ഭുവനേശ്വറിലെ ഇന്ദിരാഗാന്ധി പാര്‍ക്കിനു സമീപം കമിതാക്കള്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ് അസാധാരണ സംഭവങ്ങളുണ്ടായത്. വഴക്കിന് സാക്ഷ്യം വഹിച്ച ഡെലിവറി ബോയ് പൊതുനിരത്തില്‍ വച്ച് യുവതിയെ മര്‍ദ്ദിക്കുകയാണുണ്ടായത്. സംഭവത്തിന്റെ വീഡിയോ സാമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
റോഡ് സൈഡില്‍ കമിതാക്കളായ രണ്ടു പേര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് കാണാം. മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഇരുവരും വഴക്ക് തുടരുകയായിരുന്നു. ഇതിനിടയില്‍ യുവതി യുവാവിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. യുവതി കല്ലെടുത്ത എറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ സ്ഥലത്ത് ആളുകള്‍ തടിച്ചുകൂടിയതോടെ യുവതി കൂടുതല്‍ പ്രകോപിതായായി. വീഡിയോ പകര്‍ത്തുന്ന ഒരാളുടെ ഫോണ്‍ യുവതി തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു.
advertisement
തുടര്‍ന്നാണ് അതുവഴി വന്ന ഒരു ഡെലിവറി ബോയ് ഇടപെട്ട് കമിതാക്കളുടെ പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചത്. എന്നാല്‍, യുവതി ഇയാളോടും മോശം വാക്കുകള്‍ ഉപയോഗിച്ചാതയാണ് വിവരം. ഇത് വാക്കേറ്റത്തില്‍ കലാശിക്കുകയും സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ഡെലിവറി ബോയ് യുവതിയെ മര്‍ദ്ദിക്കുകയായിരുന്നു. ആളുകള്‍ നോക്കി നല്‍ക്കെയായിരുന്നു മര്‍ദ്ദനം. ഒടുവില്‍ ചുറ്റുമുള്ളവര്‍ ചേര്‍ന്നാണ് യുവാവിനെ പിടിച്ചുമാറ്റിയത്.
സംഭവത്തില്‍ യുവതിയോ ഡെലിവറി എക്‌സിക്യൂട്ടീവോ ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. എന്നാല്‍ ഇരുവര്‍ക്കുമെതിരെ കേസെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഭുവനേശ്വര്‍ ഡിസിപി ഉമാശങ്കര്‍ ദാഷ് പറഞ്ഞു.