പോലീസിനെ ഏൽപ്പിച്ചാൽ ഉടമയെ കണ്ടെത്താൻ ഏറെ വൈകിയേക്കാം എന്നും, എത്രയും വേഗം മൊബൈൽ തിരികെ ഏൽപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും പോസ്റ്റിൽ യുവാവ് പറഞ്ഞു. കളഞ്ഞു കിട്ടിയ ഫോണിലേക്ക് ഫോണിന്റെ ഉടമ ഇന്നലെ വിളിച്ചിരുന്നുവെന്നും എന്നാൽ ആളുകളുടെ ബഹളത്തിനിടയിൽ തനിക്കത് എടുക്കാൻ കഴിഞ്ഞില്ലെന്നും യുവാവ് പറയുന്നു. റെഡ്‌ഡിറ്റിൽ വൈറലായ പോസ്റ്റിൽ യുവാവിന്റെ മനോഭാവത്തെ പ്രശംസിച്ചും ഉടമയെ കണ്ടെത്താനുള്ള വഴികൾ ഉപദേശിച്ചും പലരും അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ഫോൺ ചാർജ് ചെയ്ത് നിങ്ങൾ തന്നെ കൊണ്ട് നടക്കൂ എന്നായിരുന്നു ഒരാളുടെ പ്രതികരണം. ട്രൂകോളർ ഉപയോഗിച്ച് ഉടമയെ കണ്ടെത്താൻ സാധിക്കുമെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ഫോണിലെ സിം ഊരി നിങ്ങളുടെ ഫോണിൽ ഇട്ട ശേഷം അതിൽ ബന്ധുക്കളെന്ന് തോന്നുന്ന ആരെയെങ്കിലും ബന്ധപ്പെടാനായിരുന്നു മറ്റൊരാൾ പറഞ്ഞത്. നിങ്ങളെ പോലെ സ്വഭാവ ഗുണമുള്ള ഒരാളെ വളർത്തിയതിയതിലൂടെ നിങ്ങളുടെ അച്ഛനും അമ്മയും വലിയ ഒരു കാര്യം ചെയ്തിരിക്കുന്നതായി മറ്റൊരാൾ പറഞ്ഞു.
advertisement
പിന്നാലെ ഫോൺ തിരികെ നൽകിയതായി അറിയിച്ചു കൊണ്ട് യുവാവ് മറ്റൊരു പോസ്റ്റും പങ്കുവെച്ചു. സിം ഊരി തന്റെ ഫോണിൽ ഇടുകയും ട്രൂകോളർ ഉപയോഗിച്ച് അതിൽ നിന്നും ഉടമയുടെ മെയിൽ ഐഡി കണ്ടെത്തി ഫോൺ തന്റെ പക്കലുള്ള വിവരം ഉടമയെ താൻ അറിയിച്ചുവെന്നും ഫോൺ കൈമാറിയെന്നും യുവാവ് പോസ്റ്റിൽ വ്യക്തമാക്കി.