Telangana | കൃഷിയിടത്തിലെ കുരങ്ങ് ശല്യം സഹിക്കാന്‍ വയ്യ; തുരത്താന്‍ കരടിവേഷം കെട്ടി കര്‍ഷകന്‍

Last Updated:

ഭാസ്‌കറിന് സമയമില്ലാത്തപ്പോള്‍ മകനും കരടിയാകാറുണ്ട്.

ഹൈദരാബാദ്: കൃഷിയിടങ്ങളില്‍ മൃഗങ്ങളും പക്ഷികളും കര്‍ഷകര്‍ക്ക് നല്‍കുന്ന ഭീഷണി ചെറുതല്ല. ഇവയെ പ്രതിരോധിക്കനായി കര്‍ഷകര്‍ ഒട്ടേറെ മാര്‍ഗങ്ങളും സ്വീകരിക്കാറുണ്ട്. എന്നാല്‍ തെലങ്കാനയിലെ ഒരു കര്‍ഷകന് കുരങ്ങന്മാരുടെ ശല്യമാണ് സഹിക്കാന്‍ വയ്യാതായിരിക്കുന്നത്. ഇവയെ പ്രതിരോധിക്കാന്‍ വ്യത്യസ്തമായ മാര്‍ഗമാണ് ഭാസ്‌കര്‍ റെഡ്ഡി എന്ന കര്‍ഷകന്‍ സ്വീകരിച്ചിരിക്കുന്നതും.
സിദ്ധിപേട്ടില്‍ നിന്നുള്ള ഭാസ്‌കറിന് ഏക്കര്‍ കണക്കിന് പാടമാണ് ഉള്ളത്. ഇപ്പോള്‍ വിളഞ്ഞുകിടക്കുകയായതിനാല്‍ കുരങ്ങന്മാരുടെ ശല്യവും ഏറി വരികയാണ്. ഇതിനെ മറികടക്കാന്‍ കരടിവേഷം കെട്ടി കൃഷിയിടത്ത് വന്നിരിക്കുകയാണ് ഭാസ്‌കര്‍ റെഡ്ഡി. ഭാസ്‌കറിന് സമയമില്ലാത്തപ്പോള്‍ മകനും കരടിയാകാറുണ്ട്. ഇവര്‍ക്ക് രണ്ടു പേര്‍ക്കും തിരക്കായതോടെ ഒരാളെ കരടിയായി നിയമിക്കുകയും ചെയ്തു.
ഇന്ത്യയില്‍ സാധാരണയായി കാണപ്പെടുന്ന സ്ലോത്ത് കരടിയുടെ വേഷമാണ് ധരിക്കുന്നത്. കരടിവേഷം കെട്ടുന്നതിന് പ്രതിദിനം 500 രൂപയാണ് ഭാസ്‌കര്‍ ഇയാള്‍ക്ക് നല്‍കുന്നത്. വേഷത്തിന് മാത്രമായി പതിനായിരം രൂപയായെന്ന് ഭാസ്‌കര്‍ പറയുന്നു. കരടിവേഷം കണ്ട് പേടിച്ച് ശല്യമുണ്ടാക്കുന്ന മൃഗങ്ങള്‍ ഭാസ്‌കറിന്റെ പാടത്തു കയറാറില്ലത്രേ.
advertisement
advertisement
ഭാസ്‌കറിന്റെ ഈ കഥ ഇപ്പോള്‍ സമൂഹമാധ്യമങ്ങൡ വലിയ ശ്രദ്ധയാണ് പിടിച്ചുപറ്റിയിരിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തന്റെ കൃഷിഫലത്തില്‍ നല്ലൊരു പങ്കും കുരങ്ങന്‍മാര്‍ നശിപ്പിച്ചതോടെയാണ് ഈ പ്രതിവിധിയിലേക്കു ജയ്പാല്‍ തിരിഞ്ഞത്. കൂട്ടുകാരായ കര്‍ഷകരോട് കുരങ്ങന്‍മാരെ തടയാന്‍ എന്താണു മാര്‍ഗമെന്നു ചോദിച്ചപ്പോള്‍ വൈദ്യുത വേലി സ്ഥാപിക്കാനാണു പറഞ്ഞത്.
advertisement
എന്നാല്‍ കുരങ്ങന്‍മാരെ വൈദ്യുതാഘാതമേല്‍പ്പിച്ച് കൊല്ലാന്‍ തനിക്ക് ഇഷ്ടമല്ലെന്നും അതിനാലാണ് നിരുപദ്രവകരമായ ഈ മാര്‍ഗത്തിലേക്കു തിരിഞ്ഞതെന്നും ജയ്പാല്‍ പറയുന്നു. ഏതായാലും വിദ്യ ഫലിച്ചു. പാടത്തു തുറിച്ചുനോക്കി നില്‍ക്കുന്ന കടുവയെ കണ്ട് പേടിച്ച് കുരങ്ങന്‍മാര്‍ സ്ഥലം വിടാറാണ് പതിവ്. ഇത്തവണത്തെ വിളവ് തനിക്കു ലാഭകരമാകുമെന്ന പ്രതീക്ഷയിലാണു ജയ്പാല്‍ റെഡ്ഡിയും.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Telangana | കൃഷിയിടത്തിലെ കുരങ്ങ് ശല്യം സഹിക്കാന്‍ വയ്യ; തുരത്താന്‍ കരടിവേഷം കെട്ടി കര്‍ഷകന്‍
Next Article
advertisement
മന്ത്രി ശിവൻകുട്ടിയോട് ഖേദം പ്രകടിപ്പിച്ച് AIYF; എം എ ബേബിയോട് സോറി പറഞ്ഞ് പ്രകാശ് ബാബു
മന്ത്രി ശിവൻകുട്ടിയോട് ഖേദം പ്രകടിപ്പിച്ച് AIYF; എം എ ബേബിയോട് സോറി പറഞ്ഞ് പ്രകാശ് ബാബു
  • എഐവൈഎഫ് സമരവുമായി ബന്ധപ്പെട്ട് മന്ത്രി ശിവൻകുട്ടിയോട് ഖേദം പ്രകടിപ്പിച്ചു.

  • പിഎം ശ്രീ വിഷയത്തിൽ എം എ ബേബിയോട് ക്ഷമാപണം നടത്തി പ്രകാശ് ബാബു.

  • സിപിഐ മന്ത്രിമാർക്കെതിരേയും എഐവൈഎഫ്, എഐഎസ്എഫ് സമരത്തിനുമെതിരെ ശിവൻകുട്ടി രംഗത്തെത്തി.

View All
advertisement