‘നിങ്ങളുടെ നിസ്വാര്‍ത്ഥമായ പ്രവൃത്തിക്ക് അഭിനന്ദനങ്ങള്‍ ഷാരോണ്‍, നിങ്ങള്‍ ആ സമയം (കോവിഡ് വ്യാപനകാലം) മുഴുവനും പ്രായമായര്‍ക്കുള്ള കെയര്‍ ഹോമില്‍ ജോലി ചെയ്യുകയായിരുന്നു’- ആദം ഗില്‍ക്രിസ്റ്റ് പറഞ്ഞു. ‘ഞാന്‍ നിങ്ങളെ അറിയിക്കുന്നതെന്തെന്നാല്‍ ഓസ്‌ട്രേലിയ മുഴുവനും, ഇന്ത്യ മുഴുവനും അതിനേക്കാള്‍ പ്രധാനമായി നിങ്ങളുടെ കുടുംബവും നിങ്ങളുടെ പരിശ്രമത്തില്‍ വളരെ അഭിമാനത്തിലാണ്’- ആദം ഗില്‍ക്രിസ്റ്റ് വീഡിയോയില്‍ പറയുന്നു. ഓസ്‌ട്രേലിയന്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്മീഷന്‍ ഇറക്കിയ വീഡിയയോയിലാണ് ആദം ഗില്‍ ക്രിസ്റ്റിന്റെ പ്രതികരണം.
TRENDING:ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന്‍ അന്തരിച്ചു[NEWS]'നിയമ നടപടി സ്വീകരിക്കും'; മകനെതിരായ ലൈംഗികാരോപണത്തിൽ മാലാ പാർവതിക്ക് പറയാനുള്ളത് [NEWS]'പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിച്ച സഖാവ്'; കുഞ്ഞനന്തന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി [NEWS]
advertisement
കോട്ടയം സ്വദേശിയാണ് ഷാരോണ്‍ വര്‍ഗീസ്. താരത്തിന്റെ വീഡിയോ കണ്ടെന്നും അദ്ദേഹത്തിന്റെ സന്ദേശത്തില്‍ നന്ദിയുണ്ടെന്നുമാണ് ഷാരോണ്‍ പ്രതികരിച്ചത്. ആശുപത്രിയിൽ ജോലി ചെയ്യാനായായിരുന്നു ആഗ്രഹം. എന്നാൽ കെയർ ഹോമിൽ അവസരം ലഭിച്ചപ്പോൾ അങ്ങോട്ട് മാറുകയായിരുന്നുവെന്നും അവർ പറഞ്ഞു.
ഗിൽക്രിസ്റ്റിന് പുറമെ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും കേരളത്തിലെ നഴ്‌സുമാര്‍ക്ക് അഭിനന്ദനവുമായി എത്തി. ‘20 ലക്ഷം നഴ്സുമാർ വിദേശത്ത് സേവനം അനുഷ്ഠിക്കുകയാണ്. ഇതിൽ 15 ലക്ഷവും കേരളത്തില്‍ നിന്നുള്ളവരാണ്''- യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുജനപാൽ അച്യുതൻ പറഞ്ഞു.