സംവാദവേളയിലാകെ ഈച്ച പെൻസിനൊപ്പമുണ്ടായിരുന്നു. പെൻസിന്‍റെ വെളുത്തു നരച്ച തലമുടിയിൽ ഈച്ച ഇരുന്നത് വളരെ വേഗം തന്നെ ക്യാമറകളുടെയും മറ്റും ശ്രദ്ധയിൽപ്പെട്ടു. പൊതുവെ മികച്ച സൌമ്യനും വാഗ്മിയുമായി അറിയപ്പെടുന്നയാളാണ് മൈക്ക് പെൻസ്. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായാണ് പെൻസ് വൈസ് പ്രസിഡന്‍റ് സഥാനത്തേക്ക് മത്സരിക്കുന്നത്. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഉറ്റ അനുയായി കൂടിയാണ് അദ്ദേഹം.
advertisement
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കീഴിലുള്ള അമേരിക്കയിലെ കോവിഡ് -19 പ്രതിരോധപ്രവർത്തനം അമേരിക്കൻ ഭരണകൂടങ്ങളിലെ എക്കാലത്തെയും വലിയ പരാജയമാണെന്ന് കമല ഹാരിസ് ആഞ്ഞടിച്ചിരുന്നു. ട്രംപിനെതിരെ ആഞ്ഞടിച്ച കമല ഹാരിസ്, ഭാവിയിലെ കൊറോണ വൈറസ് വാക്സിൻ സംബന്ധിച്ച പൊതുജനവിശ്വാസം ദുർബലപ്പെടുത്തിയെന്നും ആരോപിച്ചു.
സംവാദം ഇങ്ങന കൊടുമ്പിരികൊണ്ടു മുന്നേറവെയാണ് മൈക്ക് പെൻസിന്‍റെ തലയിലേക്ക് അതിഥിയായി ഈച്ചയെത്തിയത്. ആദ്യമൊക്കെ അതിനെ സാധാരമായ കാര്യമായി കണ്ടെങ്കിലും പിന്നീട് അത് കാര്യമായി. ഈ ഈച്ച ട്വിറ്ററിൽ വളരെ വേഗം താരമായി മാറി. ഈച്ചയ്ക്കെതിരെ നിരവധിയാളുകൾ രംഗത്തുവരുന്നതിനിടെയാണ് ഒരാൾ "മൈക്ക് പെൻസിന്റെ ഫ്ലൈ" എന്ന് പേരുള്ള ഒരു ട്വിറ്റർ അക്കൗണ്ട് ആരംഭിച്ചത്. ചുരുങ്ങിയ സമയംകൊണ്ട് ആ ട്വിറ്റർ അക്കൌണ്ട് വളരെ വേഗം ശ്രദ്ധയാർകർഷിച്ചു.