ചെറിയ വിവാഹം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയാതെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് സോഷ്യല്‍ മീഡിയ. തനിഷ്‌ക സോധി എന്ന യുവതി സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവെച്ച വിവാഹ പരസ്യമാണ് ചര്‍ച്ചാവിഷയം. ”വിവാഹബന്ധം വേര്‍പ്പെടുത്തിയ ബ്രാഹ്‌മണ യുവതിക്കുവേണ്ടി, ചെറിയ വിവാഹത്തിന് താത്പര്യമുള്ള മുംബൈയിലുള്ള ധനിക കുടുംബങ്ങളിൽ നിന്ന് ആലോചനകള്‍ ക്ഷണിക്കുന്നു. വിദ്യാസമ്പന്ന. 1989-ല്‍ ജനനം. അഞ്ച് അടി ഏഴ് ഇഞ്ച് ഉയരം. മുംബൈയില്‍ സ്വന്തമായി ഹോസ്പിറ്റാലിറ്റി ബിസിനസ് ചെയ്യുന്നു. വരന്റെ ജാതി പ്രശ്‌നമല്ല” എന്നാണ് പരസ്യത്തില്‍ നൽകിയിരിക്കുന്നത്. ചെറിയ വിവാഹം എന്നത് കൊണ്ട് എന്താണ് ഉദേശിക്കുന്നതെന്ന ചോദ്യത്തോടെയാണ് തനിഷ്‌ക പരസ്യം എക്‌സില്‍ പങ്കുവെച്ചത്. ഇത് മറ്റ് എക്‌സ് ഉപയോക്താക്കള്‍ക്കിടയിലും ആശയക്കുഴപ്പത്തിന് വഴിവെച്ചു.
advertisement
Also read-കാമുകനെ വിവാഹം കഴിക്കാൻ ദക്ഷിണ കൊറിയൻ യുവതി ഇന്ത്യയിലേക്ക്
കുറച്ചുകാലത്തേയ്ക്ക് മാത്രം നിലനില്‍ക്കുന്ന വിവാഹബന്ധമെന്നാണോ അര്‍ഥമാക്കുന്നതെന്ന് ഒരാള്‍ തമാശരൂപേണ ചോദിച്ചു. ഇനി പെണ്‍കുട്ടിക്ക് അഞ്ച് അടി ഏഴ് ഇഞ്ച് ഉയരമുള്ളതുകൊണ്ടാണോ ഇങ്ങനെ പരസ്യം നൽകിയിരിക്കുന്നത് എന്ന് മറ്റൊരാള്‍ സംശയം പ്രകടിപ്പിച്ചു.
എന്നാല്‍ ലളിതവിവാഹത്തിന് താത്പര്യമുള്ള എന്നതാണ് ഇതുകൊണ്ട് ഉദേശിക്കുന്നതെന്ന് മറ്റൊരാള്‍ പറഞ്ഞു. പരസ്യവാചകത്തില്‍ വന്ന തെറ്റായിരിക്കാനാണ് സാധ്യതയെന്നും, കുറച്ചുകാലം മാത്രം നിലനില്‍ക്കുന്ന വിവാഹജീവിതമായിരിക്കില്ല, ലളിതമായ വിവാഹച്ചടങ്ങുകള്‍ എന്നായിരിക്കും ഉദേശിക്കുന്നതെന്നും അയാള്‍ വ്യക്തമാക്കി.
മുമ്പും ഇതിന് സമാനമായി ഒരു വിവാഹപരസ്യം സാമൂഹികമാധ്യമത്തില്‍ വൈറലായിരുന്നു. സോഫ്റ്റ് വെയര്‍ എഞ്ചനീയറില്‍മാരില്‍ നിന്ന് മകള്‍ക്ക് വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നില്ലെന്ന് പരസ്യത്തില്‍ വളരെ വ്യക്തമായി പറഞ്ഞിരുന്നു. ഇതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.