TRENDING:

'ബാർബി തീം മീല്‍സ്'; പിങ്ക് ബർഗർ, പിങ്ക് സോസ്, പിങ്ക് ഷൂ ഡെസേർട്ട്; വൈറലായി വീഡിയോ

Last Updated:

ന്യൂഡൽഹിയിലെ കമല നഗറിലെ ഒരു കഫേയാണ് ബാർബി തീമ്മില്‍ മീല്‍സ് തയ്യാറാക്കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹോളിവുഡ് ചിത്രം ‘ബാര്‍ബി’ തരംഗമാകുന്നതിനിടെ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇവിടെയിതാ  ബാർബി തീമ്മില്‍ ഭക്ഷണ സാധനങ്ങൾ വിളമ്പുകയാണ് ഒരു കഫേ. ന്യൂഡൽഹിയിലെ കമല നഗറിലെ ഒരു കഫേയാണ് ബാർബി തീമ്മില്‍ മീല്‍സ് തയ്യാറാക്കിയത്.  ന്യൂയോർക്ക് സിറ്റിയിൽ നിന്നുള്ള ഷെഫ് റിതികയുടെ ഉടമസ്ഥതയിലുള്ള ‘കൊക്കോപോട്ട്സ്’ എന്ന കഫേയാണ് പിങ്ക് നിറത്തിലുള്ള മീല്‍സ് തയ്യാക്കിയത്. പിങ്ക് ബർഗർ, ബബിൾഗം മിൽക്ക് ഷേക്ക്, പിങ്ക് സോസ് ഉള്ള ഫ്രൈകൾ എന്നിവയാണ് ഈ പിങ്ക് മീല്‍സില്‍ അടങ്ങിയിരിക്കുന്നത്.
ബാർബി തീം മീല്‍സ്
ബാർബി തീം മീല്‍സ്
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതില്‍ ഏറെ ശ്രദ്ധ നേടിയത് പിങ്ക് ഷൂ ഡെസേർട്ട് തന്നെയാണ്.  ചോക്ലേറ്റ് സോസും ജെല്ലികള്‍ നിറഞ്ഞ ഒരു ചെറിയ പിങ്ക് ഹാൻഡ്‌ബാഗും ഈ പിങ്ക് ഷൂ ഡെസേർട്ടിനൊപ്പം ഉണ്ട്. 349 രൂപയാണ് ഈ ബാർബി മീല്‍സിന്‍റെ വില. ഇതിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ആണ് പ്രചരിക്കുന്നത്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകളുമായി രംഗത്തെത്തിയതും. ബാര്‍ബി പ്രേമികള്‍ക്ക് സംഭവം ശരിക്കും ഇഷ്ടപ്പെട്ടു. കാണുമ്പോള്‍ തന്നെ കഴിക്കാന്‍ തോന്നുന്നൂ എന്നാണ് പലരും കമന്‍റ് ചെയ്യുന്നത്.

advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ബാർബി തീം മീല്‍സ്'; പിങ്ക് ബർഗർ, പിങ്ക് സോസ്, പിങ്ക് ഷൂ ഡെസേർട്ട്; വൈറലായി വീഡിയോ
Open in App
Home
Video
Impact Shorts
Web Stories