വാങ്ങിയത് ഇന്ത്യയിലെ ആദ്യ റോൾസ് റോയ്സ് സ്‌പെക്ടർ ഇവി; വൈറലായത് ഉടമയുടെ ചെരിപ്പ്!
- Published by:Sarika KP
- news18-malayalam
Last Updated:
സാധാരണ രീതിയിലുള്ള വസ്ത്രം ധരിച്ച് കാലിൽ കുറഞ്ഞ വിലയുടെ ചെരിപ്പും ധരിച്ചു നിന്നാണ് യുവരാജ് ഇലക്ട്രിക് റോൾസ് റോയ്സ് സ്‌പെക്ടർ ഏറ്റുവാങ്ങിയത്.
” ഒരു പുസ്തകത്തിനെ അതിന്റെ പുറം ചട്ട നോക്കി വിലയിരുത്തരുത്” എന്ന പഴമൊഴിക്ക് ചേർന്ന ഒരു ഉദാഹരണമാണ് ഇപ്പോൾ വൈറലാകുന്ന ഒരു ഫോട്ടോ. ബ്രിട്ടീഷ് ആഡംബര കാർ നിർമ്മാതാക്കളുടെ ആദ്യ ഇലക്ട്രിക് കാർ ഇന്ത്യയിലെ ഔദ്യോഗിക ലോഞ്ചിന് മുമ്പേ തന്നെ സ്വന്തമാക്കിയിരിക്കുകയാണ് ഈ ചെന്നൈക്കാരൻ. ബാഷ്യം കൺസ്ട്രക്ഷൻസ് ഉടമ ബാഷ്യം യുവരാജ് ആണ് ഈ ഭാഗ്യവാൻ. സാധാരണ രീതിയിലുള്ള വസ്ത്രം ധരിച്ച് കാലിൽ കുറഞ്ഞ വിലയുടെ ചെരിപ്പും ധരിച്ചു നിന്നാണ് യുവരാജ് ഇലക്ട്രിക് റോൾസ് റോയ്സ് സ്‌പെക്ടർ ഏറ്റുവാങ്ങിയത്. ആ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
” ചെന്നൈയിലെ ബിൽഡറായ ബാഷ്യം യുവരാജ് ഔദ്യോഗിക ലോഞ്ചിന് മുൻപേ റോൾസ് റോയ്സ് സ്പെക്ടർ ഇ വി യുടെ വിറ്ററിങ് ബ്ലൂ വേരിയൻറ് സ്വന്തമാക്കി. കാറിന് വിപണിയിൽ ഏകദേശം 9 കോടി രൂപയോളം വിലയുണ്ട് ” എന്നാണ് ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് ഒരു എക്സ് യൂസർ പറഞ്ഞത്.
Chennai builder gets India’s first Rolls Royce Spectre before launch. #RollsRoyce #Spectre #India pic.twitter.com/o32m8pqkyq
— Narayanan Hariharan (@narayananh) November 21, 2023
advertisement
ചിലർ യുവരാജിന്റെ വിനീതമായ സ്വഭാവത്തെ പുകഴ്ത്തി കമന്റ് ബോക്സ് നിറച്ചപ്പോൾ ചിലർ റോൾസ് റോയ്സിന്റെ പ്രത്യേകതകൾ വിവരിച്ചു. ചെന്നൈയിലെ ആളുകൾ എല്ലാം ഈ വിധം സാധാരണ വേഷം ധരിക്കുന്നവരാണെന്നും എല്ലാവർക്കും ഏതാണ്ട് ഒരുപോലെ ഉള്ള ചെരുപ്പുമായിരിക്കും എന്നാണ് മറ്റൊരാൾ കമന്റ് ബോക്സിൽ കുറിച്ചത്.
റോൾസ് റോയ്സിന്റെ വിലയെക്കുറിച്ചും ആളുകൾ സംസാരിക്കുന്നുണ്ട്. വണ്ടിയുടെ റോഡ് വില 10 കോടി കടന്നേക്കും എന്നാണ് ചിലരുടെ നിഗമനം.
advertisement
” റോൾസ് റോയ്സ് പോലെയുള്ള കാറുകൾ ഓടിക്കുന്നതിന് ആദ്യം രാജ്യത്ത് നല്ല റോഡുകൾ നിർമിക്കാൻ ഗവണ്മെന്റ് മുൻകൈ എടുക്കണം എന്നായിരുന്നു മറ്റൊരു എക്സ് യൂസറിന്റെ കമന്റ്.
ഓട്ടോമൊബിലി അഡ്രന്റ് എന്ന ഇൻസ്റ്റഗ്രാം പേജാണ് ആദ്യമായി റോൾസ് റോയ്സ് സ്‌പെക്ടർ ഇവിയുടെ ചിത്രം പങ്കുവച്ചത്. ലഭിച്ച വിവരങ്ങൾ അനുസരിച്ച് കാർഗോയിൽ ചെന്നൈ ഇന്റർനാഷണൽ എയർപോർട്ടിലേക്കാണ് വണ്ടി എത്തിയത്. 2024 ഓടെ വണ്ടി ഇന്ത്യൻ വിപണിയിൽ ലഭ്യമായേക്കും.
23 ഇഞ്ചുള്ള വീലുകളും ഡ്രാഗ് കോയഫിഷ്യന്റ് 0.25 സിഡിയുമായ റോൾസ് റോയ്സ് സ്‌പെക്ടറിനെ ഫാന്റത്തിന്റെ പിൻഗാമി എന്നും വിശേഷിപ്പിക്കുന്നുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 23, 2023 5:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വാങ്ങിയത് ഇന്ത്യയിലെ ആദ്യ റോൾസ് റോയ്സ് സ്‌പെക്ടർ ഇവി; വൈറലായത് ഉടമയുടെ ചെരിപ്പ്!