യുഎസ് വൈസ് പ്രസിഡന്റിന്റെ മാധ്യമ വക്താവിന് കോവിഡ്; രോഗ ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
മാധ്യമ വക്താവിന്റെ ഭർത്താവ് ട്രംപിന്റെ ഓഫിസിലെ ഉദ്യോഗസ്ഥനാണ്. ഈ സാഹചര്യത്തിൽ മൈക്ക് പെൻസിനെയും ട്രംപിനേയും ദിവസവും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
വാഷിങ്ടൻ: യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ മാധ്യമ വക്താവിന് കോവിഡ് സ്ഥിരീകരിച്ചു. മൈക്ക് പെൻസിന്റെ മാധ്യമ സെക്രട്ടറിയായ കാത്തി മില്ലറിനാണ് കോവിഡ് സ്ഥിരീകരിച്ചത്.
You may also like:ടിക്കറ്റ് നിരക്ക് ഇരട്ടി; തിങ്കളാഴ്ച മുതൽ തിരുവനന്തപുരത്ത് പ്രത്യേക സർവീസുമായി കെ.എസ്.ആർ.ടി.സി [NEWS]വിസ്റ്റ ഇക്വിറ്റിയെക്കുറിച്ച് അറിയേണ്ടതെല്ലാം [NEWS]മദ്യശാലകളിലെ തിരക്ക്: ഓൺലൈൻ വിൽപനയും ഹോം ഡെലിവറിയും പരിഗണിക്കണമെന്ന് സുപ്രീം കോടതി [NEWS]
കാത്തിയുടെ ഭർത്താവ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഓഫിസിലെ ഉദ്യോഗസ്ഥനാണ്. ഈ സാഹചര്യത്തിൽ മൈക്ക് പെൻസിനെയും ട്രംപിനേയും ദിവസവും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. കഴിഞ്ഞ ദിവസം ട്രംപിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചിരുന്നു.
advertisement
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു. നിലവിൽ 40,12,837 പേർ കോവിഡ് ബാധിതരാണ്. 2,76,216 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 13,85,135 പേര്‍ ഇതുവരെ രോഗമുക്തി നേടി.അമേരിക്കയില്‍ ആകെ മരണം 78,615 ആയി. ആകെ രോഗബാധിതര്‍ 13 ലക്ഷം പിന്നിട്ടു. നിലവിൽ 13,21,785 പേർ രോഗബാധിതരാണ്. ബ്രിട്ടനില്‍ 626 പേര്‍കൂടി മരിച്ചു. ആകെ മരണം 31,241. സ്പെയിനില്‍ 229 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 26,299 ആയി. ഇറ്റലിയില്‍ 243 പേര്‍കൂടി മരിച്ചു. ആകെ മരണം 30,201 ആയി. ഫ്രാന്‍സില്‍ 243 പേര്‍കൂടി മരിച്ചു. ബ്രസീലില്‍ മരണം പതിനായിരം കടന്നു.
advertisement
;
Location :
First Published :
May 09, 2020 9:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
യുഎസ് വൈസ് പ്രസിഡന്റിന്റെ മാധ്യമ വക്താവിന് കോവിഡ്; രോഗ ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു