TRENDING:

'സാധാരണ ജീവിതത്തിൽ സുരേഷ് ഗോപിയുടെ ശബ്ദം അനുകരിക്കാറില്ല': ട്രോളുകളോട് പ്രതികരിച്ച് എക്സൈസ് ഓഫീസർ അബ്ദുൽ ബാസിത്

Last Updated:

സുരേഷ് ഗോപിയുടെ ശൈലിയിലുളള ശബ്ദാനുകരണത്തിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ ആളാണ് എക്സൈസ് ഓഫീസര്‍ അബ്ദുൽ ബാസിത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സാധാരണ ജീവിതത്തിൽ സുരേഷ് ഗോപിയുടെ ശബ്ദം അനുകരിക്കാറില്ലെന്ന് എക്സൈസ് ഓഫീസര്‍ അബ്ദുൽ ബാസിത്. ജോലി സംബന്ധമായി, സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ് സുരേഷ് ഗോപിയുടെ ശബ്ദം അനുകരിക്കുന്നതെന്നും അതിനെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും അബ്ദുൽ ബാസിത് പറയുന്നു. സുരേഷ് ഗോപിയുടെ ശൈലിയിലുളള ശബ്ദാനുകരണത്തിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ ആളാണ് എക്സൈസ് ഓഫീസര്‍ അബ്ദുൽ ബാസിത്.
advertisement

എന്നാൽ ബാസിത്തിന്റേത് മിമിക്രിയാണെന്നും യഥാർത്ഥ ശബ്ദം സുരേഷ് ഗോപിയുടെ ശൈലിയുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്നും ആരോപിച്ച് ചില വിമർശനങ്ങള്‍ സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. അബ്ദുൽ ബാസിത്തിനെതിരെ വലിയ രീതിയിൽ ട്രോളുകളും പ്രചരിക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണ് വിശദീകരണ വിഡിയോയുമായി അബ്ദുൽ ബാസിത് രംഗത്തുവന്നത്.

Also Read- Suresh Gopi | ഇതാര് സുരേഷ് ഗോപിയോ? അതേ ശബ്ദം; സംഭാഷണത്തിന് അതേ പവർ; വൈറൽ വീഡിയോയിലെ ഇദ്ദേഹം ആരാണ്?

advertisement

”എന്റെ വിഡിയോസ് കാണുന്ന ഒരുപാട് പേർ നല്ല അഭിപ്രായം പറയാറുണ്ട്. സമൂഹത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന ലഹരിക്കെതിരെ പോരാടാനാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. പല വേദികളിലും വളരെ ഇമോഷനലായി സംസാരിച്ചിട്ടുണ്ട്. അത് അനുഭവങ്ങളിലൂടെയാണ് സംസാരിക്കുന്നത്. എന്റെ ക്ലാസുകളിലെ ശബ്ദത്തിന്റെ മോഡുലേഷൻ സുരേഷ് ഗോപി സാറിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന് പറഞ്ഞിരുന്നു. അതുമായി ബന്ധപ്പെട്ട് പല ചർച്ചകളും ഉയരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു വിഡിയോയുമായി നിങ്ങളുടെ മുന്നിലെത്തിയത്. ലഹരി അവബോധത്തെക്കുറിച്ച് ക്ലാസുകൾ എടുക്കുന്ന സമയത്ത് സുരേഷ് ഗോപി സാറിന്റെ ശബ്ദത്തിന്റെ മോഡുലേഷൻ കൊണ്ടുവരുമ്പോൾ അത് കൂടുതൽ ആളുകളിലേക്ക് എത്തിപ്പെടുന്നതായി കണ്ടിട്ടുണ്ട്.

advertisement

വികാരപരമായ ചില കാര്യങ്ങൾ പറയുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദവുമായുള്ള സാമ്യം പല വേദികളും എനിക്ക് വരാറുണ്ട്. അതല്ലതെ ജീവിതം മുഴുവൻ അദ്ദേഹത്തിന്റെ ശബ്ദത്തിൽ ജീവിക്കുന്ന ഒരാളല്ല ഞാൻ. അങ്ങനെയുള്ള ബോധവത്കരണ ക്ലാസുകളിലും സ്റ്റേജ് പെർഫോമൻസുകളിലും അതും സമൂഹത്തിന്റെ നന്മയക്കു വേണ്ടി മാത്രമാണ് ഞാനങ്ങനെ ശബ്ദം അനുകരിക്കുന്നത്. ഓരോ കുടുംബത്തെയും സ്വന്തം കുടുംബംപോലെ കണ്ട് അവരിലേക്ക് ഈ സന്ദേശം എത്തിക്കാനാണ് ഞാൻ അങ്ങനെ സംസാരിക്കുന്നത്.

advertisement

Also Read- Suresh Gopi | ആ സുരേഷ് ഗോപി സ്റ്റൈലിനുടമ അബ്ദുൽ ബാസിത്ത്; ശബ്ദത്തിനപ്പുറം തൊഴിലിലും ‘സുരേഷ് ഗോപി’ ടച്ച്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജീവിതം മുഴുവനായി അതേ ശബ്ദത്തിൽ സംസാരിക്കുന്ന ആളല്ല ഞാൻ. അതിൽ ചില ഭാഗങ്ങളിലെ മോഡുലേഷനുകളിൽ സാമ്യം വരുന്നുണ്ടെന്ന് മാത്രമേ ഒള്ളൂ. ഞാൻ പറയുന്ന സൗണ്ട് മോഡുലേഷനെ മാത്രം മനസ്സിൽ വച്ചുകൊണ്ട് അതിലെ മെസ്സേജുകൾ നിങ്ങൾ മറക്കരുത്. ഞാൻ പറയുന്ന സന്ദേശങ്ങളെല്ലാം കേരളത്തിലെ കുടുംബങ്ങൾക്കു വേണ്ടി പറയുന്നതാണ്. അവരിലേക്കെത്താൻ എന്റെ സംസാര രീതിയിലെ മോഡുലേഷൻ സുരേഷ് ഗോപി സാറിന്റെ ശബ്ദവുമായി സാമ്യമുണ്ടാകുന്നു. ഞാൻ പറയുന്ന സന്ദേശങ്ങൾ മാത്രം എടുക്കുക, അങ്ങനെ ലഹരിക്കെതിരെ ഒത്തൊരുമിച്ച് പോരാടാം. അല്ലാതെ എന്റെ ശബ്ദത്തിന്റെ സാമ്യത്തെക്കുറിച്ച് സംസാരിക്കുന്നത് മാറ്റിവയ്ക്കാം”- അബ്ദുൽ ബാസിത് പറഞ്ഞു.

advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'സാധാരണ ജീവിതത്തിൽ സുരേഷ് ഗോപിയുടെ ശബ്ദം അനുകരിക്കാറില്ല': ട്രോളുകളോട് പ്രതികരിച്ച് എക്സൈസ് ഓഫീസർ അബ്ദുൽ ബാസിത്
Open in App
Home
Video
Impact Shorts
Web Stories