കണ്ണടച്ചു പിടിച്ചു കേട്ടിരുന്നാൽ സുരേഷ് ഗോപി (Suresh Gopi) അല്ലേ എന്നല്ലാതെ പറയാൻ തോന്നാത്ത ശബ്ദത്തിനുടമ. പേരോ ഊരോ പിടിയില്ലാതെ തന്നെ ട്രോൾ വീഡിയോകളിൽ വരെ ഇദ്ദേഹം പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ട് കുറച്ചായി. ഏറ്റവും ഒടുവിൽ മലയാള ചിത്രം 'നാലാം മുറ' റിലീസ് കേന്ദ്രത്തിൽ ഇദ്ദേഹം സുരേഷ് ഗോപി ശബ്ദത്തിൽ അഭിപ്രായം രേഖപ്പെടുത്തുന്ന വീഡിയോ ആണ് ഹിറ്റ് അടിച്ചത്
സ്കൂൾ വിദ്യാർത്ഥികളിലും മറ്റും അവബോധം വളർത്തുന്ന പ്രചരണങ്ങളുടെ മുന്നിലുണ്ട് ഈ 'പോലീസ് മാമൻ'. ചിറ്റൂർ ടെക്നിക്കൽ സ്കൂൾ ആണ് തന്റെ വിദ്യാലയമെന്നും ഇവിടെ കാണാം. യൂട്യുബിലും മറ്റു സമൂഹ മാധ്യമങ്ങളിലുമായി പ്രത്യക്ഷപ്പെട്ട തന്നെക്കുറിച്ചുള്ള പോസ്റ്റുകളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്ന വ്യക്തിയാണ് ഇദ്ദേഹം എന്ന് ഇവിടെ നോക്കിയാൽ മനസിലാകും