കാമുകനെ വിവാഹം കഴിക്കാൻ ദക്ഷിണ കൊറിയൻ യുവതി ഇന്ത്യയിലേക്ക്
- Published by:Sarika KP
- news18-malayalam
Last Updated:
കാമുകൻ അവധിക്ക് ഒന്നര മാസം മുമ്പ് നാട്ടിലെത്തിയതോടെയാണ് പിരിഞ്ഞിരിക്കാനാവാതെ യുവതി ഇന്ത്യയിലേക്ക് തിരിച്ചത്.
അതിർത്തി കടന്നുള്ള പ്രണയത്തിന്റെ കഥകൾ ആണ് ഓരോ ദിവസവും വന്ന് കൊണ്ടിരിക്കുന്നത്. സ്നേഹിച്ച കാമുകനെയോ കാമുകിയോ തേടി ഇന്ത്യയിൽ എത്തുന്നത് തുടർ കഥയാകുന്നതാണ് കാണാൻ പറ്റുന്നത്. ഇപ്പോഴിതാ കാമുകനെ വിവാഹം കഴിക്കാൻ ഇന്ത്യയിലേക്ക് വിമാനം കയറിയ ദക്ഷിണ കൊറിയൻ യുവതിയുടെ കഥയാണ് ചർച്ചയാക്കുന്നത്.
ദക്ഷിണ കൊറിയക്കാരിയായ കിം ബോ-നീ എന്ന യുവതിയാണ് ഇന്ത്യക്കാരനായ സുഖ്ജിത് സിംഗുമൊത്ത് കഴിയാൻ ഇന്ത്യയിലെത്തിയത്. ഇവിടെയെത്തിയ യുവതി കാമുകനുമായി രണ്ട് ദിവസം മുമ്പ് ഗുരുദ്വാരയിൽ വെച്ച് വിവാഹിതരാവുകയും ചെയ്തു. ദക്ഷിണ കൊറിയയിലെ ബുസാനിലുള്ള കഫേയിൽ ജോലിക്കെത്തിയതാണ് ഉത്തർപ്രദേശിലെ ഷാജഹാൻപൂർ സ്വദേശി സുഖ്ജീത്ത് സിങ്ങ്. അവിടെ ബില്ലിങ് കൗണ്ടറിലായിരുന്നു കിം ബോ-നീ. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഇരുവരും ലിവ്-ഇൻ ബന്ധത്തിലായിരുന്നു.
advertisement
എന്നാൽ ആറുമാസത്തെ അവധിക്ക് ഒന്നര മാസം മുമ്പ് സുഖ്ജീത്ത് നാട്ടിലേക്ക് വരുകയായിരുന്നു. എന്നാൽ നാട്ടിലെത്തിയ സുഖ്ജീത്തിന്റെ പുറകെ പിന്നാലെ കിം ബോ-നീയും ഇന്ത്യയിലേക്ക് വിമാനം കയറുകയായിരുന്നു. ഇന്ത്യയിലെത്തി രണ്ട് ദിവസത്തിന് ശേഷം ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിലെ പുവായനിലെ ഗുരുദ്വാര നാനാക് ബാഗില്‍ വച്ച് ഇരുവരും വിവാഹിതരായി. സിഖ് ആചാരപ്രകാരമായിരുന്നു വിവാഹം. മൂന്നുമാസത്തെ വിസിറ്റ് വിസയിലാണ് യുവതി ഇന്ത്യയിൽ എത്തിയത്. എന്നാൽ ഒരു മാസത്തിന് ശേഷം യുവതിയും മൂന്ന് മാസത്തിന് ശേഷം സുഖ്ജീത്തും ദക്ഷിണ കൊറിയയിലേക്ക് മടങ്ങാനാണ് തീരുമാനം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 21, 2023 5:17 PM IST