TRENDING:

'എന്റെ കോഴിക്ക് നീതി വേണം'; അയൽവാസി കാലുകൾ തല്ലിയൊടിച്ച കോഴിയുമായി വയോധിക പൊലീസ് സ്റ്റേഷനില്‍

Last Updated:

പൊലീസ് സ്റ്റേഷനു മുന്നിൽ കോഴിയുമായി എത്തി പരാതി പറയുന്ന ഇവരുടെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹൈദരാബാദ്: അയൽവാസി കാൽതല്ലിയൊടിച്ച സ്വന്തം കോഴിക്ക് നീതി തേടി വയോധിക പൊലീസ് സ്റ്റേഷനിലെത്തി. തെലങ്കാനയിലെ നൽഗൊണ്ടയിലാണ് സംഭവം. അയൽവാസി ഉപദ്രവിച്ചതിനെ തുടർന്ന് ഇരുകാലുകളും ഒടിഞ്ഞ കോഴിയുമായാണ് സ്ത്രീ പൊലീസ് സ്റ്റേഷനിലെത്തിയത്. അയൽക്കാരനെതിരെ കേസെടുക്കണമെന്നും തന്റെ കോഴിക്ക് നീതി വേണമെന്നുമായിരുന്നു അവരുടെ ആവശ്യം. പൊലീസ് സ്റ്റേഷനു മുന്നിൽ കോഴിയുമായി എത്തി പരാതി പറയുന്ന ഇവരുടെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. അയൽവാസിയായ രാകേഷിനെതിരെ നടപടി ആവശ്യപ്പെട്ടാണ് വയോധിക പൊലീസ് സ്റ്റേഷനിലെത്തിയത്.
തെലങ്കാനയിലെ നൽഗൊണ്ടയിലാണ് സംഭവം (image: X)
തെലങ്കാനയിലെ നൽഗൊണ്ടയിലാണ് സംഭവം (image: X)
advertisement

ഗൊല്ലഗുഡെമിൽ നിന്നുള്ള ഗംഗമ്മ എന്ന സ്ത്രീയാണ് പരാതിക്കാരി. തന്റെ കോഴികളോട് വലിയ അടുപ്പമുള്ള ഗംഗമ്മയ്ക്ക് അവയുടെ കാലുകൾ അയൽക്കാരൻ തല്ലിയൊടിച്ചത് വളരെയധികം വിഷമമുണ്ടാക്കി. തുടർന്നാണ് തനിക്കും തന്റെ കോഴിക്കും നീതി വേണമെന്ന ആവശ്യവുമായി ഇവർ പൊലീസ് സ്റ്റേഷനിൽ എത്തിയത്.

പകൽ പരിസരപ്രദേശങ്ങളിൽ അലഞ്ഞുതിരിഞ്ഞതിനുശേഷം വൈകുന്നേരം വീട്ടിൽ തിരിച്ചെത്തുന്നതാണ് തന്റെ കോഴിയുടെ പതിവെന്ന് ഇവർ വീഡിയോയിൽ പറയുന്നു. അത്തരത്തിൽ അയൽവാസിയായ രാകേഷിന്റെ പുരയിടത്തിൽ കയറിയ കോഴി അവിടെയുണ്ടായിരുന്ന വൈക്കോൽ കൂനയിലെ ധാന്യങ്ങൾ കൊത്തി തിന്നിരുന്നു. ഇതിൽ പ്രകോപിതനായ രാകേഷ് കോഴിയുടെ കാലുകളൊടിക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു. തനിക്ക് നഷ്ടപരിഹാരം വേണ്ടെന്നും കുറ്റക്കാരനായ രാകേഷിനെതിരെ കേസെടുത്താൽ മാത്രം മതിയെന്നും ഗംഗമ്മ പറയുന്നു.

advertisement

നഷ്ടപരിഹാരം വാങ്ങാൻ ഗംഗമ്മയോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും അവൾ വിസമ്മതിക്കുകയും കർശനമായ ശിക്ഷ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കോഴിയെ വീട്ടിലേക്ക് കൊണ്ടുപോയി മുറിവുകൾക്ക് ചികിത്സ നൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഗ്രാമം സന്ദർശിച്ച് ഒരു പഞ്ചായത്ത് വഴി തർക്കം പരിഹരിക്കാമെന്ന് പൊലീസ് ഉറപ്പുനൽകിയതോടെയാണ് ഗംഗമ്മ പൊലീസ് സ്റ്റേഷൻ വിട്ടത്.

Summary: In a bizarre incident, a local dispute over a hen reached the police station in Telangana's Nalgonda District. The video of an elderly woman has gone viral on social media in which she is narrating the ordeal with the injured chicken in her hand.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'എന്റെ കോഴിക്ക് നീതി വേണം'; അയൽവാസി കാലുകൾ തല്ലിയൊടിച്ച കോഴിയുമായി വയോധിക പൊലീസ് സ്റ്റേഷനില്‍
Open in App
Home
Video
Impact Shorts
Web Stories