TRENDING:

സെക്സ് ടോയ് മോഷണം പോയി; ദൃശ്യം സിസിടിവി ക്യാമറയിൽ; ഒപ്പം താമസിക്കുന്ന യുവതി കുടുങ്ങി

Last Updated:

തന്‍റെ സെക്സ് ടോയ് മോഷണം പോയതോടെയാണ് സിസിടിവി ക്യാമറ സ്ഥാപിച്ചതെന്ന് യുവതി പറയുന്നു. ഏതായാലും സിസിടിവി ക്യാമറയിൽ മോഷ്ടാവായ യുവതി കുടുങ്ങുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വാടകയ്ക്കോ, പേയിങ് ഗസ്റ്റായോ താമസിക്കുമ്പോൾ ഒപ്പമുള്ളവരുമായി പ്രശ്നമുണ്ടാകുന്നത് സ്വാഭാവികമാണ്. പലർക്കും ഇത്തരത്തിൽ ഒപ്പം താമസിക്കുന്നവരിൽനിന്ന് മോശം അനുഭവങ്ങളുണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസം അമേരിക്കയിലെ ടെക്സാസിലെ ഡാളസിൽ ഉണ്ടായ ഒരു സംഭവം ഏവരെയും അമ്പരപ്പിക്കുന്നതാണ്. ഫ്ലാറ്റിൽ താമസിച്ചിരുന്ന യുവതിയുടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോകാൻ തുടങ്ങി. അങ്ങനെയിരിക്കിയൊണ് ജോർദാൻ എന്ന യുവതി ഫ്ലാറ്റിനുള്ളിൽ നിരീക്ഷ ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഏതായാലും ക്യാമറയിൽ മോഷ്ടാവ് കുടുങ്ങി.
Sex_toys
Sex_toys
advertisement

തന്‍റെ സെക്സ് ടോയ് മോഷണം പോയതോടെയാണ് സിസിടിവി ക്യാമറ സ്ഥാപിച്ചതെന്ന് യുവതി പറയുന്നു. ഏതായാലും സിസിടിവി ക്യാമറയിൽ മോഷ്ടാവായ യുവതിയെ ജോർദാൻ കണ്ടെത്തി. തുടർന്ന് ഇതേക്കുറിച്ച് ചോദിക്കാനായി മോഷ്ടാവായ യുവതിയുടെ മുറിയിലെത്തിയപ്പോൾ അവളുടെ തലയിണയ്ക്കടിയിൽനിന്ന് പുറത്തേക്ക് നിന്ന സെക്സ് ടോയ്സിന്‍റെ ഭാഗം ജോർദാൻ കണ്ടു. ഇതു കണ്ട് താൻ ഞെട്ടിപ്പോയെന്നും, എന്നാൽ ഒന്നുമറിയാത്ത ഭാവത്തിൽ അവളോട് അതേക്കുറിച്ച് ചോദിച്ചിട്ട് മടങ്ങുകയാണ് ചെയ്തത്.

പിന്നീട് ജോർദാൻ തന്റെ ഫ്ലാറ്റിൽ താമസിക്കുന്ന കാറ്റിയോട് ഇതേക്കുറിച്ച് പറഞ്ഞപ്പോൾ, അവളുടെ സെക്സ് ടോയ്സും കാണാതായതായി അവൾക്ക് മനസിലായി. ഇതോടെ ഇരുവരും ചേർന്ന് മോഷ്ടാവെന്ന് സംശയിച്ച യുവതിയോട് ഇതേക്കുറിച്ച് ചോദിച്ചെങ്കിലും അവർ നിഷേധിക്കുകയായിരുന്നു. അങ്ങനെ അവർ രണ്ടു പേരും ചേർന്ന് മോഷ്ടാവായ യുവതി സ്ഥലത്ത് ഇല്ലാത്തപ്പോൾ അവളുടെ മുറിയിലെത്തി. അവിടെ നടത്തിയ പരിശോധനയിൽ ജോർദാന്‍റെയും കാത്തിയുടെയും സെക്സ് ടോയ്സ് അവിടെ നിന്ന് കണ്ടെത്തി.

advertisement

Also Read- VIRAL VIDEO: പാമ്പിനെ മൂക്കിലൂടെ കയറ്റുന്ന മധ്യവയസ്കൻ, വിശ്വസിക്കാനാവാതെ ഇന്റർനെറ്റ് ഉപയോക്താക്കൾ

മോഷ്ടാവായ യുവതിയുടെ മുറിയിലെത്തിയ ജോർദാനും കാത്തിയും ശരിക്കും അമ്പരന്നു പോയി. കാരണം, സെക്സ് ടോയ്സ് മാത്രമായിരുന്നില്ല, മോഷ്ടിക്കപ്പെട്ട മറ്റ് പല സാധനങ്ങളും അവർ അവിടെനിന്ന് കണ്ടെത്തി. മേക്കപ്പ്, നെയിൽ പോളിഷ് പോലുള്ള ചെറിയ കാര്യങ്ങൾ, മോതിരം, മാല എന്നിവയും മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തി. കൂടാതെ കാത്തിയുടെ പഴയ സ്കൂൾ ഐഡി കാർഡും മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തി. അത് ശരിക്കും വിചിത്രമായിരുന്നു. ജോർദാന്‍റെ ചില പുസ്തകങ്ങളും അവിടെ നിന്ന് കണ്ടെത്തി.

advertisement

ഇതോടെ മോഷ്ടാവായ യുവതിയുടെ കുടുക്കാൻ ജോർദാനും കാത്തിയും പദ്ധതിയിട്ടു. ഇരുവരുടെയും കിടപ്പുമുറിയിൽ, ഒളി ക്യാമറ സ്ഥാപിച്ചു. അതിനു ശേഷം ഇരുവരും സ്വാഭാവികമായി ഇടപെടുകയും ജോലിക്കു പോകുകയും ചെയ്തു. പിറ്റേദിവസം ജോർദാൻ തന്‍റെ രണ്ടാനമ്മയെ കാണാൻ പോയ സമയത്ത് മോഷ്ടാവായ യുവതി ഒളി ക്യാമറയിൽ കുടുങ്ങി. ഇത്തവണയും സെക്സ് ടോയ്സ് മോഷ്ടിക്കുന്ന ദൃശ്യമാണ് ക്യാമറയിൽ പതിഞ്ഞത്.

തെളിവ് ലഭിച്ചതോടെ, മോഷ്ടാവിനെതിരെ ജോർദാനും കാത്തിയും രംഗത്തെത്തി. മോഷ്ടാവായ യുവതി കുറ്റം നിഷേധിച്ചതോടെ, ക്യാമറയിൽ തെളിവുകൾ ജോർദാൻ മുന്നോട്ടുവെച്ചു. എന്നാൽ തർക്കത്തിനിടെ തങ്ങൾ മോഷ്ടാവായ യുവതിയുടെ മുറിയിൽ കയറി പരിശോധന നടത്തിയ കാര്യം ജോർദാനും കാത്തിയും വെളിപ്പെടുത്തി. ഇതോടെ തന്‍റെ ചില സാധനങ്ങളും കാണാതായെന്ന ആരോപണം യുവതി ഉയർത്തി. എന്നാൽ ഫ്ലാറ്റിലെ മറ്റുള്ളവർ ചേർന്ന് പൊലീസിനെ വിളിച്ചു വരുത്താൻ ഒരുങ്ങിയപ്പോൾ, മോഷ്ടിച്ച സാധനങ്ങളെല്ലാം യുവതി മടക്കി നൽകുകയായിരുന്നു. അതിനുശേഷം യുവതി ആ ഫ്ലാറ്റിലെ താമസം മതിയാക്കി സ്ഥലം വിടുകയും ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
സെക്സ് ടോയ് മോഷണം പോയി; ദൃശ്യം സിസിടിവി ക്യാമറയിൽ; ഒപ്പം താമസിക്കുന്ന യുവതി കുടുങ്ങി
Open in App
Home
Video
Impact Shorts
Web Stories