DYFI ഓഫീസിലെ ചെടിച്ചട്ടി പൊട്ടിച്ച അജ്ഞാതൻ മാപ്പ് ചോദിച്ച് പണവും നൽകി; കുറിപ്പ് പങ്കുവെച്ച് ചിന്താ ജെറോം

Last Updated:

അജ്ഞാത സുഹൃത്തിന് സ്നേഹവും നന്മകളും നേരുന്നുവെന്ന് ചിന്താ ജെറോം

image: Facebook
image: Facebook
കൊല്ലം: ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിലെ ചെടിച്ചട്ടി പൊട്ടിച്ച അജ്ഞാതന്റെ കുറിപ്പ് പങ്കുവെച്ച് ഡിവൈഎഫ്ഐ നേതാവും യുവജന കമിഷന്‍ മുന്‍ അധ്യക്ഷയുമായ ചിന്താ ജെറോം. ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെൻററിലെ ചെടിച്ചട്ടി പൊട്ടിച്ച അജ്ഞാതൻ പുതിയ ചട്ടിക്ക് ആവശ്യമായ പണവും ഒപ്പം ക്ഷമ ചോദിച്ചുള്ള ഒരു കുറിപ്പുമാണ് വെച്ചു പോയത്.
ഇത് സോഷ്യൽമീഡിയയിൽ പങ്കുവെച്ച ചിന്താ ജെറോം അജ്ഞാത സുഹൃത്തിന് സ്നേഹവും നന്മകളും നേരുന്നുവെന്ന് പറഞ്ഞു. ഒരു ചെടിച്ചട്ടി പൊട്ടിയതിനപ്പുറം ഹൃദയത്തിൽ സത്യവും നന്മയും സ്നേഹവും സഹകരണവും ഉള്ളവരായതിനാലാവും അവരീ കുറിപ്പും പണവും വച്ച് പോയതെന്നാണ് ചിന്തയുടെ എഫ്ബി പോസ്റ്റിൽ പറയുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇന്ന് ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെൻററിൽ എത്തിയപ്പോൾ മുൻവശത്തായി ഒരു ചെടിച്ചട്ടി പൊട്ടി കിടക്കുന്നത് ശ്രദ്ധയിൽ പെട്ടു. വാഹനങ്ങൾ നിരന്തരം വന്നു പോകുന്ന ഇടമായതിനാൽ സ്വാഭാവികമായും തട്ടി പൊട്ടിയതാവും എന്ന് കരുതി. പിന്നീട് ഓഫീസിൽ കമ്മിറ്റിയും മീറ്റിങ്ങുകളും ഒക്കെയായിരുന്നു. അതു കഴിഞ്ഞ് ഇടവേളയിൽ നോക്കിയപ്പോൾ കതകിന്റെ സൈഡിലായി ഒരു കുറിപ്പിൽ പണം പൊതിഞ്ഞു വെച്ചിരിക്കുന്നത് കണ്ടു.
advertisement
ആ കുറിപ്പിൽ ചെടിച്ചട്ടി പൊട്ടിയതിന്റെ ക്ഷമാപണത്തോടൊപ്പം പുതിയ ചെടിച്ചട്ടിക്ക് ആവശ്യമായ പൈസയും വെച്ചിരുന്നു.
ഏറെ കൗതുകവും അതിലുപരിയായി നന്മയും സ്നേഹവും സത്യവും നിറഞ്ഞ ഒരു എഴുത്തായിരുന്നു
അജ്‌ഞാതനായ ആ വ്യക്തി അവിടെ വച്ചിട്ടു പോയത്. ഒരു ചെടിച്ചട്ടി പൊട്ടിയതിനപ്പുറം ഹൃദയത്തിൽ സത്യവും നന്മയും സ്നേഹവും സഹകരണവും ഉള്ളവരായതിനാലാവും അവരീ കുറിപ്പും പണവും വച്ച് പോയത്.
ആ അജ്ഞാത സുഹൃത്തിന് സ്നേഹം … നന്മകൾ നേരുന്നു
മലയാളം വാർത്തകൾ/ വാർത്ത/Kerala/
DYFI ഓഫീസിലെ ചെടിച്ചട്ടി പൊട്ടിച്ച അജ്ഞാതൻ മാപ്പ് ചോദിച്ച് പണവും നൽകി; കുറിപ്പ് പങ്കുവെച്ച് ചിന്താ ജെറോം
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement