യൂത്ത് സെൻററിലെ ചെടിച്ചട്ടി പൊട്ടിച്ച അജ്ഞാതൻ പുതിയ ചട്ടിക്ക് ആവശ്യമായ പണവും ഒപ്പം ക്ഷമ ചോദിച്ചുള്ള ഒരു കുറിപ്പുമാണ് വെച്ചു പോയത്. സമാനമായ രീതിയിലുള്ള ഒരു കുറിപ്പ് അടുത്തിടെ ട്വിറ്ററിലും വൈറലായിരുന്നു.
കഴിഞ്ഞ മെയ് 28 നാണ് Eli McCann എന്ന ട്വിറ്റർ അക്കൗണ്ടിൽ ഒരു ട്വീറ്റ് വന്നത്. ഭക്ഷണവുമായി എത്തിയ ഡെലിവറി ബോയ് തങ്ങളുടെ വീട്ടിനു പുറത്തുള്ള ചെടിച്ചട്ടി അറിയാതെ പൊട്ടിച്ചെന്നും അതിന് അദ്ദേഹം നടത്തിയ ക്ഷമാപണവുമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.
advertisement
ചെടിച്ചട്ടി പൊട്ടിയതിൽ ക്ഷമാപണം ചോദിച്ച ഡെലിവറി ബോയ് പൊട്ടിയ ചട്ടിയുടെ പണം നൽകാമെന്നും അറിയിച്ചു. എന്നാൽ, അദ്ദേഹത്തിന്റെ ആവശ്യം തന്റെ ഭർത്താവ് പൂർണമനസ്സോടെ നിരസിച്ചെന്നും ഇതൊക്കെ ആർക്കും സംഭവിക്കാവുന്ന തെറ്റാണെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചെന്നുമാണ് ട്വീറ്റിലുള്ളത്.
എന്നാൽ, ഇതിനു ശേഷമുണ്ടായ അനുഭവവും മെയ് 31 ന് ട്വീറ്റ് ചെയ്തിട്ടുണ്ട്. പുതിയൊരു ചെടിച്ചട്ടിയും ഒപ്പം ഒരു കത്തുമായി അതേ ഡെലിവറി ബോയ് വീണ്ടും എത്തിയതിനെ കുറിച്ചായിരുന്നു ട്വീറ്റ്. ചട്ടി പൊട്ടിച്ചിട്ടും തന്നോട് കരുണയോടെ പെരുമാറിയ വീട്ടുകാരോടുള്ള നന്ദിയാണ് കത്തിലുള്ളത്.
ഈ ട്വീറ്റുകൾ ട്വിറ്ററിൽ വൈറലായിരുന്നു. നിരവധി പേർ ജോർദാൻ എന്നു പേരുള്ള ഡെലിവറി ബോയിയുടെ നല്ല മനസ്സിനെ അഭിനന്ദിച്ചു കൊണ്ടായിരുന്നു ട്വീറ്റ് ഷെയർ ചെയ്തത്.