ഒരു പശുവിന് വില 2.61 കോടി രൂപ ! 'പോഷ് സ്പൈസ്' പോയത് ലോക റെക്കോഡുകൾ തകർത്ത ലേലത്തുകയ്ക്ക്
- Published by:Asha Sulfiker
- news18-malayalam
Last Updated:
ലോകപ്രശസ്ത പോപ്പ് ബാൻഡായിരുന്ന സ്പൈസ് ഗേള്‍സിലെ താരം വിക്ടോറിയ ബെക്കാം അറിയപ്പെട്ടിരുന്നത് പോഷ് സ്പൈസ് എന്നായിരുന്നു. ഈ പേരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഉടമകൾ തങ്ങളുടെ പശുവിന് പോഷ് സ്പൈസ് എന്ന പേര് നൽകിയത്.
പതിനാല് മാസം പ്രായമായ ഒരു പശു വിറ്റുപോയത് 2.61 കോടി രൂപയ്ക്ക്. കേട്ട് ഞെട്ടണ്ട. ഇംഗ്ലണ്ടിലെ ഷ്രോപ്ഷൈർ മേഖലയിലെ ഒരു ഫാമിൽ വളർന്ന 'പോഷ് സ്പൈസ്' എന്ന പശുവാണ് ലോകറെക്കോഡുകൾ തകർത്ത ലേലത്തുകയിൽ വിറ്റുപോയത്. 2,62,000 പൗണ്ട് (ഏകദേശം Rs 2.61കോടി) രൂപയാണ് പശുവിന് വിലയായി ലഭിച്ചത്. ഇതിന് മുമ്പ് റെക്കോഡ് കുറിച്ച പശുവിന് ലഭിച്ച വിലയുടെ ഇരട്ടിയിലധികം തുകയാണ് പോഷിന് ലഭിച്ചിരിക്കുന്നത്.
2014 ൽ £1,31,250 (ഏകദേശം 1.31കോടി) രൂപയ്ക്കാണ് വിറ്റുപോയതാണ് ഇതുവരെയുള്ള ഏറ്റവും വലിയ തുക. ഈ റെക്കോഡ് തകർക്കുക മാത്രമല്ല യുകെയിലും യൂറോപ്പിലെയും ഏറ്റവും വിലകൂടിയ കന്നുകാലി എന്ന റെക്കോഡ് കൂടി കുറിച്ചിരിക്കുകയാണ് പോഷ് സ്പൈസ്. പോഷ് സ്പൈസിന്‍റെ അമ്മ 'മിൽബ്രൂക്ക് ജിഞ്ചർസ്പൈസും നിസാരക്കാരിയല്ല. ബൽമോറൽ ഷോയിൽ തുടർച്ചയായി മൂന്ന് തവണ വിജയിച്ച പരമോന്നത ചാമ്പ്യനാണ് ജിഞ്ചർ സ്‌പൈസ്.

advertisement
പെഡിഗ്രീ ബ്രീഡ് കന്നുകാലിയാണ് 'വിലോഡ്ജ് പോഷ് സ്പൈസ്' എന്ന പോഷ് സ്പൈസ്. ലോകപ്രശസ്ത പോപ്പ് ബാൻഡായിരുന്ന സ്പൈസ് ഗേള്‍സിലെ താരം വിക്ടോറിയ ബെക്കാം അറിയപ്പെട്ടിരുന്നത് പോഷ് സ്പൈസ് എന്നായിരുന്നു. ഈ പേരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഉടമകൾ തങ്ങളുടെ പശുവിന് പോഷ് സ്പൈസ് എന്ന പേര് നൽകിയത്.
ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് അനുസരിച്ച്, കന്നുകാലി കർഷകരായ ക്രിസ്റ്റൈൻ വില്യംസും അവരുടെ അച്ഛൻ ഡോണും ചേർന്ന് 1989ലാണ് ഇത്തരം കന്നുകാലികളെ വളർത്താൻ ആരംഭിച്ചത്. പോഷ് സ്പൈസിന് ലേലത്തിൽ റെക്കോർഡ് വില ലഭിച്ചതിന്‍റെ ആവേശത്തിലാണ് ക്രിസ്റ്റൈൻ. "അവൾ ഇത്രയധികം നേട്ടമുണ്ടാക്കുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഈ അത്ഭുതകരമായ ഫലം നേടിയതിൽ അതിയായ സന്തോഷമുണ്ട്' എന്നാണ് ക്രിസ്റ്റൈൻ പറയുന്നത്.
advertisement

Wilodge Poshspice
ഒറ്റക്കാഴ്ചയിൽ തന്നെ ആരെയും ആകര്‍ഷിക്കുന്ന ഭംഗിയാണ് പോഷ് സ്പൈസിന് ഈ നേട്ടം നൽകിയതെന്നാണ് ആളുകൾ പറയുന്നത്. കന്നുകാലി ബ്രീഡർമാരായ കുമ്പ്രിയയിൽ നിന്നുള്ള ജെൻകിൻസൺ, ഗ്രേറ്റർ മാഞ്ചസ്റ്ററിൽ നിന്നുള്ള ബിഡൻ, ഡേവിസ് എന്നിവർ ചേർന്നാണ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബ്രീഡുകളിലൊന്നായ പോഷ് സ്പൈസിനെ കോടികൾ മുടക്കി സ്വന്തമാക്കിയത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 08, 2021 2:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഒരു പശുവിന് വില 2.61 കോടി രൂപ ! 'പോഷ് സ്പൈസ്' പോയത് ലോക റെക്കോഡുകൾ തകർത്ത ലേലത്തുകയ്ക്ക്


