TRENDING:

Kaavaalaa | തമന്നയെ കടത്തിവെട്ടാനാണോ ഉദ്ദേശം? 'കാവാലാ' ആടിത്തകർക്കുന്ന യുവതിയുടെ വീഡിയോ വൈറൽ

Last Updated:

പാട്ടിന്റെ ഓരോ ബീറ്റും അത്യന്തം ചടുലമായി അവതരിപ്പിച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ എത്തിച്ചേർന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തമന്ന ഭാട്ടിയയുടെ (Tamannaah Bhatia) ‘കാവാലാ’ (Kaavaalaa) എന്ന ഗാനം വമ്പൻ ഹിറ്റായിരിക്കുകയാണ്. രജനികാന്ത് അഭിനയിച്ച ‘ജെയ്‌ലർ’ (Jailer) എന്ന ചിത്രത്തിലെ ഗാനം ഇൻസ്റ്റഗ്രാം റീലുകളുടെ പ്രധാന വിഷയമാണ്. തമന്നയുടെ ഊർജ്ജസ്വലമായ നൃത്തച്ചുവടുകൾ അതുപോലെ പുനഃസൃഷ്‌ടിക്കാൻ പലരും ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്യാറുണ്ട്.
കാവാലാ
കാവാലാ
advertisement

കാവാല ഹുക്ക് സ്റ്റെപ്പിന്റെ അത്തരത്തിലുള്ള ഒരു വേർഷൻ ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർ ആയ സമീക്ഷ രസ്തോഗി (Sameeksha Rastogi) പങ്കിട്ടു. വീഡിയോയിൽ, പാട്ടിന്റെ ഓരോ ബീറ്റും അത്യന്തം ചടുലമായി അവതരിപ്പിക്കാൻ  സമീക്ഷ ശ്രദ്ധിച്ചിട്ടുണ്ട്.

പ്രകടനത്തെ കൂടുതൽ ആകർഷകമാക്കുന്നത് ഓരോ സ്റെപ്പിനും ചേരുന്ന മുഖഭാവങ്ങളാണ്. നർത്തകി സ്ലീവ്ലെസ് പ്രിന്റഡ് ക്രോപ്പ് ടോപ്പ് അതിനുപുറമെ, ധോത്തി ശൈലിയിലുള്ള ബോട്ടവുമാണ് ധരിച്ചിട്ടുള്ളത്. അഴിച്ചിട്ട തലമുടി കാറ്റിൽ പാറിപ്പറക്കുന്നുണ്ട്.

വീഡിയോയുടെ അടിക്കുറിപ്പിൽ ‘കാവാല’ എന്ന് ക്യാപ്‌ഷൻ കാണാം. വീഡിയോ ഇവിടെ കാണുക:

advertisement

ജൂലൈ 24 ന് ഓൺലൈനിൽ പോസ്റ്റ് ചെയ്ത ശേഷം വീഡിയോ 19,000-ലധികം വ്യൂസ് നേടി. ഇൻസ്റ്റഗ്രാം ഉപയോക്താക്കൾ സമയം പാഴാക്കാതെ കമന്റ് സെക്ഷനിൽ അവരുടെ ചിന്തകൾ പങ്കുവെച്ചു.

മറ്റൊരു വീഡിയോയിൽ, ഒരു സ്ത്രീ തമന്ന ഭാട്ടിയയുടെ ആകർഷകമായ കാവാല ഹുക്ക് സ്റ്റെപ്പ് കുറ്റമറ്റ രീതിയിൽ അവതരിപ്പിച്ച് ട്രെൻഡിങ് ആക്കിയിരുന്നു. ഇവർ മലയാളിയാണെന്നതും ശ്രദ്ധേയമാണ്. 2017-ലെ മിസിസ് ഇന്ത്യ കേരള ജേതാവും, മിസ് കേരള-മിസ് ബ്യൂട്ടിഫുൾ സ്കിൻ കിരീടവും സ്വന്തമാക്കിയ പ്രിയങ്ക ഷേണായി മേനോൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ വൈറലായി മാറി.

advertisement

പശ്ചാത്തലത്തിൽ കാവാല എന്ന ഗാനം പ്ലേ ചെയ്യുന്ന ഒരു ടെലിവിഷനു മുന്നിൽ അവർ മനോഹരമായി നൃത്തം ചെയ്തു. തമന്ന ഭാട്ടിയയുടേതിന് സമാനമായ പച്ച വസ്ത്രമാണ് അവർ ധരിച്ചത്. പ്രിയങ്കയുടെ പ്രകടനം ഇന്റർനെറ്റ് പ്രേക്ഷകരെ കീഴടക്കി. വീഡിയോ ഇവിടെ കാണുക:

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Internet can’t stay calm ever since Tamannaah Bhatia took the cyber space by storm with her energetic moves to Kaavaalaa. Dancers to digital content creators, irrespective of geography and gender are grooving to the impressive dance steps in the Tamil movie Jailer. The latest to join the league is Sameeksha Rastogi, who took the internet by storm with her dance moves

മലയാളം വാർത്തകൾ/ വാർത്ത/Buzz/
Kaavaalaa | തമന്നയെ കടത്തിവെട്ടാനാണോ ഉദ്ദേശം? 'കാവാലാ' ആടിത്തകർക്കുന്ന യുവതിയുടെ വീഡിയോ വൈറൽ
Open in App
Home
Video
Impact Shorts
Web Stories