നായയുടെ തൊട്ടടുത്താണ് ഇവര്‍ക്ക് സീറ്റ് ലഭിച്ചതെന്ന് വിമാനക്കമ്പനി തങ്ങളെ നേരത്തെ അറിയിച്ചില്ലെന്ന് കാട്ടിയാണ് ഗില്ലും വാറെന്‍ പ്രസ്സും സിംഗപ്പൂര്‍ എയര്‍ലൈന്‍സിനോട് പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ”യാത്രക്കിടെ നായ മുരളുന്ന വലിയ ശബ്ദം കേട്ടിരുന്നു. അത് ഭര്‍ത്താവിന്റെ ഫോണില്‍ നിന്നാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. എന്നാല്‍, താഴേക്ക് നോക്കിയപ്പോള്‍ നായ ശ്വാസം വിടുന്നതാണെന്ന് മനസ്സിലായി,” ഗില്‍ പറഞ്ഞു. നായക്ക് ഉത്കണ്ഠ സംബന്ധിയായ പ്രശ്‌നങ്ങളുണ്ടെന്ന് അതിന്റെ ഉടമസ്ഥന്‍ മറ്റ് യാത്രക്കാരോട് വിശദീകരിക്കുന്നത് താന്‍ കേട്ടതായി ഗില്‍ പറഞ്ഞു.
advertisement
Also read-‘ഫോർ അല്ലി ഫ്രം മറിയം’; പൃഥ്വിയുടെ മകൾക്ക് പിറന്നാൾ സമ്മാനവുമായി ദുൽഖറിന്റെ മകൾ
അതുകൊണ്ടാണ് കാബിനില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചതെന്ന് ഉടമ പറഞ്ഞതായും ഗില്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, യാത്രയിലുടനീളം നായ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും ഗില്ലും വാറന്‍ പ്രസും പറഞ്ഞു. എന്നാല്‍, യാത്ര തുടരവെ ഇരുവര്‍ക്കും കൂടുതല്‍ അസ്വസ്ഥത അനുഭവപ്പെട്ടു. ഇക്കാര്യം പറഞ്ഞപ്പോള്‍ ഇക്കോണമി ക്ലാസിലെ ഏറ്റവും അവസാനത്തെ വരിയില്‍ മാത്രമേ സീറ്റ് ഉള്ളൂവെന്ന് കാബില്‍ ക്രൂ അംഗങ്ങള്‍ അറിയിക്കുകയായിരുന്നു. എന്നാല്‍, അവര്‍ തങ്ങളുടെ സീറ്റില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു. യാത്ര പകുതി വഴിയായപ്പോള്‍ നായ കൂടുതല്‍ അസ്വസ്ഥതയുണ്ടാക്കി.
നായ കീഴ്ശ്വാസം വിടുകയും ഭര്‍ത്താവിന്റെ കാല് വയ്ക്കുന്ന സ്ഥലത്തിന്റെ ഭൂരിഭാഗം ഇടവും കവരുകയും ചെയ്തു. നായയുടെ ഉടമസ്ഥന്‍ അതിനെ പുറത്തെടുക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. നായയുടെ തല ഭര്‍ത്താവിന്റെ കാലിന് അടിയിലായിരുന്നു. അദ്ദേഹം ഷോട്ട്‌സ് ധരിച്ചതിനാല്‍ നായയുടെ ഉമിനീര്‍ കാലില്‍ പറ്റുകയും ചെയ്തു,”ഗില്‍ വിശദീകരിച്ചു. അവസാനം സീറ്റ് മാറാന്‍ തിരുമാനിച്ച ഇരുവരും സംഭവം വിശദീകരിച്ച് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് പരാതി നല്‍കി. എന്നാല്‍, ഒരാഴ്ചയോളം അധികൃതരില്‍ മറുപടി ഒന്നും ലഭിക്കാത്തതിനാല്‍ വിമാനകമ്പനിയുടെ കസ്റ്റമര്‍ കെയര്‍ വിഭാഗത്തിന് ഇമെയില്‍ അയച്ചു. തങ്ങള്‍ക്കുണ്ടായ അനുഭവത്തില്‍ ഗില്ലും വാറന്‍ പ്രസും അതൃപ്തി അറിയിച്ചു. രണ്ടാഴ്ചയക്ക് ശേഷമാണ് വിമാനകമ്പനി ഇക്കാര്യത്തില്‍ പ്രതികരിച്ചത്.
Also read-ട്രാക്ടറിന്റെ സീറ്റ് കവർ കീറി; തെരുവ് നായയെ ക്രൂരമായി തൂക്കിക്കൊന്നു
വിമാനത്തില്‍ വെച്ചുണ്ടായ അസുഖകരമായ സംഭവത്തിന് അവര്‍ ക്ഷമാപണം നടത്തി. ഇതിന് നഷ്ടപരിഹാരമായി 6000 രൂപയുടെ ഗിഫ്റ്റ് വൗച്ചറാണ് ഇരുവര്‍ക്കും വിമാനകമ്പനി നല്‍കിയത്. എന്നാല്‍, ഇതിലും ദമ്പതികൾ തൃപ്തരായില്ല. നായ കാരണമല്ല തങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായതെന്നും യാത്രക്ക് മുമ്പ് തങ്ങളുടെ തൊട്ടടുത്ത് നായ ഉണ്ടെന്ന കാര്യം തങ്ങളെ അറിയിക്കാത്തതാണ് പ്രശ്‌നമെന്നും ഇരുവരും വ്യക്തമാക്കി. ഇത്തരമൊരു സാഹചര്യത്തില്‍ വിമാനകമ്പനി മോശമായാണ് പെരുമാറിയതെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ഇനി മുതല്‍ യാത്ര ചെയ്യുന്നതിന് മുമ്പ് തൊട്ടടുത്ത സീറ്റില്‍ നായയുണ്ടെങ്കില്‍ അക്കാര്യം മറ്റുയാത്രക്കാരെ അറിയിക്കുമെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് പ്രതികരിച്ചു.