ഒരു കേക്ക് മുറിച്ച് 20 പീസ് ആക്കാന്‍ 1800 രൂപ സര്‍വീസ് ചാര്‍ജ് !

Last Updated:

ബില്ലില്‍ അധികമായി കണ്ട തുകയുടെ കാരണം അന്വേഷിച്ച ഉപഭോക്താവിന് ജീവനക്കാരില്‍ നിന്ന് കിട്ടിയ  മറുപടി അമ്പരപ്പിക്കുന്നതാണ്.

ചെലവ് ചുരുക്കലിന്‍റെ ഭാഗമായി കുടുംബത്തോടൊപ്പമുള്ള ആഘോഷങ്ങള്‍ ലളിതമായി റെസ്റ്റോറന്‍റുകളില്‍ ആഘോഷിക്കുന്ന നിരവധി പേരുണ്ട്. കുടുംബവുമായി ഒത്തുചേര്‍ന്ന് പിറന്നാള്‍ ആഘോഷിക്കാന്‍ ഇറ്റാലിയന്‍ റെസ്റ്റോററിന്‍റില്‍ പോയ കുടുംബത്തിന് കിട്ടിയ പണിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ഉപഭോക്താക്കളില്‍ നിന്ന് വന്‍തുക ബില്ലായി ഈടാക്കുന്നതില്‍ മുന്‍പന്തിയിലുള്ളവയാണ് ഇത്തരം ഇറ്റാലിയന്‍ റെസ്റ്റോറന്‍റുകള്‍. പേര് വെളിപ്പെടുത്താത്ത റെസ്റ്റോറന്‍റില്‍ പിറന്നാള്‍ ആഘോഷത്തിന് പോയ കുടുംബത്തില്‍ നിന്ന് സര്‍വീസ് ചാര്‍ജിനത്തില്‍ ഈടാക്കിയത് 1800 രൂപയ്ക്ക് തത്തുല്യമായ 20 യൂറോ ആണ്. ബില്ലില്‍ അധികമായി കണ്ട തുകയുടെ കാരണം അന്വേഷിച്ച ഉപഭോക്താവിന് ജീവനക്കാരില്‍ നിന്ന് കിട്ടിയ  മറുപടി അമ്പരപ്പിക്കുന്നതാണ്.
advertisement
പിസയ്ക്കും മറ്റ് പാനിയങ്ങള്‍ക്കുമായി 130 $ ഈടാക്കിയപ്പോള്‍ പിറന്നാള്‍ കേക്ക് 20 കഷണങ്ങളായി മുറിച്ചു നല്‍കിയതിനാണ് 20 യൂറോ (1800 രൂപ) റെസ്റ്റോറന്‍റുകാര്‍ ബില്ലില്‍ സര്‍വീസ് ചാര്‍ജായി ഉള്‍പ്പെടുത്തിയതെന്ന് ന്യൂസ് ഫ്ലാഷ് റിപ്പോര്‍ട്ട് ചെയ്തു. തീര്‍ത്തും അടിസ്ഥാനപരമായ ഒരു സര്‍വീസിന് ഇത്തരത്തില്‍ പണം ചാര്‍ജ് ചെയ്തതിന്‍റെ  അമ്പരപ്പിലാണ് കുടുംബം.
മുന്‍പ് ഗെരാ ലാരിയോയിലെ ബാർ പേസ് എന്ന റസ്റ്റോറന്‍റില്‍ എത്തിയ വിദേശസഞ്ചാരിയില്‍ നിന്ന് ഒരു സാന്‍ഡ്വിച്ച്  കഷ്ണങ്ങളായി പകുത്തു മുറിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടതിന് 2 യൂറോ ആവശ്യപ്പെട്ട സംഭവം വന്‍ ചര്‍ച്ചയായിരുന്നു. ഇറ്റലിയിലെ റെസ്റ്റോറന്‍റുകളില്‍ ഇതൊരു പതിവ് സംഭവമാണെന്നും മറ്റ് രാജ്യക്കാര്‍ക്കാണ് ഈ രീതി ഉള്‍ക്കൊള്ളാന്‍ കഴിയാത്തതെന്നും റെസ്റ്റോറന്‍റ് ഉടമ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഒരു കേക്ക് മുറിച്ച് 20 പീസ് ആക്കാന്‍ 1800 രൂപ സര്‍വീസ് ചാര്‍ജ് !
Next Article
advertisement
യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്ന് റിസർവ് ബാങ്ക് ഗ‌വർണര്‍
യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്ന് റിസർവ് ബാങ്ക് ഗ‌വർണര്‍
  • യുപിഐ ഇടപാടുകൾക്ക് നിലവിൽ ഫീസ് ഏർപ്പെടുത്താൻ ആർബിഐക്ക് യാതൊരു നിർദേശവുമില്ലെന്ന് ഗവർണർ വ്യക്തമാക്കി.

  • യുപിഐ ഉപയോക്താക്കൾക്ക് സൗജന്യമായി ഇടപാടുകൾ തുടരാമെന്ന് ഗവർണർ മൽഹോത്ര ഉറപ്പു നൽകി.

  • യുപിഐയുടെ സീറോ-കോസ്റ്റ് മോഡൽ നിലനിർത്താൻ സർക്കാർ, ആർബിഐ നിലപാട് പിന്തുണയ്ക്കുന്നു.

View All
advertisement