എന്നാല്‍ ഈ വീഡിയോയില്‍ ഒരു കൂട്ടം ഉറുമ്പുകള്‍ ഒരു വൃത്താകൃതിയിലുള്ള വലയത്തിനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണ്. അവ ഇങ്ങനെ കറങ്ങുകയല്ലാതെ പ്രത്യേകിച്ചൊന്നും ചെയ്യുന്നുമില്ല. ചില ഉറുമ്പുകള്‍ ചത്തുകിടക്കുന്നത് (Die) വീഡിയോയില്‍ കാണാം. എന്നാല്‍ മറ്റു ചിലര്‍ ഈ വലയത്തിനുള്ളിലേക്ക് പുറത്തേക്ക് കടക്കുന്നതും തിരിച്ച് ആ വലയത്തിനുള്ളിലേക്ക് തന്നെ കടക്കാന്‍ ശ്രമിക്കുന്നതും കാണാം. ബിറ്റ്‌കോയിന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍ എന്തിനാണ് ഇവ ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്കുന്നത്?
''ആർമി ഉറുമ്പുകള്‍ അന്ധരാണ്. അവ അവയുടെ മുന്നിലുള്ള ഉറുമ്പുകളെ ട്രാക്ക് ചെയ്യാന്‍ ഫെറോമോണുകളെയാണ് ആശ്രയിക്കുന്നത്. ഇങ്ങനെ ഒരു ഉറുമ്പ് അതിന്റെ പഴയ പാതയില്‍ എത്തിയാല്‍, അത് വൃത്താകൃതിയുള്ള മരണക്കെണിയില്‍ അകപ്പെടുന്നു. അതിനുള്ളില്‍ ക്ഷീണം മൂലം മരിക്കുന്നതു വരെ കറങ്ങിക്കൊണ്ടിരിക്കും. എന്നിരുന്നാലും ചില ഉറുമ്പുകള്‍ അതിജീവിച്ചേക്കാം'', എന്ന അടിക്കുറിപ്പോടെയാണ് ബിറ്റ്‌കോയിന്‍ വീഡിയോ പങ്കുവെച്ചത്.
advertisement
ഒരു ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്. 1277 ലൈക്കുകളും 318 റീട്വീറ്റുകളും ലഭിച്ച വീഡിയോ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. പല ഉപയോക്താക്കളും വീഡിയോയെ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. അവര്‍ എങ്ങനെയാണ് ഈ മരണക്കെണിയില്‍ അകപ്പെട്ടുപോയത് എന്ന ചിന്തയാണ് ഭൂരിഭാഗം പേരിലും ഉള്ളത്.
ആർമി ഉറുമ്പുകള്‍ സാധാരണയായി അന്ധരാണെന്നും അവയുടെ പാതകള്‍ അടയാളപ്പെടുത്താനോ മറ്റ് ഉറുമ്പുകള്‍ക്ക് അവയുടെ പാത പിന്തുടരാനോ ഫെറോമോണുകള്‍ ഉപയോഗിക്കുന്നുവെന്നും സയന്‍സ് ഡയറക്റ്റ് വിശദീകരിക്കുന്നു. ഇത് എല്ലാ ഉറുമ്പുകളും ഒരു വലയത്തിനുള്ളില്‍ കുടുങ്ങാന്‍ കാരണമാകും. ഇത് ഒരു മരണക്കെണിയാണ്. അവിടെ ഉറുമ്പുകള്‍ തളരുന്നതു വരെ ഒരു വലയത്തിനു ചുറ്റും നീങ്ങുകയും ഒടുവില്‍ മരിക്കുകയും ചെയ്യുന്നു.
Gold | ജീവനക്കാർക്ക് ശമ്പളം സ്വർണത്തിൽ; വേറിട്ട രീതിയുമായി കമ്പനി; ലക്ഷ്യം പണപ്പെരുപ്പം നേരിടാൻ
ആർമി ഉറുമ്പുകള്‍ സാധാരണയായി കൂട്ടത്തോടെ ഒരു ചെറിയ പ്രദേശത്ത് തീറ്റതേടുകയാണ് പതിവ്. ഇവ സ്ഥിരമായി കൂടുകള്‍ നിര്‍മ്മിക്കുന്നില്ല എന്നത് മറ്റൊരു പ്രത്യേകതയാണ്.