താന്‍ ഒരു ‘ഐബീരിയ അഡിക്റ്റ്’ ആണെന്നും ചോറിസോ സാന്‍ഡ്വിച്ചുകളും മറ്റ് സോസേജുകളും ഇല്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നും അവര്‍ ഷോയില്‍ പറഞ്ഞിരുന്നു. ഐബീരിയന്‍ പന്നികളെ ഉപയോഗിച്ചുള്ള ഭക്ഷണം തന്റെ ഭക്ഷണക്രമത്തില്‍ പ്രധാനപ്പെട്ട ഒന്നാണെന്നും അവര്‍ പറഞ്ഞു.
‘ഞാന്‍ ഭയമില്ലാതെ സന്തോഷത്തോടെയാണ് ഭക്ഷണം കഴിക്കുന്നത്.’ എന്നാണ് ജോര്‍ജിന സീരിസിൽ പറഞ്ഞത്.
advertisement
എന്നാന്‍ ഇതിന് വിപരീതമായിട്ടാണ് തന്റെ ഭക്ഷണക്രണത്തെക്കുറിച്ച് വിമന്‍സ് ഹെല്‍ത്ത് മാഗസിനോട് ജോർജിന വിശദീകരിച്ചത്. കൊളസ്ട്രോളോ കൊഴുപ്പോ അടങ്ങിയ ഭക്ഷണം താന്‍ കഴിക്കാറില്ലെന്നാണ് ജോര്‍ജീന മാഗസിനോട് സംസാരിക്കവെ പറഞ്ഞത്.
‘രാവിലെ, ഓറഞ്ച് ജ്യൂസിനൊപ്പം ഒരു ഫ്രഞ്ച് ഓംലെറ്റും പാല് ഒഴിച്ചുള്ള ഒരു കാപ്പിയുമാണ് കഴിക്കാറുള്ളത്. പരിശീലനത്തിന് ശേഷം ഒരു വാഴപ്പഴവും കഴിക്കും’ – പ്രഭാതഭക്ഷണ ദിനചര്യയെക്കുറിച്ച് സംസാരിച്ച ജോര്‍ജിന പറഞ്ഞു.
‘ഉച്ചഭക്ഷണത്തിന്, ഗ്രില്‍ ചെയ്ത ഇറച്ചിയോ പച്ചക്കറികളോടൊപ്പം ഒരു പ്യൂരി ഉണ്ടാകും. അത്താഴം ഉച്ചഭക്ഷണത്തിന് തുല്യമാണ്’ എന്നും അവര്‍ വിശദീകരിച്ചു.
അതേസയം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കാമുകി ഭക്ഷണക്രമത്തെക്കുറിച്ച് പരസ്പരവിരുദ്ധമായ അവകാശവാദങ്ങള്‍ ഉന്നയിച്ചത് സോഷ്യല്‍ മീഡിയ ഉപഭോക്താക്കളെയാണ് ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്.
അടുത്തിടെ ഇരട്ടകുഞ്ഞുങ്ങള്‍ നഷ്ടമായതിനെക്കുറിച്ച് ജോര്‍ജിന റോഡ്രിഗസ് തുറന്ന് പറഞ്ഞിരുന്നു. ക്രിസ്റ്റ്യാനോയുടെ കുടുംബത്തിലുണ്ടായ ആദ്യത്തെ ദുരന്തമായിരുന്നില്ല അതെന്നാണ് പങ്കാളി ജോര്‍ജിന റോഡ്രിഗസ് പറഞ്ഞത്. നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സീരീസ് ‘ഐ ആം ജോര്‍ജീന’ യുടെ രണ്ടാം സീസണിലാണ് ജോര്‍ജിന വ്യക്തി ജീവിതത്തില്‍ നേരിട്ട നഷ്ടങ്ങളെ കുറിച്ച് ആദ്യമായി മനസ്സു തുറന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് ക്രിസ്റ്റ്യാനോയ്ക്കും ജോര്‍ജിനയ്ക്കും ഇരട്ട കുട്ടികള്‍ ജനിച്ചത്. എന്നാല്‍ കുഞ്ഞുങ്ങളില്‍ ഒരാള്‍ ജനിച്ചയുടനെ മരിച്ചു.
എന്നാല്‍ ഇത് തങ്ങളുടെ ജീവിതത്തിലെ ആദ്യത്തെ ദുരന്തമായിരുന്നില്ല എന്നാണ് ജോര്‍ജിന ഡോക്യുമെന്ററിയില്‍ പറയുന്നത്. മുമ്പ് മൂന്ന് തവണ തനിക്ക് ഗര്‍ഭം അലസിയിരുന്നതായി ഇരുപത്തിയൊമ്പതുകാരിയായ ജോര്‍ജീന വെളിപ്പെടുത്തിയിരുന്നു. ആദ്യമായാണ് വ്യക്തി ജീവിതത്തെ കുറിച്ച് ജോർജീന തുറന്നു പറയുന്നത്. കുഞ്ഞിനെ നഷ്ടമായതാണ് തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ കാലമായിരുന്നുവെന്നും ജോർജിന പറഞ്ഞു. ഗർഭിണിയായിരിക്കുന്ന സമയത്ത് ഓരോ തവണയും പേടിച്ചു കൊണ്ടാണ് ഡോക്ടറുടെ അടുത്ത് പോയിരുന്നതെന്നും ജോര്‍ജിന പറഞ്ഞിരുന്നു.