” അച്ഛനെ വില്‍പ്പനയ്ക്ക്. വില രണ്ട് ലക്ഷം രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക,” എന്നായിരുന്നു പരസ്യത്തിലെ വാചകം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് ഈ പരസ്യം പ്രത്യക്ഷപ്പെട്ടത്. നിരവധി പേരാണ് പരസ്യത്തിന് കമന്റുമായി എത്തിയത്.
കുട്ടികളുടെ കുഞ്ഞുമനസ്സിന്റെ നന്മ വിളിച്ചോതുന്ന പല പോസ്റ്റുകളും ഇക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സമാനമായ മറ്റൊരു വീഡിയോയും ഈയടുത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയ എങ്ങനെ ഉപയോഗിക്കണമെന്ന് പിതാവിന് പഠിപ്പിച്ച് കൊടുക്കുന്ന ഒരു കുട്ടിയുടെ വീഡിയോയാണ് എക്‌സില്‍ പ്രത്യക്ഷപ്പെട്ടത്.
advertisement
Also read-എൺപതുകാരിയായ ഭാര്യയുടെ പിറന്നാളിന് 26കാരന്റെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ഹിന്ദിയിലാണ് പോസ്റ്റ്. ”ഫേസ്ബുക്കില്‍ കാണുന്ന പോസ്റ്റുകള്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യണമെന്ന് എന്റെ അച്ഛന് അറിയില്ല, ഈ കുറിപ്പ് എന്റെ അമ്മയ്ക്ക് അയയ്ക്കാന്‍ അദ്ദേഹം ഒരു കടലാസിലേക്ക് പകര്‍ത്തി എഴുതിയിരിക്കുകയാണ്”, എന്നാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.
”ഒരു വ്യക്തിയുടെ ഏറ്റവും വലിയ സ്വത്ത് അവരുടെ ആരോഗ്യമാണ്. അത് നഷ്ടപ്പെട്ടാല്‍, അവര്‍ എല്ലാവര്‍ക്കും ഒരു ഭാരമാകും”, ഇതാണ് പേപ്പറില്‍ ഹിന്ദിയില്‍ കുറിച്ചിരുന്നത്.
‘ഫേസ്ബുക്കില്‍ നിന്ന് ഒരാളുടെ വാട്ട്‌സ്ആപ്പിലേക്ക് എങ്ങനെ പോസ്റ്റുകള്‍ നേരിട്ട് അയയ്ക്കാമെന്ന് ഞാന്‍ അച്ഛന് പറഞ്ഞു കൊടുത്തു”, എന്നും പോസ്റ്റില്‍ പറയുന്നു. ഹൃദയസ്പര്‍ശിയായ ഈ പോസ്റ്റ് നിമിഷങ്ങള്‍ക്കകം എക്‌സില്‍ വൈറലാകുകയും ചെയ്തു. ”സ്വന്തം ജീവിതത്തില്‍ ഇത്തരം നിമിഷങ്ങള്‍ക്കായി കൊതിച്ചിട്ടുണ്ട്”, എന്നാണ് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. ”ഞാന്‍ അടുത്തിടെ കണ്ടതില്‍ വച്ച് വളരെ സന്തോഷം തോന്നുന്ന ഒരു പോസ്റ്റ്”, എന്നാണ് മറ്റൊരു വ്യക്തി കമന്റ് ചെയ്തത്.
അതേസമയം എഴുന്നേറ്റ് നടക്കാന്‍ കഴിയാത്ത അമ്മയെ കൈകളിലെടുത്ത് വിമാനത്തിലെ സീറ്റിലിരുന്ന മകന്റെ വീഡിയോയും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഭിന്നശേഷിക്കാരിയായ അമ്മയെ സുരക്ഷിതമായെടുത്ത് ഇദ്ദേഹം സീറ്റിലിരുത്തുന്നതും വീഡിയോയിലുണ്ട്. ഫ്ളൈറ്റിലെ ചില യാത്രക്കാരെയും വീഡിയോയില്‍ കാണാം. സഹായഭ്യര്‍ത്ഥനയുമായെത്തിയ വിമാനജീവനക്കാരെ അദ്ദേഹം സ്നേഹത്തോടെ തിരിച്ചയച്ചു. ഒറ്റയ്ക്ക് തന്റെ അമ്മയെ സീറ്റിലിരുത്തുകയായിരുന്നു ഈ യുവാവ്. ഈ ദൃശ്യത്തിനൊപ്പം മകനും അമ്മയും ചേര്‍ന്നുള്ള പഴയകാല ചിത്രങ്ങളും കോര്‍ത്തിണക്കിയ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അമ്മ ഗര്‍ഭിണിയായത് മുതല്‍ ഇതുവരെയുള്ള എല്ലാ ചിത്രങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ എക്സിലാണ് വീഡിയോ വൈറലായത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്.
”ആ കുട്ടിയുടെ അമ്മ അവനെ 9 മാസം വയറ്റില്‍ ചുമന്നു. ഇപ്പോള്‍ അമ്മയ്ക്ക് ആവശ്യം വന്നപ്പോള്‍ അവരെ ആ മകന്‍ സഹായിക്കുന്നു,” എന്ന തലക്കെട്ടോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.