16 കാരിയായ ഒരു പെൺകുട്ടിയാണ് തന്റെ അനുഭവം റെഡ്ഡിറ്റിൽ പങ്കുവച്ചത്. ” ആറു മാസങ്ങൾ കൊണ്ട് തന്റെ പ്രണയം ടോക്സിക് ആയി മാറി എന്നാണ് യുവതി പറയുന്നത്, ഞാനയക്കുന്ന ഇൻസ്റ്റഗ്രാം റീലുകൾ ഒന്നും കാമുകൻ കാണുന്നില്ലെന്നും, ഞാൻ വച്ച പാട്ടുകൾ മാറ്റി മറ്റൊന്ന് പ്ളേ ചെയ്യുന്നു എന്നും, തന്നെ പഴയ പോലെ ശ്രദ്ധിക്കുന്നില്ല എന്നുമൊക്കെയുള്ള പരാതിയാണ് യുവതി പറയുന്നത്. ക്ലാസിലെ മറ്റൊരു പെൺകുട്ടിയോട് ” സിനിമക്ക് പോകാൻ ഒപ്പം വരുന്നോ” എന്ന് കൂടി കാമുകൻ ചോദിച്ചുവെന്നറിഞ്ഞ പെൺകുട്ടിക്ക് അത് കൂടി ആയപ്പോൾ സഹിക്കാനായില്ല. തുടർന്ന് കാമുകൻ പഠിക്കുന്ന 10 സിയിലെത്തിയ പെൺകുട്ടി കാമുകന്റെ കരണം പുകച്ചു.
advertisement
Also read-വാങ്ങിയത് ഇന്ത്യയിലെ ആദ്യ റോൾസ് റോയ്സ് സ്‌പെക്ടർ ഇവി; വൈറലായത് ഉടമയുടെ ചെരിപ്പ്!
തുടർന്ന് ഇരുവരും പിരിഞ്ഞു. പക്ഷെ ആ ‘ ടോക്സിക് ‘ ബന്ധമല്ല പെൺകുട്ടിയുടെ പ്രശ്നം. കാമുകന്റെ മുഖത്ത് അടിച്ചപ്പോൾ ഇടയ്ക്ക് ഒരു കൊതുക് പെട്ട് പോകുയും അടിയിൽ കൊതുക് ചാവുകയും ചെയ്തു. സംഭവം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞിട്ടും തന്റെ സ്വപ്നത്തിൽ ആ കൊതുകും അതിന്റെ കുടുംബവും വരുന്നുവെന്നും തന്റെ ശരീരത്തിൽ ഡെങ്കി വൈറസുകളെ കുത്തി വക്കുന്നു എന്നുമുള്ള സ്വപ്നമാണ് പെൺകുട്ടിയെ ഭയപ്പെടുത്തുന്നത്. സമൂഹ മാധ്യമങ്ങളിൽ നിരവധി പേരാണ് ഈ സംഭവം ഏറ്റെടുത്തത്. എക്‌സിലെയും റെഡ്‌ഡിറ്റിലെയും ഉപയോക്താക്കൾ ഈ വിഷയം ഏറ്റെടുത്ത് പല തരം തമാശകൾ സൃഷ്ടിക്കുന്നുണ്ട്.
” നിങ്ങളുടെ കാമുകൻ ഹർഷിത്, രൺബീർ കപൂറിനെക്കാളും ടോക്സിക് ആണ് ” – എന്നായിരുന്നു ഒരു എക്സ് യൂസറിന്റെ കമന്റ്. ” എല്ലാ കൊതുകുകളോടും ഞാൻ അഭ്യർത്ഥിക്കുന്നു, നിങ്ങൾ ഈ പെൺകുട്ടിയെ ഉപദ്രവിക്കരുത് ” – എന്ന് മറ്റൊരാൾ തമാശ രൂപേണ കുറിച്ചു.