TRENDING:

വൈറൽ മൊണാലിസയ്ക്ക് സിനിമ വാഗ്‌ദാനം ചെയ്ത സംവിധായകന്‍ പീഡനക്കേസില്‍ അറസ്റ്റില്‍

Last Updated:

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് 28 കാരിയെ 4 വർഷത്തോളം പീഡിപ്പിച്ചെന്നാണ് സംവിധായകനെതിരെയുള്ള കേസ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യുപിയിലെ പ്രയാഗ് രാജിൽ മഹാകുംഭമേളയ്ക്കിടെ 'മൊണാലിസ'എന്ന പേരിൽ വൈറലായ യുവതിയാണ് മോണി ഭോസ്‌ലെ. വൈറൽ മൊണാലിസയ്ക്ക് സിനിമ വാഗ്‌ദാനം ചെയ്ത സംവിധായകൻ സനോജ് മിശ്ര ബലാത്സംഗക്കേസില്‍ അറസ്റ്റിൽ. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന വാഗ്ദനംനല്‍കി തുടര്‍ച്ചയായി തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മറ്റൊരു യുവതി നല്‍കിയ പരാതിയിന്മേലാണ് നടപടി. ഇന്‍സ്റ്റഗ്രാമും ടിക്ക് ടോക്കും അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയാണ് സംവിധായകന്‍ സനോജ് മിശ്രയുമായി 28 കാരിയായ യുവതി പരിചയപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു. പിന്നാലെ ഇരുവരും തമ്മിലുള്ള സൗഹൃദം വളരുകയും നിരന്തരം സംസാരിക്കുന്ന നിലയിലേക്ക് എത്തുകയും ചെയ്തു. 2021 ജൂണില്‍ പരാതിക്കാരിയോട് ഝാന്‍സി റെയില്‍വെ സ്റ്റേഷനിലേക്ക് എത്താന്‍ സനോജ് മിശ്ര ആവശ്യപ്പെട്ടുവെന്നും എന്നാൽ ഇത് വിസമ്മതിച്ചതോടെ സംസാരം ഭീഷണിയുടെ സ്വരത്തിലായെന്നും പരാതിയില്‍ പറയുന്നു. തുടർന്ന് വിവാഹം കഴിക്കാമെന്നും സിനിമകളില്‍ അഭിനയിപ്പിക്കാമെന്നും വാഗ്ദാനം നല്‍കി മിശ്ര കഴിഞ്ഞ 4 വർഷമായി നിരന്തരം പീഡനം തുടർന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നതായി മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
News18
News18
advertisement

പ്രതി മുൻകൂർ ജാമ്യത്തിന് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് അറസ്റ്റ്. പ്രതിയെ ഡൽഹി പോലീസാണ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 18 നു ലഭിച്ച പരാതിയിൽ വിശദമായ അന്വേഷണത്തിന് ശേഷം മാർച്ച് ആറിനാണ് ഡൽഹി പോലീസ് FIR രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ ബലാത്സംഗം, സ്ത്രീകൾക്കു നേരെയുള്ള അതിക്രമം, ഭീഷണിപ്പെടുത്തൽ, ഗർഭഛിദ്ര നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മുസഫർനഗറിൽ നിന്ന് അബോർഷനുമായി ബന്ധപ്പെട്ട മെഡിക്കൽ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചു. 2025 ഫെബ്രുവരി 18 ന് നബി കരീമിലെ ഹോട്ടലായ ശിവയിലേക്ക് യുവതിയെ മിശ്ര കൂട്ടിക്കൊണ്ടുപോയതാണ് പരാതിക്ക് കാരണമായ സംഭവം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, പ്രയാഗ് രാജിൽ മഹാകുംഭമേളയിൽ മാല വില്‍പ്പനയ്‌ക്കെത്തിയ വെള്ളാരം കണ്ണുള്ള യുവതിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇതിനിടെ മോണി ഭോസ്‌ലെ എന്ന 16 കാരി സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് 'ദ ഡയറി ഓഫ് മണിപ്പുര്‍' എന്ന തന്റെ സിനിമയിലൂടെ മൊണാലിസ സിനിമയില്‍ അരങ്ങേറ്റം കുറിക്കുമെന്ന പ്രഖ്യാപനവുമായി സംവിധായകന്‍ സനോജ് മിശ്ര എത്തിയത്.മൊണാലിസ സിനിമ അഭിനയം സംബന്ധിച്ച ക്ലാസുകളില്‍ പങ്കെടുക്കുകയാണെന്നും അവര്‍ എഴുത്തും വായനയും പഠിക്കുകയാണെന്നുമുള്ള വിവരം പുറത്തുവന്നു. സനോജ് മിശ്രയാണ് അവരെ പഠിപ്പിച്ചത്. ഇതിന്റെ ചില വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വൈറൽ മൊണാലിസയ്ക്ക് സിനിമ വാഗ്‌ദാനം ചെയ്ത സംവിധായകന്‍ പീഡനക്കേസില്‍ അറസ്റ്റില്‍
Open in App
Home
Video
Impact Shorts
Web Stories