TRENDING:

പതിനൊന്നു വർഷം നീണ്ട ഫേസ്ബുക്ക് പ്രണയം; യുവാവിനെ വിവാഹം കഴിക്കാൻ കടൽ താണ്ടിയെത്തി സ്വീഡിഷ് വനിത

Last Updated:

ദീർഘനാളായി പ്രണയിക്കുന്ന വ്യക്തിയെ വിവാഹം കഴിക്കാൻ ഭാഷയുടേയും സംസ്‌കാരത്തിന്റേയും അതിർ വരമ്പുകൾ ഭേദിച്ച് ക്രിസ്റ്റൻ ലീബർട്ട് എത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കടല്‍ താണ്ടി പങ്കാളിയെ തേടിയെത്തിയിരിക്കുകയാണ് ഒരു സ്വീഡിഷ് യുവതി. ഉത്തർപ്രദേശിലാണ് സംഭവം. പതിനൊന്നു വർഷമായി പ്രണയിക്കുന്ന വ്യക്തിയെ വിവാഹം കഴിക്കാനാണ് ഈ യുവതി കടൽ താണ്ടി എത്തിയിരിക്കുന്നത്.
advertisement

ഉത്തർ പ്രദേശ് ഇതാഹിലെ പവൻ കുമാറാണ് വരൻ. 2012 ലാണ് പവനും സ്വീഡിഷ് വനിതയായ ക്രിസ്റ്റൻ ലീബർട്ടും ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. പിന്നീട് അവരുടെ ബന്ധം പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. ദീർഘനാളായി പ്രണയിക്കുന്ന വ്യക്തിയെ വിവാഹം കഴിക്കാൻ ഭാഷയുടേയും സംസ്‌കാരത്തിന്റേയും അതിർ വരമ്പുകൾ ഭേദിച്ച് ക്രിസ്റ്റൻ ലീബർട്ട് എത്തിയത്. തുടർന്ന് ഇതാഹിൽ ഹൈന്ദവ ആചാരപ്രകാരം ക്രിസ്റ്റൻ വരണമാല്യം ചാർത്തി.

Also read-ജമന്തിയും മുല്ലയും കൊണ്ട് അലങ്കരിച്ച സ്വപ്നതുല്യമായ വിവാഹവേദി; കെ എൽ രാഹുലും അതിയയും വിവാഹിതരായത് ഇവിടെ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിദേശ വനിതയെ മകൻ വിവാഹം കഴിക്കുന്നതിൽ എതിർപ്പില്ലായിരുന്നുവെന്ന് പവന്റെ കുടുംബം പറയുന്നു. മക്കളുടെ സന്തോഷത്തിലാണ് തങ്ങളുടെ സന്തോഷമിരിക്കുന്നതെന്നും അതുകൊണ്ട് തങ്ങൾ സന്തുഷ്ടരാണെന്നും കുടുംബം പറയുന്നു. ബി.ടെക്ക് ബിരുദധാരിയായ പവൻ നിലവിൽ എഞ്ചിനിയിറായി ജോലി നോക്കുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
പതിനൊന്നു വർഷം നീണ്ട ഫേസ്ബുക്ക് പ്രണയം; യുവാവിനെ വിവാഹം കഴിക്കാൻ കടൽ താണ്ടിയെത്തി സ്വീഡിഷ് വനിത
Open in App
Home
Video
Impact Shorts
Web Stories