എക്സ് പ്ളാറ്റ്‌ഫോമിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഹിന്ദിയിലാണ് പോസ്റ്റ്. ”ഫേസ്ബുക്കിൽ കാണുന്ന പോസ്റ്റുകൾ എങ്ങനെ ഡൗൺലോഡ് ചെയ്യണമെന്ന് എന്റെ അച്ഛന് അറിയില്ല, ഈ കുറിപ്പ് എന്റെ അമ്മയ്ക്ക് അയയ്ക്കാൻ അദ്ദേഹം ഒരു കടലാസിലേക്ക് പകർത്തി എഴുതിയിരിക്കുകയാണ്”, എന്നാണ് പോസ്‌റ്റിൽ പറഞ്ഞിരിക്കുന്നത്.
”ഒരു വ്യക്തിയുടെ ഏറ്റവും വലിയ സ്വത്ത് അവരുടെ ആരോഗ്യമാണ്. അത് നഷ്ടപ്പെട്ടാൽ, അവർ എല്ലാവർക്കും ഒരു ഭാരമാകും”, ഇതാണ് പേപ്പറിൽ ഹിന്ദിയിൽ കുറിച്ചിരുന്നത്.
Also read-ഒരു കേക്ക് മുറിച്ച് 20 പീസ് ആക്കാന്‍ 1800 രൂപ സര്‍വീസ് ചാര്‍ജ് !
advertisement
”ഫേസ്ബുക്കിൽ നിന്ന് ഒരാളുടെ വാട്ട്സ്ആപ്പിലേക്ക് എങ്ങനെ പോസ്റ്റുകൾ നേരിട്ട് അയയ്ക്കാമെന്ന് ഞാൻ അച്ഛന് പറഞ്ഞു കൊടുത്തു”, എന്നും പോസ്റ്റിൽ പറയുന്നു. അതു കണ്ടോയെന്ന് അമ്മയോട് അച്ഛൻ ചോദിച്ചതായും പോസ്റ്റിൽ പറയുന്നുണ്ട്. ഹൃദയസ്പർശിയായ ഈ പോസ്റ്റ് നിമിഷങ്ങൾക്കകം എക്സിൽ വൈറലാകുകയും ചെയ്തു. ”പലരും സ്വന്തം ജീവിതത്തിൽ അത്തരം നിമിഷങ്ങൾക്കായി കൊതിച്ചിട്ടുണ്ട്”, എന്നാണ് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. ”ഞാൻ അടുത്തിടെ കണ്ടതിൽ വച്ച് വളരെ സന്തോഷം തോന്നുന്ന ഒരു പോസ്റ്റ്”, എന്നാണ് മറ്റൊരു വ്യക്തി കമന്റ് ചെയ്തത്.