ജമന്തിയും മുല്ലയും കൊണ്ട് അലങ്കരിച്ച സ്വപ്നതുല്യമായ വിവാഹവേദി; കെ എൽ രാഹുലും അതിയയും വിവാഹിതരായത് ഇവിടെ

Last Updated:
ഒറ്റവാക്കിൽ സ്വപ്നതുല്യം എന്ന് വിശേഷിപ്പിക്കാവുന്നതാണ് അതിയയുടേയും രാഹുലിന്റേയും വിവാഹവേദി
1/8
 കെഎൽ രാഹുലിന്റേയും അതിയ ഷെട്ടിയുടേയും വിവാഹ വിശേഷങ്ങൾ അവസാനിക്കുന്നില്ല. ജനുവരി 23 നാണ് ഇന്ത്യൻ ക്രിക്കറ്റ് താരവും ബോളിവുഡ് നടൻ സുനിൽ ഷെട്ടിയുടെ മകളും തമ്മിലുള്ള വിവാഹം നടന്നത്.

advertisement
2/8
 ഓരോ ദിവസവും വിവാഹത്തെ കുറിച്ചുള്ള പുതിയ വാർത്തകളും വിശേഷങ്ങളുമാണ് പുറത്തുവരുന്നത്. സുനിൽ ഷെട്ടിയുടെ ഖണ്ടാലയിലെ ഫാംഹൗസിൽ വെച്ച് എഴുപത് പേർ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.

3/8
 ഫാംഹൗസിലെ വിവാഹവേദിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. ഒറ്റവാക്കിൽ സ്വപ്നതുല്യം എന്ന് വിശേഷിപ്പിക്കാവുന്നതാണ് അതിയയുടേയും രാഹുലിന്റേയും വിവാഹവേദി.

4/8
 ഖണ്ടാലയിൽ സുനിൽഷെട്ടിയുടെ വമ്പൻ ബംഗ്ലാവ് മനോഹരമായാണ് വിവാഹത്തിനായി അണിയിച്ചൊരുക്കിയത്. ഹൽദി ചടങ്ങിന് മഞ്ഞ ജമന്തി പൂക്കളാലും വിവാഹത്തിന് മുല്ലപ്പൂക്കളുമായാണ് വേദി അലങ്കരിച്ചത്.

5/8
 ഇൻസ്റ്റഗ്രാമിൽ റാണി പിങ്ക് ലൗവ് എന്ന പേജിലാണ് വിവാഹവേദിയുടെ ചിത്രങ്ങൾ പുറത്തുവിട്ടത്. പഴമയുടെ പ്രൗഢി നിറഞ്ഞ ഫാം ഹൗസിനെ കൂടുതൽ മനോഹരമാക്കിയാണ് വെഡ്ഡിങ് പ്ലാനറായ റാണി വേദി അണിയിച്ചൊരുക്കിയത്.

6/8
 ഫാം ഹൗസിലെ വൻമരത്തിനു കീഴിലാണ് വിവാഹത്തിന് മുമ്പുള്ള പൂജ നടന്നത്. ഇതിനായി മുല്ലപ്പൂക്കളാണ് ഉപയോഗിച്ചത്.

7/8
 വിവാഹത്തിന്റെ ഓരോ ദിവസവും വ്യത്യസ്ത തീമിലാണ് ഫാം ഹൗസ് അണിയിച്ചൊരുക്കിയതെന്നാണ് വെഡ്ഡിങ് പ്ലാനർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

8/8
 ഹൽദി ചടങ്ങിന് മഞ്ഞ ജമന്തി ഉപയോഗിച്ചായിരുന്നു അലങ്കാരം. തറ മുതൽ സീലിംഗ് വരെ ജമന്തി തോട്ടത്തിൽ മുങ്ങിയെന്നാണ് ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ വിശേഷിപ്പിച്ചത്.

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ

  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement