മറ്റുള്ളവർ തന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്നത് താൻ ശ്രദ്ധിക്കുന്നെയില്ലെന്ന് ചനാന പ്രതികരിച്ചു. അതിന് കാരണം ഓരോരുത്തരും എന്ത് ധരിക്കണമെന്നത് അവരവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ് എന്ന് റിഥം ചനാന വ്യക്തമാക്കി . ഇന്ത്യാ ടുഡേയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് റിഥം തന്റെ വേഷത്തെ ന്യായീകരിച്ച് രംഗത്തെത്തിയത്.
“ഞാൻ ധരിക്കാൻ ആഗ്രഹിക്കുന്നത് എന്ത് എന്നത് എന്റെ സ്വാതന്ത്ര്യമാണ്. പബ്ലിസിറ്റിക്ക് വേണ്ടിയോ പ്രശസ്തയാകാൻ വേണ്ടിയോ അല്ല ഞാൻ ഇത് ചെയ്തത്. ആളുകൾ എന്ത് പറയുന്നു എന്നതിനെ കുറിച്ച് എനിക്ക് ആശങ്കയില്ല. ഉർഫി ജാവേദിന്റെ ശൈലി പകർത്തിയതായി ചിലർ കുറ്റപ്പെടുത്തിയതായി കണ്ടു, “ഞാൻ ഉർഫി ജാവേദിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടില്ല. അടുത്തിടെ ഒരു സുഹൃത്ത് അവരുടെ ഫോട്ടോ കാണിക്കുന്നത് വരെ അവർ ആരാണെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷെ ഉർഫിയുടെ കഥ അറിഞ്ഞതിന് ശേഷം ഞാൻ അവരെ ശ്രദ്ധിക്കാറുണ്ട് “. റിഥം ചനാന പറഞ്ഞു.
advertisement
റിഥം ചനാനയുടെ കുടുംബം ഒരു യാഥാസ്ഥിതിക കുടുംബമാണ്. അവളുടെ ഇത്തരത്തിലുള്ള ഫാഷൻ വസ്ത്രധാരണത്തെ കുടുംബം ഒരു തരത്തിലും പിന്തുണക്കുന്നില്ല എന്ന കാര്യവും റിഥം തുറന്ന് സമ്മതിച്ചു. വീട്ടിൽ അവൾക്ക് ഇഷ്ടമുള്ളതൊന്നും ചെയ്യാൻ അനുവദിച്ചിരുന്നില്ല. വളരെക്കാലമായി അതായിരുന്നു വീട്ടിലെ അവസ്ഥ. അങ്ങനെ ഒരു ദിവസം ഞാൻ ഉറച്ച ഒരു തീരുമാനമെടുത്തു. ഇത് എന്റെ ജീവിതമാണ്, എനിക്ക് ഇഷ്ടമുള്ളത് ഉടുക്കാനും ചെയ്യാനും സ്വാതന്ത്ര്യമുണ്ട്. കുറെ മാസങ്ങളായി ഞാൻ ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നുണ്ട്. പക്ഷെ ഇപ്പോൾ അത് വലിയ ചർച്ച ആയിരിക്കുന്നു. 19 കാരിയായ റിഥം ചനാന പറഞ്ഞു.
advertisement
No she is not @uorfi_pic.twitter.com/PPrQYzgiU2
— NCMIndia Council For Men Affairs (@NCMIndiaa) March 31, 2023
യാത്രയ്ക്കിടെ അവളുടെ സുരക്ഷയെക്കുറിച്ചുള്ള ചോദ്യത്തിന് ഇതുവരെ ഒരു പ്രശ്‌നവും നേരിട്ടിട്ടില്ലെന്നും പതിവായിട്ടുള്ള കമന്റുകളും കളിയാക്കലുകളും അവഗണിക്കാൻ താൻ പഠിച്ചിട്ടുണ്ടെന്നും പെൺകുട്ടി പറഞ്ഞു.
advertisement
അതേസമയം,വീഡിയോ വൈറലായതോടെ മെട്രോയിൽ സഞ്ചരിക്കുമ്പോൾ സാമൂഹിക മര്യാദകൾ പാലിക്കാനും പൊതുവിൽ സ്വീകാര്യമായ സാമൂഹിക മാനദണ്ഡങ്ങളും പ്രോട്ടോക്കോളുകളും പാലിക്കാനും യാത്രക്കാരോട് ആവശ്യപ്പെട്ട് കൊണ്ട് ഡിഎംആർസി തിങ്കളാഴ്ച പ്രസ്താവന പുറത്തിറക്കിയിരുന്നു. “യാത്രക്കാർ മറ്റ് സഹയാത്രികരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഏതെങ്കിലും വസ്ത്രം ധരിക്കുകയോ അത്തരത്തിലുള്ള ഏതെങ്കിലും പ്രവർത്തനത്തിൽ ഏർപ്പെടുകയോ ചെയ്യരുത്,” എന്നും പ്രസ്താവനയിൽ പറയുന്നു.
advertisement
ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) അടുത്തിടെ ട്രെയിനിലെ മറ്റ് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്ന വിധത്തിൽ വീഡിയോകൾ ചിത്രീകരിക്കുന്നതും, അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും വിലക്കിയിരുന്നു. “മെട്രോയ്ക്കുള്ളിൽ വീഡിയോഗ്രാഫി പാടില്ലെന്ന സ്വന്തം നിയമം ഡിഎംആർസി ഇപ്പോൾ മറന്നു എന്നത് വിചിത്രമായി തോന്നുന്നു. എന്റെ വസ്ത്രധാരണത്തിൽ അവർക്ക് പ്രശ്നമുണ്ടെങ്കിൽ അത് ഷൂട്ട് ചെയ്തവരോടും അവർക്ക് പ്രശ്നമുണ്ടാകണം”. ചനാന തന്റെ നിലപാട് വ്യക്തമാക്കി.
ഏതായാലും റിഥം ചനാനയുടെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തുന്നുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 07, 2023 2:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'എന്ത് ധരിക്കണമെന്നത് എന്റെ ഇഷ്ടം': ഡൽഹി മെട്രോയിൽ അർധനഗ്നയായെത്തിയ യുവതി