അതും രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപാണ് ഈ വിവാഹം നടന്നത്. 2001ൽ ആണ് ന്യൂയോർക്ക് ദമ്പതികളായ ഡേവിഡ് ലെയ്ബോവിറ്റ്‌സും കിംബർലി മില്ലറും ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾക്കിടയിൽ അന്തർവാഹിനിയിൽ വച്ച് വിവാഹിതരായത്. ഹോളിവുഡ് ചിത്രമായ ടൈറ്റാനിക്കിൽ ഉപയോഗിച്ചതിന് സമാനമായ മുങ്ങിക്കപ്പൽ തന്നെ ആണ് ഇവർ വിവാഹത്തിനായി തിരഞ്ഞെടുത്തത്. വടക്കൻ അറ്റ്ലാന്റിക്കിന് താഴെ നാല് കിലോമീറ്റർ താഴേക്ക് സഞ്ചരിച്ചാണ് ഇവർ വിവാഹം കഴിച്ചത്. അന്ന് വലിയ രീതിയിൽ വാർത്തകളിൽ ഇടം നേടിയെങ്കിലും ഈ വിവാഹത്തിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു.
advertisement
1912-ലെ ടൈറ്റാനിക് ദുരന്തത്തിൽ മരിച്ച 1,523 വ്യക്തികളെ ഈ വിവാഹത്തിലൂടെ അപമാനിച്ചു എന്നും അനാദരവ് കാണിച്ചു എന്നും ആരോപിച്ചായിരുന്നു ഇവർക്ക് നേരെ വിമർശനങ്ങൾ ഉയർന്നത്. എങ്കിലും ലെയ്ബോവിറ്റ്‌സും മില്ലറും ഇതൊന്നും വകവയ്ക്കാതെ തങ്ങളുടെ തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു. QE2 ന്റെ കമാൻഡിംഗ് ഓഫീസർ ക്യാപ്റ്റൻ റോൺ വാർവിക്കിനൊപ്പം ആയിരുന്നു ദമ്പതിമാർ വിവാഹ ചടങ്ങുകൾ പൂർത്തിയാക്കിയത് . റഷ്യൻ ഗവേഷണ കപ്പലായ അക്കാദമിക് കെൽഡിഷിന്റെ ഓപ്പറേഷൻസ് റൂമിൽ നിന്നാണ് ക്രൂയിസ് ലൈനർ അന്ന് വിവാഹചടങ്ങുകൾ നിയന്ത്രിച്ചത്. അതേസമയം ടൈറ്റാനിക് സന്ദർശനത്തിന് അന്ന് തന്നെ ഒരാൾക്ക് 36,000 ഡോളർ (29 ലക്ഷം രൂപ) ചെലവ് ഉണ്ടായിരുന്നു.
എന്തായാലും വർഷങ്ങൾക്കു മുൻപ് നടന്ന ഈ വിവാഹം ഇപ്പോഴും ഏവരെയും അമ്പരപ്പിക്കുന്ന ഒന്നാണ്. ഇത്രയും സാഹസികത നിറഞ്ഞ ഒരു വിവാഹം നടത്താൻ തീരുമാനിച്ച ദമ്പതികളുടെ കഥ സോഷ്യൽ മീഡിയയിലൂടെ ഇപ്പോഴും നിരവധി പേരുടെ ശ്രദ്ധയാണ് പിടിച്ചു പറ്റിയിരിക്കുന്നത്. പലതരത്തിലുള്ള രസകരമായ പ്രതികരണങ്ങളും ഈ പോസ്റ്റിന് താഴെ ആളുകൾ പങ്കുവെച്ചിട്ടുണ്ട്. അവർക്ക് അസാധാരണമായ ഒരു വിവാഹ വേദിയാണ് വേണ്ടിയിരുന്നതെന്നും അത് തീർച്ചയായും ലഭിച്ചു എന്നും ചിലർ അഭിപ്രായപ്പെട്ടു.
എന്നാൽ ഇപ്പോൾ 1912ൽ തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അഞ്ച് യാത്രക്കാരുമായി അറ്റ്ലാന്റിക് സമുദ്രത്തിലേക്കുപോയതാണ് ടൈറ്റൻ അന്തർവാഹിനി. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ ഏറ്റവും അടുത്തു കാണാനായിരുന്നു യാത്ര.
