അന്ന് പലരും ഈ തീരുമാനത്തെ വിഡ്ഢിത്തം എന്ന് വിളിച്ചെങ്കിലും, ഏഴ് വർഷത്തിപ്പുറം 18ലധികം ഔട്ട്ലെറ്റുകളുള്ള വലിയൊരു ബിസിനസ്സ് സാമ്രാജ്യമായി ഇത് വളർന്നു. തന്റെ ആദ്യ ഷോപ്പ് തുടങ്ങാനാവശ്യമായി വന്ന22 ലക്ഷം രൂപയുടെ കണക്കുകൾ അദ്ദേഹം അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി.
22 ലക്ഷം രൂപയുടെ നിക്ഷേപം എങ്ങനെയൊക്കെ?
തന്റെ ആദ്യ ഔട്ട്ലെറ്റ് തുടങ്ങാൻ ചെലവായ തുകയുടെ കൃത്യമായ കണക്കുകൾ പ്രദീപ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു:
വാടക അഡ്വാൻസ്: 2.4 ലക്ഷം രൂപ.
ലൈസൻസുകളും രജിസ്ട്രേഷനും: 60,000 രൂപ.
ഉപകരണങ്ങൾ (പഴയതും പുതിയതും): 2 ലക്ഷം രൂപ.
ഫർണിച്ചറുകൾ, ഇന്റീരിയർ: 10 ലക്ഷം രൂപ.
അസംസ്‌കൃത വസ്തുക്കളും പാക്കേജിംഗും: 3.2 ലക്ഷം രൂപ.
ശമ്പളം (ആദ്യ മാസം): 80,000 രൂപ.
ബ്രാൻഡിംഗ്: 1 ലക്ഷം രൂപ.
കരുതൽ ധനം: 2 ലക്ഷം രൂപ.
"നിങ്ങൾക്ക് വേണ്ടത് ആഡംബരമുള്ള ഇന്റീരിയറുകളല്ല, മറിച്ച് വീണ്ടും വീണ്ടും തേടിവരുന്ന ഉപഭോക്താക്കളെയാണ്."- എന്നതാണ് പ്രദീപ് കണ്ണന്റെ ബിസിനസ് മന്ത്രം
സോഷ്യൽ മീഡിയയുടെ പ്രതികരണം
പ്രദീപിന്റെ ഈ വെളിപ്പെടുത്തൽ സംരംഭകർക്കിടയിൽ വലിയ ചർച്ചയായി. ആഡംബരത്തിന് പണം ചെലവാക്കുന്നതിനേക്കാൾ ബിസിനസ്സിന്റെ നിലനിൽപ്പിന് വേണ്ടത് ഗുണമേന്മയും കൃത്യമായ പ്രവർത്തന മൂലധനവുമാണെന്ന് പലരും അഭിപ്രായപ്പെട്ടു. "ഇന്റീരിയർ കാണാൻ ആളുകൾ ഒരിക്കൽ വരും, എന്നാൽ ഭക്ഷണത്തിന്റെ രുചിയാണ് അവരെ വീണ്ടും എത്തിക്കുന്നത്" എന്നായിരുന്നു ഒരു ഉപയോക്താവിന്റെ പ്രതികരണം. "ഭക്ഷണ ബിസിനസ്സിലെ ഏറ്റവും വലിയ അലങ്കാരം കടയ്ക്ക് മുന്നിലുള്ള ക്യൂ ആണ്" എന്നായിരുന്നു മറ്റൊരു ഉപഭോക്താവിന്റെ പ്രതികരണം.
Summary: In 2019, Pradeep Kannan took a leap of faith by resigning from his role as Operations Head at Oracle to return to his roots in Karur, Tamil Nadu, and start his venture, 'The Falooda Shop.' What started as a single outlet has expanded into a flourishing chain with over 18 locations within seven years.
