TRENDING:

വിരണ്ടോടിയ പശു ആശുപത്രിക്കകത്തേക്ക് പാഞ്ഞു കയറി; പരിഭ്രാന്തരായി രോഗികള്‍

Last Updated:

രക്ഷപ്പെടാൻ വശങ്ങളിലേക്ക് മാറി നില്‍ക്കുന്ന ആളുകളെ പശു പിന്തുടര്‍ന്നു അക്രമിക്കുകയാണ് ചെയ്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിരണ്ടോടിയ പശു ആശുപത്രിയിലെ കാത്തിരിപ്പു മുറിയിലേക്ക് പാഞ്ഞു കയറി രോഗികളെ ആക്രമിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. കൊളംബിയയിലാണ് സംഭവം അരങ്ങേറിയത്.  വടക്കു പടിഞ്ഞാറൻ കൊളംബിയയിലെ ആന്റിയോക്യയിയലെ സാർ റാഫേല്‍ ആശുപത്രിയില്‍ നടന്ന സംഭവത്തിന്റെ പൂര്‍ണ ദൃശ്യങ്ങള്‍ സുരക്ഷാ കാമറകളില്‍ പതിഞ്ഞിട്ടുണ്ട്. നിറയെ ആളുകളുള്ള മുറിയിലേക്ക് പാഞ്ഞു വരുന്ന പശുവിനെ ദൃശ്യങ്ങളില്‍ കാണാം. രക്ഷപ്പെടാൻ വശങ്ങളിലേക്ക് മാറി നില്‍ക്കുന്ന ആളുകളെ പശു പിന്തുടര്‍ന്നു അക്രമിക്കുകയാണ് ചെയ്തത്.
advertisement

ഭാഗ്യമെന്നോണം നിരവധി തവണ പശു വഴുതി വീണതു കൊണ്ട് രോഗികള്‍ക്ക് രക്ഷപ്പെടാൻ കഴിഞ്ഞു. എന്നാല്‍ ഒരു മൂലയില്‍ അകപ്പെട്ടു പോയ ഒരു സ്ത്രീയെ പശു അക്രമിച്ച് ചുവരില്‍ പറ്റിക്കുന്നത് ക്ലിപ്പില്‍ കാണുന്നുണ്ട്. സ്ത്രീയ്ക്ക് നിസാര പരിക്കുകള്‍ ഏറ്റിട്ടുണ്ട്.

Also Read സംസ്ഥാനത്ത് ഇന്ന് 4892 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.99

അല്‍പ സമയം കഴിഞ്ഞ് രണ്ട് ആളുകള്‍ വന്ന് മുറിക്കകത്ത് കുടുങ്ങിയ രോഗികളെ രക്ഷിക്കുകയും പശുവിനെ വലിച്ചു കൊണ്ടു പോകുകയുമായിരുന്നു. പോകുന്ന വഴിക്ക് പശു വീണ്ടും വീണ്ടും അക്രമാസക്തനാകുകയും പരിക്കു പറ്റിയ സ്ത്രീയെ വീണ്ടും അത്രിക്രമിക്കുന്നതും കാണാം. പിന്നീട് ഒരാള്‍ വന്ന് പശുവിന്റെ ശ്രദ്ധ മാറ്റി ആശുപത്രിയുടെ പുറത്തേക്ക് കൊണ്ടു പോയി.

advertisement

ആശുപത്രിക്ക് പുറത്ത് നാട്ടുകാര്‍ പശുവിന്റെ ശ്രദ്ധ മാറ്റാൻ വിസിലടിക്കുന്നതും വീഡിയോയില്‍ കാണാം. പശു പുറത്തെത്തിയതോടെ ആളുകള്‍ ചിതറിയോടി.

ആര്‍ക്കും സാരമായ പരിക്കുകളൊന്നും പറ്റിയില്ലെന്നും കുത്തേറ്റ സ്ത്രീ ചികിത്സയിലാണെന്നും വാർഗ്വാര്‍ഡിയ എന്ന കൊളംബിയൻ പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. പശുവിന്റെ ഉടമ ആശുപത്രിയിലെത്തി അധികൃതരോട് മാപ്പ് ചോദിക്കുകയും നാശ നഷ്ട കണക്ക് ആരായുകയും സ്ത്രീയുടെ സുഖ വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു.

ആശുപത്രിക്കു പുറത്ത് നിര്‍ത്തിയിട്ട രണ്ട് ബൈക്കുകളും പശു നശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ പോലീസ് അന്വേഷണങ്ങളൊന്നും തുടങ്ങിയിട്ടില്ല.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിരണ്ടോടിയ പശു ആശുപത്രിക്കകത്തേക്ക് പാഞ്ഞു കയറി; പരിഭ്രാന്തരായി രോഗികള്‍
Open in App
Home
Video
Impact Shorts
Web Stories