ഒലിവ് വെറോനസി എന്ന വൃദ്ധയുടെ ആവശ്യം സോഷ്യൽ മീഡിയയിൽ വൈറലായത് വളരെ പെട്ടെന്നായിരുന്നു. ഐ നീഡ് മോർ ബിയർ എന്ന പ്ലക്കാർഡുമേന്തി മറ്റൊരു കൈയിൽ ബിയർ കാനും പിടിച്ചുനിൽക്കുന്ന ചിത്രമായിരുന്നു ഇത്. തന്‍റെ കൈയിലുള്ള ബിയർ ശേഖരം ഉടൻ തീരുമെന്നും പുറത്തുപോയി വാങ്ങാൻ മറ്റ് മാർഗമില്ലെന്നുമായിരുന്നു വെറോനസിയുടെ പരിഭവം.
പിറ്റ്സ്ബർഗ് സിബിഎസിന്റെ അധീനതയിലുള്ള കെഡികെഎ ടിവി അവരുടെ ഫേസ്ബുക്ക് പേജിൽ ഈ ഫോട്ടോ പോസ്റ്റ് ചെയ്തു, അത് 5 ദശലക്ഷത്തിലധികം പേർ കണ്ടു. കെഡികെഎ ടിവി വെബ് പോർട്ടലിനോട് സംസാരിച്ച ഒലിവ് പറഞ്ഞു, “എന്റെ കൈവശം ബാക്കിയുണ്ടായിരുന്നത് 12 ക്യാനുകളായിരുന്നു, എല്ലാ രാത്രിയിലും എനിക്ക് ഒരു കാൻ ബിയർ വേണം. നിങ്ങൾക്കറിയാമോ, ബിയറിൽ വിറ്റാമിനുകളുണ്ട്, അത് അമിതമായി ഉപയോഗിക്കാത്തിടത്തോളം കാലം നിങ്ങൾക്ക് അത് നല്ലതാണ്”- വെറോനസി പറഞ്ഞു.
You may also like:രണ്ടാംഘട്ട ലോക്ക് ഡൗൺ: ഏപ്രിൽ 20 മുതൽ ഇളവുകൾ ഇങ്ങനെ [NEWS]https://malayalam.news18.com/news/coronavirus-latest-news/covid-19-may-have-to-endure-social-distancing-until-2022-nj-228057.html [PHOTO]ഗുജറാത്തിൽ മതത്തിന്റെ അടിസ്ഥാനത്തിൽ കോവിഡ് വാർഡ്: സർക്കാർ ഉത്തരവെന്ന് വിശദീകരണം [NEWS]
ഏതായാലും ഒലിവ് വെറോനസിയുടെ ആവശ്യത്തിന് പരിഹാരമുണ്ടായത് വളരെ വേഗത്തിലായിരുന്നു. ഒരു പ്രമുഖ ബിയർ ബ്രാൻഡാണ് വെറോനസിയ്ക്ക് തുണയായി എത്തിയത് വൈകാതെ 15 കെയ്സ് ബിയർ അവരുടെ വീട്ടിലെത്തി. ഒരു കെയ്സിൽ പത്തുവീതം ബിയർ കാനുകളുണ്ടായിരുന്നു. ഏതായാലും ബിയർ ലഭിച്ചതോടെ അതീവ സന്തോഷവതിയാണ് വെറോനസി. GOT MORE BEER എന്ന പ്ലക്കാർഡ് അവർ ഉയർത്തിക്കാണിക്കുന്ന ചിത്രവും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.