എൺപതുകാരിയായ ഭാര്യയുടെ പിറന്നാളിന് 26കാരന്റെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
- Published by:Sarika KP
- news18-malayalam
Last Updated:
തങ്ങളുടെ ദാമ്പത്യ ജീവിതത്തെപ്പറ്റി ആരാധകരോട് ഇവര്‍ തുറന്ന് സംസാരിക്കാറുമുണ്ട്.
സുഹൃത്തിന്റെ വൃദ്ധയായ അമ്മയെ വിവാഹം ചെയ്തതിലൂടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ പേരാണ് ഗാരി ഹാര്‍ഡ്വികിന്റേത്. ഇപ്പോഴിതാ തന്റെ ഭാര്യയുടെ 80-ാം പിറന്നാള്‍ ദിനത്തില്‍ ഗാരി എഴുതിയ സോഷ്യല്‍ മീഡിയ കുറിപ്പാണ് വൈറലാകുന്നത്. ടെന്നീസീ സ്വദേശിയാണ് ഗാരി. ഇദ്ദേഹത്തിന് 26 വയസ്സാണ് പ്രായം. അല്‍മേഡ എന്ന വയോധികയെയാണ് ഇദ്ദേഹം വിവാഹം ചെയ്തത്.
അതേസമയം വിവാദങ്ങള്‍ ഈ ദമ്പതികള്‍ക്ക് പുത്തരിയല്ല. തങ്ങളുടെ ആരാധകര്‍ക്കായി ഒരു സോഷ്യല്‍ മീഡിയ പേജും ഇവര്‍ നടത്തിവരുന്നുണ്ട്. തങ്ങളുടെ ദാമ്പത്യ ജീവിതത്തെപ്പറ്റി ആരാധകരോട് ഇവര്‍ തുറന്ന് സംസാരിക്കാറുമുണ്ട്. അല്‍മേഡ തന്റെ ജീവിതത്തിലെ രാജ്ഞിയാണെന്നാണ് ഗാരി പിറന്നാള്‍ ആശംസയില്‍ കുറിച്ചത്. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
” ലോകത്തിലെ ഏറ്റവും മികച്ച ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍. ഇന്ന് നിന്റെ പിറന്നാള്‍ മാത്രമല്ല. ലോകത്തെ ഏറ്റവും മികച്ച വനിത ജനിച്ച ദിവസം കൂടിയാണ്,” എന്നാണ് ഗാരി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
advertisement
ലോകത്തെ ഏറ്റവും ഭാഗ്യവാനായ ഭര്‍ത്താവാണ് താനാണെന്നും ഗാരി പറഞ്ഞു. തന്നെ സന്തോഷവാനായി വെയ്ക്കാന്‍ എപ്പോഴും അല്‍മേഡ ശ്രമിക്കാറുണ്ട്. അതുപോലെ അവള്‍ക്ക് സന്തോഷം നല്‍കാനാണ് താന്‍ ശ്രമിക്കുന്നതെന്നും ഗാരി പറഞ്ഞു.
” ഈ ലോകം നിന്നെ അര്‍ഹിക്കുന്നു. നിനക്കായി അവസാന നിമിഷം വരെ എന്തും ചെയ്യാൻ ഞാന്‍ തയ്യാറാണ്. നീയുമായി പങ്കുവെച്ച നിമിഷങ്ങളാണ് എന്റെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങള്‍,” എന്നും ഗാരി കുറിച്ചു.
advertisement
advertisement
നല്ലൊരു പിറന്നാള്‍ ദിനം ആസ്വദിക്കാന്‍ അല്‍മേഡയ്ക്ക് കഴിയട്ടെയെന്നും താനൊരുക്കിയ സര്‍പ്രൈസുകള്‍ ആസ്വദിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ഗാരി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
പതിനേഴ് വയസ്സുള്ളപ്പോഴാണ് ഗാരി അല്‍മേഡയെ വിവാഹം ചെയ്തത്. അന്ന് അല്‍മേഡയ്ക്ക് 71 വയസ്സായിരുന്നു പ്രായം. വളരെ പക്വതയുള്ള ഭര്‍ത്താവാണ് ഗാരിയെന്നും അല്‍മേഡ പറയുന്നു.
തങ്ങളുടെ ലൈംഗിക ജീവിതത്തെപ്പറ്റിയും ഗാരി തുറന്ന് പറഞ്ഞിരുന്നു. ഇരുവരുടെയും വിവാഹം കഴിഞ്ഞുള്ള ആദ്യരാത്രിയെപ്പറ്റിയായിരുന്നു ഗാരിയുടെ തുറന്ന് പറച്ചില്‍. വളരെ മികച്ചൊരു അനുഭവമായിരുന്നു ആദ്യരാത്രിയിലൂടെ തനിക്ക് ലഭിച്ചതെന്നായിരുന്നു ഗാരി പറഞ്ഞത്.
advertisement
തങ്ങളുടെ ബന്ധത്തെ എതിര്‍ത്ത് പലരും രംഗത്തെത്തിയിരുന്നു. ഗാരിയുമായുള്ള വിവാഹത്തിന് ശേഷം അല്‍മേഡയുടെ മകന്‍ അവരോട് സംസാരിച്ചിട്ടേയില്ല. അല്‍മേഡയ്ക്ക് ആറ് പേരക്കുട്ടികളാണുള്ളത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 05, 2023 7:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
എൺപതുകാരിയായ ഭാര്യയുടെ പിറന്നാളിന് 26കാരന്റെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ