'നിയമ നടപടി സ്വീകരിക്കും'; മകനെതിരായ ലൈംഗികാരോപണത്തിൽ മാലാ പാർവതിക്ക് പറയാനുള്ളത്

Last Updated:

''ഇരുവരും പ്രായപൂർത്തിയായവരാണ്. അമ്മ വളർത്തിയതിന്റെ പേരിലല്ല അവർ അങ്ങനെ ചെയ്യുന്നത്. അതൊക്കെ ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യമാണ്.''

തിരുവനന്തപുരം: മകൻ അനന്തകൃഷ്ണനെതിരെ സിനിമാ മേക്കപ്പ് ആര്‍ടിസ്റ്റ് സീമ വിനീത് ഉയർത്തിയ ആരോപണത്തിൽ പ്രതികരണവുമായി നടിയും നാടകപ്രവർത്തകയുമായ മാല പാര്‍വതി. മകനെതിരായ ആരോപണം തന്നെ ലക്ഷ്യമിട്ടുള്ളതാണെന്നും അതുകൊണ്ടു തന്നെ നിയമ നട‌പടിയുമായി മുന്നോട്ടു പോകുമെന്നും മാലാ പാർവതി ന്യൂസ് 18 മലയാളത്തോട് പറഞ്ഞു.
"ഫേസ്ബുക്കിൽ വന്ന ആദ്യ പോസ്റ്റ്  എന്നെ കുറിച്ചാണെന്ന് അറിഞ്ഞിരുന്നില്ല. രണ്ടാമത്തെ പോസ്റ്റിലും അതു വ്യക്തമാക്കിയിരുന്നില്ല. മൂന്നാമത്തെ പോസ്റ്റിലാണ് എന്നെയാണ് അവർ ഉദ്ദേശിക്കുന്നതെന്ന് മനസിലായത്. ഈ പരാതിയുമായി ബന്ധപ്പെട്ട് ഞാൻ മകനെ ഒരു ഘട്ടത്തിലും പിന്തുണച്ചിട്ടില്ല. മൂന്നു വർഷം മുൻപ് ചാറ്റ് ചെയ്തു എന്നും അത് പരസ്പര സമ്മതത്തോടെ ആയിരുന്നു എന്നുമാണ് മകൻ പറഞ്ഞത്. ഞാൻ അത് വിശ്വസിച്ചില്ല. മകൻ എന്ന പരിഗണന പോലും അവന് ഞാൻ നൽകിയില്ല."- മാലാ പാർവതി പറഞ്ഞു.
advertisement
TRENDING:Covid 19 | സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഒരു മരണം; 63 പേർക്ക് രോഗമുക്തി[NEWS]Athirappilly | 'എന്തു പറയാനാണ്, എങ്ങനെ പറയാതിരിക്കും, ഇതാണ് എന്റെയൊരു അവസ്ഥ'; ക്ഷേത്രം തുറന്നതിൽ മുഖ്യമന്ത്രി [NEWS]‍‍'എന്റെ ഇംഗ്ലീഷ് കേട്ട് പലരും ചോദിക്കുന്നു വിദേശത്താണോ പഠിച്ചതെന്ന്'; ഭാഷാ പ്രാവീണ്യത്തെ കുറിച്ച് ഐശ്വര്യ റായ് [NEWS]
"ഇതിനിടെ അവരുടെ ഗ്രൂപ്പിലെ ഒരു വോയിസ് ക്ലിപ് കേൾക്കാനിടയായി. അനന്തു മാപ്പ് പറയണം, മാലാ പാർവതി മാപ്പു പറയണം, അതല്ല   നഷ്ടപരിഹാരം വാങ്ങണം അങ്ങനെ പല വിധ ആവശ്യമുള്ള ഒരു വോയ്സ് ക്ലിപ്. പിന്നെ ഇവർ തമ്മിലുള്ള  ഒരുചാറ്റ് ഹിസ്റ്ററിയും കണ്ടു. അപ്പോഴാണ് മകൻ പറഞ്ഞതായിരുന്നു സത്യമെന്നു ബോധ്യപ്പെട്ടത്. ഇരുവരും  പ്രായപൂർത്തിയായവരാണ്. അമ്മ വളർത്തിയതിന്റെ പേരിലല്ല അവർ അങ്ങനെ ചെയ്യുന്നത്. അതൊക്കെ ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യമാണ്. 27 വയസുള്ള മകന്റെ കാര്യത്തിലെ ഉത്തരവാദിത്തം അവനു തന്നെയാണ്. എനിക്കതിൽ ഒന്നും ചെയ്യാനില്ല  "
advertisement
"ഇത് എന്നെ ലക്ഷ്യമിട്ടുള്ള ആരോപണമാണ് എന്നാണ് എനിക്ക് മനസിലാകുന്നത്.  വ്യക്തിപരമായി എനിക്കാണ് നഷ്ട‌മുണ്ടായത്. എന്റെ വീട്ടിലെ  ബന്ധങ്ങളും സമൂഹത്തിലുണ്ടായിരുന്ന സ്ഥാനത്തിനുമെല്ലാം അതു പോറലേൽപ്പിച്ചു. അതുകൊണ്ടു തന്നെ  നിയമനടപടിയുമായി മുന്നോട്ടു പോകും."- മാലാ പാർവതി വ്യക്തമാക്കി.
അതേസമയം, അനന്തകൃഷ്ണനെതിരെ ഉന്നയിച്ച ആരോപണത്തിന്റെ മറവില്‍ മാലാ പാര്‍വതിക്കെതിരെ സമൂഹമാധ്യമത്തില്‍ നടക്കുന്ന വ്യക്തിഹത്യയെ അപലപിച്ച് സീമ വിനീത് രംഗത്തു വന്നു. "ഒരു വ്യക്തിക്ക് നേരെ തെളിവുകളോടെ ഞാൻ ഉന്നയിച്ച സത്യങ്ങൾ രാഷ്ട്രീയപരമായി പലരും വളച്ചൊടിക്കുന്നത് കണ്ടു. അതിലെനിക്ക് യാതൊരു പങ്കുമില്ല. ഒരുപക്ഷേ അനന്തന്റെ അമ്മയുടെ മുൻനിലപാടുകൾ ആയിരിക്കാം പലരും ഈ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ കാരണം. ഒരു സ്ത്രീയെ അപമാനിച്ച വിഷയത്തെ പിന്തുണയ്ക്കാൻ മറ്റൊരു സ്ത്രീയെ അപമാനിക്കുന്നത് അങ്ങേയറ്റം മോശമാണെന്ന അഭിപ്രായക്കാരിയാണ് ഞാൻ. അതുകൊണ്ട് ഈ വിഷയത്തിലെ രാഷ്ട്രീയമായ പകപോക്കലുകളിൽ എനിക്കൊരു പങ്കുമില്ല," സീമ വിനീത് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.
advertisement
കഴിഞ്ഞ ദിവസമാണ് മാല പാര്‍വതിയുടെ മകനും സംവിധായകനുമായ അനന്തകൃഷ്ണനെതിരെ ലൈംഗിക ആരോപണവുമായി സീമ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. അന്തകൃഷ്ണന്റെ പേരു വെളിപ്പെടുത്താതെയായിരുന്നു ആദ്യ പോസ്റ്റ്. പിന്നീട് നടി മാല പാര്‍തിയുടെ മകനില്‍ നിന്നാണ് മോശം അനുഭവമുണ്ടായതെന്നു വ്യക്തമാക്കിയുള്ള കുറിപ്പും പോസ്റ്റു ചെയ്തു.
ഇതിനിടെ മാല പാര്‍വതിക്കെതിരായ സൈബർ ആക്രമണങ്ങളെ അപലപിച്ചും സീമ വിനീത് രംഗത്തെത്തിയിരുന്നു. "ഒരു വ്യക്തിക്ക് നേരെ തെളിവുകളോടെ ഞാൻ ഉന്നയിച്ച സത്യങ്ങൾ രാഷ്ട്രീയപരമായി പലരും വളച്ചൊടിക്കുന്നത് കണ്ടു. അതിലെനിക്ക് യാതൊരു പങ്കുമില്ല. ഒരുപക്ഷേ അനന്തന്റെ അമ്മയുടെ മുൻനിലപാടുകൾ ആയിരിക്കാം പലരും ഈ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ കാരണം. ഒരു സ്ത്രീയെ അപമാനിച്ച വിഷയത്തെ പിന്തുണയ്ക്കാൻ മറ്റൊരു സ്ത്രീയെ അപമാനിക്കുന്നത് അങ്ങേയറ്റം മോശമാണെന്ന അഭിപ്രായക്കാരിയാണ് ഞാൻ. അതുകൊണ്ട് ഈ വിഷയത്തിലെ രാഷ്ട്രീയമായ പകപോക്കലുകളിൽ എനിക്കൊരു പങ്കുമില്ല," സീമ വിനീത് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
'നിയമ നടപടി സ്വീകരിക്കും'; മകനെതിരായ ലൈംഗികാരോപണത്തിൽ മാലാ പാർവതിക്ക് പറയാനുള്ളത്
Next Article
advertisement
Love Horoscope October 7| ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം; പ്രണയത്തിന് അനുകൂലമായ സമയമാണ്: ഇന്നത്തെ പ്രണയഫലം
ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം; പ്രണയത്തിന് അനുകൂലമായ സമയമാണ്: ഇന്നത്തെ പ്രണയഫലം
  • ഇന്നത്തെ ദിവസം വൈകാരിക ബന്ധങ്ങളും അർത്ഥവത്തായ ആശയവിനിമയവും നിറഞ്ഞതായിരിക്കും.

  • മിഥുനം, തുലാം, വൃശ്ചികം രാശിയിൽ ജനിച്ചവർക്ക് ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം.

  • ധനു രാശിക്കാർക്ക് ഇത് പ്രണയത്തിന് അനുകൂലമായ സമയമാണ്, പ്രണയത്തിൽ പുരോഗതി കണ്ടെത്താനാകും.

View All
advertisement