'ഡാഡി നിന്നെ വളരെയധികം സ്നേഹിക്കുന്നു'; മകൾക്ക് പിറന്നാളാശംസ നേർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ
- Published by:Sarika KP
- news18-malayalam
Last Updated:
മകളെ ചേർത്തുപിടിച്ചിരിക്കുന്ന ചിത്രമാണ് റൊണാൾഡോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കാൽപ്പന്തുകളിയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഏറെ ആരാധകരുളള താരം കൂടിയാണ് റൊണാൾഡോ. അത് കൊണ്ട് തന്നെ താരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാൻ മലയാളികൾക്ക് ഏറെ താൽപര്യമാണ്. ഇപ്പോഴിതാ മകളുടെ ഒന്നാം പിറന്നാളിന് ക്രിസ്റ്റ്യാനോ പങ്കുവെച്ച ഫോട്ടോയാണ് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
advertisement
മകളെ ചേർത്തുപിടിച്ചിരിക്കുന്ന ചിത്രമാണ് റൊണാൾഡോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒന്നാം പിറന്നാൾ ആശംസകൾ എന്നും ഡാഡി നിന്നെ വളരെയധികം സ്നേഹിക്കുന്നു എന്നുമാണ് റൊണാൾഡോ ചിത്രത്തിന് ക്യാപ്ഷൻ നൽകിയത്.
മക്കളുടെ വിശേഷങ്ങൾ നിരന്തരം സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെക്കുന്നയാളാണ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു കുഞ്ഞ് മരണത്തിന് കീഴടങ്ങി എന്ന ദു:ഖവാര്‍ത്ത ക്രിസ്റ്റിയാനോ ആരാധകരെ അറിയിച്ചിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 19, 2023 3:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഡാഡി നിന്നെ വളരെയധികം സ്നേഹിക്കുന്നു'; മകൾക്ക് പിറന്നാളാശംസ നേർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ