പരസ്യത്തിൽ അഭിനയിക്കാൻ ഒരു അവസരം കിട്ടണമെങ്കിൽ എന്തൊക്കെ ഒത്തു വന്നാലാണ്. എന്നാൽ, ജനിച്ചപ്പോൾ തന്നെ ഒരു പ്രത്യേക ബ്രാൻഡിന്റെ പരസ്യ മോഡലായി ജനിച്ചാലോ. അത്തരത്തിലൊരു പരസ്യക്കാരി ജനിച്ചിരിക്കുന്നത് വയനാട് ജില്ലയിലാണ്. വയനാട് ജില്ലയിലെ കായക്കുന്ന് ക്ഷീര സംഘത്തിലെ ജോസഫ് തോമസിന്റെ പശുക്കുട്ടിയാണ് ജനിച്ചപ്പോൾ തന്നെ പരസ്യക്കാരി ആയിരിക്കുന്നത്.
'നെറ്റിയിൽ മിൽമയുടെ ചിഹ്നവുമായി ജനിച്ച പശുക്കട്ടി കൗതുകമാവുന്നു. വയനാട് ജില്ലയിലെ കായക്കുന്ന് ക്ഷീര സംഘത്തിലെ ജോസഫ് തോമസിന്റെ പശുക്കുട്ടിയാണ് തലയിൽ മിൽമയുടെ ചിഹ്നവുമായി ജനിച്ചത്. ജനിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് ഇത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഫാം നടത്തുന്ന ഇദ്ദേഹത്തിന്റെ പശുക്കുട്ടിയുടെ തലയിൽ മിൽമയുടെ ചിഹ്നമുളളത് വീട്ടുകാരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തിയിരിക്കയാണ്. പശുക്കുട്ടിക്ക് മിൽമ എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നത്.'
ഏതായാലും ഈ കുറിപ്പിനും ചിത്രത്തിനും നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. 'മിൽമയിലെ നൻമ ഭഗവാൻ കാണുന്നു' എന്നായിരുന്നു ഒരു കമന്റ്. ഇതിനിടയിൽ മിൽമ നൽകുന്നത് ഒറിജിനൽ മിൽക് തന്നെയാണോ എന്ന് കുറേപേർ ചോദിക്കുന്നുണ്ട്. അതിന്, 'പാലിൽ പാൽപൊടി എന്തിന് ചേർക്കുന്നു' എന്ന മിൽമയുടെ തന്നെ വീഡിയോയാണ് മറുപടിയായി ചേർത്തിരിക്കുന്നത്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.