ചായി എന്ന വിളിപേരുളള സാജിതയെയാണ് സിദ്ധിഖ് വിവാഹം ചെയ്തത്. സിദ്ധിഖിൻറെ മുറപ്പെണാണ് സാജിത. സിദ്ധിഖിനെ ആദ്യമായി സാജിത കാണുന്നത് അഞ്ചാം വയസ്സിലാണ്. ഒരു കസിൻ മാത്രമായിരുന്നു സാജിതയ്ക്ക് അന്ന് സിദ്ധിഖ്. കൊച്ചി പുല്ലേപ്പടിയിലെ ദാറുൽ ഉലൂം ഹയർസെക്കൻഡറി സ്കൂളിലേക്കുള്ള ആദ്യ ദിനത്തിൽ ഒരു ഹെർക്കുലീസ് സൈക്കിളിന് മുന്നിലിരുന്നായിരുന്നു അവർ സ്കൂളിലെത്തിയിരുന്നത്.
‘ഹെർക്കുലീസ് സൈക്കിളിന് മുന്നിൽ എന്നെ ഇരുത്തി, പുസ്തക സഞ്ചി പുറകിൽ വച്ച് ഞങ്ങൾ യാത്ര തുടങ്ങി, എന്റെ ഭർത്താവ് സിദ്ധിഖിനെ കുറിച്ചുള്ള ആദ്യ ഓർമ എനിക്കതാണ്’. ജീവിതത്തിൽ പിന്നീട് ഒരുപാട് യാത്രകൾ പോയിട്ടുണ്ടെങ്കിലും എന്നും സാജിത ഓർത്തുവെക്കുന്ന ദിനമായിരുന്നു അത്.
advertisement
Also read-Siddique|’പിരിയാനുള്ള കാരണം ഞങ്ങളോടു കൂടി മൺമറിയട്ടെ’; ഹിറ്റ് കൂട്ടുകെട്ട് അവസാനിപ്പിച്ചതിനെ കുറിച്ച് സിദ്ധീഖ് പറഞ്ഞത്
സിദ്ധിഖിന്റെ അച്ഛന്റെ സഹോദരിയുടെ മകളാണ് സാജിത. ചെറുപ്പത്തിൽ തന്നെ ഇരുവരുമായുള്ള വിവാഹം വീട്ടുകാർ നിശ്ചയിച്ചിരുന്നു. 1984 മെയ് 6-ന് ദാറൂൽ ഉലൂം ഓഡിറ്റോറിയത്തിൽ വെച്ച് അവർ വിവാഹിതരായി. സിനിമ തിരക്കുകൾക്കിടയിൽ ഫോൺകോളുകളോ കത്തുകളോ ഇല്ലാതെ അവർ പിരിഞ്ഞിരുന്നു. എന്നാലും ഏത് തിരക്കിനിടയിലും സിദ്ധിഖ് കുടുംബത്തിനു സമയം കണ്ടെത്തി.