കുടുംബജീവിതത്തില്‍ ഭക്ഷണത്തെ ചൊല്ലിയുള്ള യുദ്ധങ്ങള്‍ സാധാരണമാണ്. ഒരുമിച്ചു കഴിയുന്ന രണ്ടുപേര്‍ക്ക് ഒരുപോലെ ഒരേ ഭക്ഷണം ഇഷ്ടപ്പെടണമെന്നില്ല. ഓരോ ആളുകള്‍ക്കും വ്യത്യസ്തമായ വിഭവങ്ങളോടാകും താല്‍പര്യം. ഇപ്പോള്‍ ഒരു ദമ്പതികളുടെയിടയില്‍ നടന്ന ഒരു ഭക്ഷണയുദ്ധമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വ്യത്യസ്തമായ ഭക്ഷണ ശീലങ്ങള്‍ പിന്തുടരുന്ന ദമ്പതികളുടെ ജീവിതത്തില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഒരു 'വലിയ' പ്രശ്‌നമാണ് ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ട ആ പത്രക്കുറിപ്പില്‍ ഉള്ളത്.
മാംസാഹാരം കഴിക്കുന്നത് ഉപേക്ഷിക്കാന്‍ ഭാര്യ വിസമ്മതിക്കുന്നുവെന്നാണ് സസ്യാഹാരിയായ ഭര്‍ത്താവിന്റെ പരാതി. 'ഇനി ഞാനോ ആട്ടിറച്ചിയോ' എന്നത് തീരുമാനിക്കാമെന്ന് യുവാവ് തന്റെ ഭാര്യയ്ക്ക് അന്ത്യശാസനം നല്‍കി. തന്റെ ഭാര്യക്ക് ആട്ടിറച്ചി വലിയ ഇഷ്ടമാണെന്നും വിവാഹശേഷം ആട്ടിറച്ചി ഉപേക്ഷിക്കാമെന്ന് അവൾ വാഗ്ദാനം ചെയ്തിരുന്നുവെന്നും ഭര്‍ത്താവ് വെളിപ്പെടുത്തുന്നുണ്ട്. എന്നാൽ ഭാര്യ ഇപ്പോഴും 'രഹസ്യമായി' ആട്ടിറച്ചി കഴിക്കുന്നത് തുടരുന്നുണ്ടെന്ന് അടുത്തിടെ ഭർത്താവ് കണ്ടെത്തി.
advertisement
ഇതിനെക്കുറിച്ച് ഭാര്യയോട് ചോദിച്ചപ്പോള്‍, ആട്ടിറച്ചി തനിയ്ക്ക് വളരെ ഇഷ്ടമാണെന്നും അതില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നും ഭാര്യ തീര്‍ത്തുപറഞ്ഞു. താന്‍ അറിയാതെ ഇറച്ചി കഴിക്കുന്നതിന് ഭാര്യയോട് ക്ഷമിക്കാന്‍ തീരുമാനിച്ചെങ്കിലും 'ആട്ടിറച്ചി വേണോ ഞാന്‍ വേണോ' എന്ന ചോദ്യത്തിന് ഇനി അവള്‍ തനിക്കു പകരം ആട്ടിറച്ചി തിരഞ്ഞെടുത്തേക്കുമോ എന്നാണ് ഭര്‍ത്താവ് ഭയപ്പെടുന്നത്.
Also Read- Most Popular Instagram Photos of 2021: ഈ വർഷത്തെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ
തന്റെ ഈ ആശയക്കുഴപ്പവുമായി ഒരു മാധ്യമ കോളമിസ്റ്റിനെ സമീപിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ''അവള്‍ ആരെ തിരഞ്ഞെടുക്കും? ഒരാള്‍ക്ക് സ്‌നേഹമില്ലാതെ ജീവിക്കാം, പക്ഷേ ഭക്ഷണമില്ലാതെ ജീവിക്കാന്‍ കഴിയില്ല'' എന്നാണ് കോളമിസ്റ്റ് നൽകിയിരിക്കുന്ന മറുപടി.
'പ്രണയം വേണോ, മട്ടന്‍ വേണോ' എന്ന് കുറിച്ചുക്കൊണ്ട് ഡിസംബര്‍ ഒന്നിനാണ് പരഞ്‌ജോയ് ഗുഹ താകുര്‍ത്ത ഈ വാര്‍ത്ത ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. നാലായിരത്തോളം ലൈക്കുകള്‍ ലഭിച്ച ട്വീറ്റിന് ഒട്ടേറെ രസകരമായ കമന്റുകളും ഗൗരവപരമായ കമന്റുകളും ലഭിച്ചിരുന്നു.
'ആട്ടിറച്ചി കഴിക്കൂ, അല്ലെങ്കില്‍ ഞാന്‍ നിങ്ങളെ ഉപേക്ഷിക്കും' എന്ന് ഭാര്യ ചിന്തിച്ചേക്കാമെന്ന് ഒരാൾ കമന്റ് ചെയ്തു. മറ്റൊരാള്‍ കുറിച്ചത്, 'വയറ് മനസ്സിനെ ഭരിക്കുന്നതിനാല്‍ അവള്‍ ഭക്ഷണം തന്നെ തിരഞ്ഞെടുക്കും' എന്നാണ്. ''ഭക്ഷണത്തെ നാം ഏറെ സ്‌നേഹിക്കുന്നു, അതിനാല്‍ ഭാര്യ ഭക്ഷണം തന്നെ തിരിഞ്ഞെടുക്കുമെന്ന്'' മറ്റൊരാൾ കമന്റ് ചെയ്തു.