ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട ഒരു ഹ്രസ്വ വീഡിയോയിൽ, ഒരു യുവതി യുഎസ് ആസ്ഥാനമായുള്ള സ്പിരിറ്റ് എയർലൈൻസ് ഫ്ലൈറ്റിന്റെ തറയിൽ പതുങ്ങിനിൽക്കുന്നതും ഇനി പിടിച്ചുനിൽക്കാൻ കഴിയാത്തതിനാൽ വാഷ്റൂമിലേക്ക് പോകണമെന്ന് ജീവനക്കാരോട് തർക്കിക്കുന്നതും കണാമായിരുന്നു.
സ്പിരിറ്റ് എയർലൈൻസിന്റെ കറുപ്പും മഞ്ഞയും യൂണിഫോം ധരിച്ച ഒരു ഫ്ലൈറ്റ് അറ്റൻഡന്റ്, യുവതിയുമായി വഴക്കിടുന്നതും ഒടുവിൽ വിമാനത്തിന്റെ മൂലയിൽ യാത്രക്കാരിയായ യുവതി മൂത്രമൊഴിക്കുന്നതും വീഡിയോയിലുണ്ട്.
“എനിക്ക് മൂത്രമൊഴിക്കണം. ഇപ്പോൾ രണ്ട് മണിക്കൂറായി. നിങ്ങൾ എന്തുകൊണ്ട് ശുചിമുറി ഉപയോഗിക്കാൻ അനുവദിക്കുന്നില്ലെന്ന് എന്നോട് പറയൂ. നിങ്ങൾ ശുചിമുറിയുടെ വാതിൽ അടച്ചു,” ആ യാത്രക്കാരി ഫ്ലൈറ്റ് അറ്റൻഡന്റിനോട് പറഞ്ഞു.
advertisement
യാത്രക്കാരിയോട് സംസാരിച്ച ഫ്ലൈറ്റ് അറ്റൻഡന്‍റ് തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്. “എനിക്ക് മൂത്രമൊഴിക്കാൻ കഴിയില്ല. നിങ്ങൾക്ക് എന്ത് വേണമെങ്കിലും ചെയ്യാം,” യാത്രക്കാരി വിമാന ജീവനക്കാരിയോട് ദേഷ്യപ്പെട്ട് പറഞ്ഞു. ഡെയ്‌ലി മെയിൽ പറയുന്നതനുസരിച്ച്, “ഇതിലും ഭേദം” തന്നെ അറസ്റ്റ് ചെയ്യിക്കാൻ യാത്രക്കാരി വിമാന ജീവനക്കാരെ വെല്ലുവിളിച്ചു.
സംഭവത്തെക്കുറിച്ച് സ്പിരിറ്റ് എയർലൈൻസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിമാനത്തിൽ ഒരു വനിതാ യാത്രക്കാരിയെ ശുചിമുറി ഉപയോഗിക്കാൻ അനുവദിക്കാത്തതും തറയിൽ മൂത്രമൊഴിക്കുന്നതും ഇത് ആദ്യ സംഭവമല്ല. 2018ൽ ലണ്ടനിൽനിന്ന് പോളണ്ടിലെ വാർസയിലേക്കുള്ള വിസ് എയർ വിമാനത്തിൽ ഒരു സ്ത്രീ തറയിൽ മൂത്രമൊഴിക്കാൻ നിർബന്ധിതയായി. ടോയ്‌ലറ്ററി ഉപയോഗിക്കാൻ ജീവനക്കാർ അനുവദിക്കാത്തതിനെത്തുടർന്ന്, ഒരു സുഹൃത്തിനോട് ഫോണിൽ സംസാരിക്കുന്നതിനിടെ അവൾ വിമാനത്തിന്‍റെ ഭിത്തിയോട് ചേർന്ന് നിലത്ത് മൂത്രമൊഴിക്കുകയായിരുന്നുവെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.
വിമാനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനാൽ വാഷ്‌റൂം ഉപയോഗിക്കുന്നതിൽ നിന്ന് സ്ത്രീയെ വിലക്കിയതായി എയർലൈൻ വക്താവ് ദി സൺ പറഞ്ഞു, ഇത് സാധാരണ നടപടിക്രമമാണെന്നും വിമാനക്കമ്പനി അധികൃതർ അന്ന് പറഞ്ഞിരുന്നു.
News Summary- Female passenger urinates on spirit airlines flight It is alleged that the employees were not allowed to use the washroom
