Suresh Gopi | ഇതാര് സുരേഷ് ഗോപിയോ? അതേ ശബ്ദം; സംഭാഷണത്തിന് അതേ പവർ; വൈറൽ വീഡിയോയിലെ ഇദ്ദേഹം ആരാണ്?
- Published by:user_57
- news18-malayalam
Last Updated:
ആരാണ് ഈ ശബ്ദത്തിനുടമ? ശരീരഭാഷയിലും ഇദ്ദേഹം സുരേഷ് ഗോപി തന്നെ എന്ന് പലരും സമ്മതിച്ചു പോകും
‘ജസ്റ്റ് റിമെംബർ ദാറ്റ്’ എന്ന ഡയലോഗിനെ കാലാതീതമാക്കിയ സുരേഷ് ഗോപി (Suresh Gopi). പിന്നെയും എത്രയെത്ര തീപാറുന്ന ഡയലോഗുകൾ, എത്രയെത്ര ചിത്രങ്ങൾ. സിനിമയിൽ ഏതുവേഷം ചെയ്താലും സുരേഷ് ഗോപിയുടെ തകർപ്പൻ ഡയലോഗുകളുണ്ടോ, അത് മതി ആരാധക വൃന്ദത്തിനു മനസ്സ് നിറയാൻ. കാക്കിയണിഞ്ഞാലും രാഷ്ട്രീയക്കാരന്റെ കുപ്പായം ധരിച്ചാലും ഗുണ്ടാ നേതാവായാലും ഒക്കെ സുരേഷ് ഗോപി സുരേഷ് ഗോപി തന്നെ എന്ന് പറയാൻ ഘടകങ്ങളേറെ.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു ‘സുരേഷ് ഗോപി’ വൈറൽ ആയി മാറിക്കഴിഞ്ഞു. സുരേഷ് ഗോപിക്ക് പകരം മറ്റൊരാൾ ഇല്ലെങ്കിലും, അദ്ദേഹത്തിന്റെ ശബ്ദത്തെ അതുപോലെയെത്തിക്കാൻ ഇതിലും മികച്ചൊരാളെ കണ്ടെത്തുക പ്രയാസം. ഏറ്റവും പുതിയ മലയാള ചിത്രം ‘നാലാം മുറ’ റിലീസ് കേന്ദ്രത്തിനു വെളിയിൽ സിനിമയെക്കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞപ്പോഴുള്ള ഇദ്ദേഹത്തിന്റെ പ്രതികരണ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. സുരേഷ് ഗോപിയുടെ ശബ്ദം മാത്രമല്ല, അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിലെ ചടുലതയും വീര്യവും ഇദ്ദേഹത്തിന്റെ വാക്കുകളിൽ കാണാം. Filmyhoods പോസ്റ്റ് ചെയ്ത വീഡിയോ ചുവടെ:
advertisement
‘ഈ കാലഘട്ടത്തിനു വേണ്ടിയുള്ള ഒരു സന്ദേശം അതിലുണ്ട്. കോഴിക്കോട് 13 വയസ്സുള്ള ഒരു പെൺകുട്ടിയുടെ വായ്ക്കകത്തേക്കു നാർക്കോട്ടിക് ആൻഡ് സൈക്കോട്രോപിക് ഡ്രഗ്സ് എത്തിക്കാനുള്ള ഡ്രഗ് മാഫിയക്കെതിരെയുള്ള ശക്തമായ പോരാട്ടം യുവതലമുറയിൽ എത്തിക്കണമെങ്കിൽ മാധ്യമങ്ങളുടെ പങ്കു വേണം’ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.
advertisement
ഇത് അനുകരണമല്ല എന്നതാണ് യാഥാർഥ്യം. ഇദ്ദേഹത്തിന്റെ യഥാർത്ഥ ശബ്ദമാണ് നിങ്ങൾ കേട്ടത്. ഇതുവരെ ഇദ്ദേഹത്തിന്റെ സംഭാഷണങ്ങൾ ചേർത്തു ഒട്ടേറെ ട്രോൾ വീഡിയോകളും ഇറങ്ങിയിട്ടുണ്ട്. ശരീരഭാഷയിലും ഇദ്ദേഹം സുരേഷ് ഗോപി തന്നെ എന്ന് പലരും സമ്മതിച്ചു പോകും.
Summary: On social media, a man with the exact same voice as actor Suresh Gopi is becoming quite popular. He can be seen giving his thoughts on the recently released film Naalam Mura. He is also praised for his similarity to the actor’s appearance and sense of style
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 26, 2022 2:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Suresh Gopi | ഇതാര് സുരേഷ് ഗോപിയോ? അതേ ശബ്ദം; സംഭാഷണത്തിന് അതേ പവർ; വൈറൽ വീഡിയോയിലെ ഇദ്ദേഹം ആരാണ്?










