ലക്ഷദ്വീപിലേക്കുള്ള ടൂറിസത്തെ പിന്തുണക്കുന്നതിനാണ് ഈ സ്കീം തങ്ങൾ അവതരിപ്പിച്ചതെന്നും, ഇപ്പോൾ തന്നെ 10 പേരോളം ഈ ഓഫർ നേടുകയും അതിൽ തങ്ങളെ പ്രശംസിക്കുകയും ചെയ്തതായി റെസ്റ്റോറന്റ് ഉടമ വിജയ് മിശ്ര പറഞ്ഞു. സ്കീം ജനുവരി അവസാനം വരെ നീട്ടാൻ പദ്ധതിയിടുന്നതായും മിശ്ര വ്യക്തമാക്കി. ഇതിലൂടെ താൻ തന്റെ ബിസ്സിനസ് വളർത്തുന്നതിനെക്കാളും രാജ്യത്തെയും ടൂറിസം മേഖലയെ പിന്തുണക്കുകയാണെന്നും വിജയ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ മാലിദ്വീപിലെ മന്ത്രിമാർ ഉന്നയിച്ചതാണ് തന്നെ ഇത്തരം ഒരു നടപടിയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
advertisement
ചൈന അനുകൂല നേതാവെന്ന് അറിയപ്പെടുന്ന മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മിസു കഴിഞ്ഞ വർഷം നവംബറിലാണ് അധികാരത്തിലേറിയത്. ഇന്ത്യൻ സൈന്യത്തെ രാജ്യത്ത് നിന്നും പിൻവലിക്കുമെന്ന തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുമെന്ന തീരുമാനത്തിൽ മിസു ഉറച്ച് നിന്നത്തോടെയെണ് ഇന്ത്യ - മാലിദ്വീപ് ബന്ധം വഷളായിത്തുടങ്ങിയത്. മാലിദ്വീപിലെ മുൻ സർക്കാരിന്റെ കാലത്ത് ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധ മേഖലയിൽ ഉൾപ്പെടെ മികച്ച സഹകരണം നില നിർത്തിയിരുന്നു.ഇന്ത്യൻ സൈന്യത്തെ രാജ്യത്ത് നിന്നും പിൻവലിക്കണമെന്ന് മാലിദ്വീപ് പ്രസിഡന്റ് ഇന്ത്യയോട് ആവശ്യപ്പെട്ടതായി മാലിദ്വീപ് മാധ്യമങ്ങൾ മാർച്ച് 15 ന് റിപ്പോർട്ട് ചെയ്തിരുന്നു.
അടുത്തിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് മാലിദ്വീപിലെ മൂന്ന് മന്ത്രിമാരെ സസ്പൻഡ് ചെയ്തിരുന്നു. ഇതേ തുടർന്ന് ഇന്ത്യൻ സെലിബ്രിറ്റികളും ഇന്ത്യൻ നേതാക്കളും മാലിദ്വീപിലേക്ക് നടത്താനിരുന്ന യാത്രകളും മറ്റും റദ്ദ് ചെയ്തു.
