രണ്ടാംഘട്ട ലോക്ക് ഡൗൺ: ഏപ്രിൽ 20 മുതൽ ഇളവുകൾ ഇങ്ങനെ

Last Updated:

കോവിഡ് ഹോട്ട്സ്പോട്ടായി തിരിച്ച പ്രദേശങ്ങളിലെ ഇളവുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ നീട്ടിയതിനു പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പുതുക്കിയ മാർഗ നിർദ്ദേശമനുസരിച്ച് ആഭ്യന്തര അന്താരാഷ്ട്ര യാത്രകൾക്കുള്ള വിലക്ക് തുടരും അതേസമയം ഗ്രീണ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ. ഏപ്രിൽ 20 മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. അതേസമയം കോവിഡ് ഹോട്ട്സ്പോട്ടായി തിരിച്ച പ്രദേശങ്ങളിലെ ഇളവുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
ഹോട്ടലുകളും ഹോംസ്റ്റേകളും പോസ്റ്റോഫീസുകളും തുറക്കാൻ അനുമതി നൽകി. ഐടി സ്ഥാപനങ്ങള്‍ക്കും (50 ശതമാനം ജീവനക്കാരെ പാടുള്ളൂ) പ്രവര്‍ത്തിക്കാം. കമ്പോളങ്ങളും തുറക്കാം. പൊതുഗതാഗതത്തിന് നിരോധനമുണ്ടെങ്കിലും ചരക്ക് ഗതാഗതത്തിന് അനുമതിയുണ്ട്.
advertisement
തുറന്നു പ്രവർത്താക്കാവുന്നവ
  • റോഡ് നിർമാണം, കെട്ടിട നിർമാണം, ജലസേചന പദ്ധതി എന്നിവയ്ക്ക് അനുമതി.
  • പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍, ട്ര​ഷ​റി പേ​യ് ആ​ന്‍​ഡ് അ​ക്കൗ​ണ്ട്‌​സ് ഓ​ഫീ​സ​ര്‍, ഫി​നാ​ന്‍​ഷ്യ​ല്‍ അ​ഡ്വൈസേ​ഴ്‌​സ് ആ​ന്‍​ഡ് ഫീ​ല്‍​ഡ് ഓ​ഫീ​സേ​ഴ്‌​സ്. പെ​ട്രോ​ളി​യം, സി​എ​ന്‍​ജി, എ​ല്‍​പി​ജി, പി​എ​ന്‍​ജി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സു​ക​ള്‍
  • പോ​സ്റ്റ് ഓ​ഫീ​സു​ക​ള്‍, ദു​ര​ന്ത നി​വാ​ര​ണ ഏ​ജ​ന്‍​സി​ക​ളും അ​തോ​റി​റ്റി​കളും.
  • പ്രി​ന്‍റ്, ഇ​ല​ക്‌ട്രോ​ണി​ക് മീ​ഡി​യ​ക്ക് ന​ല്‍​കി​യി​രു​ന്ന ഇ​ള​വു​ക​ള്‍ തു​ട​രും.
  • റേ​ഷ​ന്‍, പ​ച്ച​ക്ക​റി, പ​ഴം, പാ​ല്‍, മ​ത്സ്യ​മാം​സം എ​ന്നീ മേ​ഖ​ല​യ്ക്ക് ന​ല്‍​കി​യി​രു​ന്ന ഇ​ള​വ് തു​ട​രും. ഹോം​ഡെ​ലി​വ​റി പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം.
  • മെഡിക്കല്‍ ലാമ്പുകള്‍ക്ക് തുറക്കാം.
  • സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​യോ​ടെ ചി​ല ഫാ​ക്ട​റി​ക​ള്‍ തു​റ​ക്കാം. പാ​ക്കേ​ജ്ഡ് ഫു​ഡ് വ്യ​വ​സാ​യം. കീ​ട​നാ​ശി​നി, വി​ത്ത് എന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​വ​സാ​യ​ങ്ങ​ള്‍​ക്ക് ഇ​ള​വു​ണ്ട്.
  • തേയി​ല​ത്തോ​ട്ടം തു​റ​ക്കാം. എ​ന്നാ​ല്‍ 50 ശ​ത​മാ​നം തൊ​ഴി​ലാ​ളി​ക​ള്‍ മാ​ത്രമെ പാടുള്ളൂ.
  • അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ച​ര​ക്ക് അ​നു​വ​ദി​ക്കും. റെ​യി​ല്‍​വേ മു​ഖേ​ന​യു​ള്ള ച​ര​ക്ക് നീ​ക്കം, സം​സ്ഥാ​ന​ങ്ങ​ള്‍​ക്കി​ട​യി​ലെ ച​ര​ക്ക് നീ​ക്കം, കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര​ക്ക് നീ​ക്കം.
  • ക്ഷീരം, മത്സ്യം, കോഴിവളത്തല്‍ മേഖലകളില്‍ യാത്രാനുമതി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Corona/
രണ്ടാംഘട്ട ലോക്ക് ഡൗൺ: ഏപ്രിൽ 20 മുതൽ ഇളവുകൾ ഇങ്ങനെ
Next Article
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement