”ഈ വീഡിയോയ്ക്ക് താഴെ അടിക്കുറിപ്പ് നൽകാൻ തനിക്ക് വാക്കുകളില്ല”, എന്നും അദ്ദേഹം കുറിച്ചു. ആ സ്ത്രീയുടെ ജീവിതത്തിലെ ഒരു ദിവസം വളരെ മനോഹരമായി പകർത്താൻ ഈ വീഡിയോയിലൂടെ സാധിച്ചു എന്ന് തന്നെ പറയാം. ഒരു സമയത്ത് തന്നെ നിരവധി കാര്യങ്ങൾ ചെയ്തുകൊണ്ടാണ് അവർ ജീവിതം തള്ളിനീക്കുന്നത്. പഴങ്ങൾ നിറച്ചു വച്ചിരിക്കുന്ന ഉന്തുവണ്ടിയുടെ പുറകിൽ ഇരുന്നാണ് ഇവർ കുട്ടികളെ പഠിപ്പിക്കുന്നത് എന്നതും വീഡിയോയിൽ നിന്ന് മനസിലാക്കാം. പഠിപ്പിക്കുന്നതിനോടൊപ്പം തന്നെ തന്റെ കച്ചവടത്തിലും ഒരുപോലെ അവർ ശ്രദ്ധിക്കുന്നുണ്ട്.
advertisement
Also read-എന്തൊരു ഭംഗിയുള്ള കൈയക്ഷരം; സോഷ്യല്‍ മീഡിയയില്‍ വൈറലായി യുവാവിന്റെ കൈയെഴുത്ത്
ഇതിനോടകം തന്നെ ഈ വീഡിയോ 116,000- ലധികം ആളുകൾ ആണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ കണ്ടത്. “എന്തുകൊണ്ട് ഈ പ്രയാസങ്ങളും ഉത്തരവാദിത്വങ്ങളും അമ്മ തന്നെ നിർവഹിക്കണം? ഇതിൽ നിന്ന് എങ്ങനെ ഇവർ പുറത്തുവരും, മാതൃശക്തി ഒരു ദിവ്യശക്തിയാണെന്ന കാര്യം നാം അംഗീകരിക്കണം. അമ്മമാരെ മുന്നോട്ടുകൊണ്ടുവരികയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്” എന്നാണ് ഒരാൾ ഈ വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്. “ഇന്ത്യക്കാർ സ്വയം വിദ്യാഭ്യാസം നേടിയാൽ മാത്രമേ രാജ്യം പുരോഗതി പ്രാപിക്കൂ. എന്തൊരു വിവേകമുള്ള അമ്മയാണ് ഇവർ . ഈ സ്ത്രീക്ക് സല്യൂട്ട്”, എന്ന് മറ്റൊരാൾ കുറിച്ചു.