എന്തൊരു ഭംഗിയുള്ള കൈയക്ഷരം; സോഷ്യല്‍ മീഡിയയില്‍ വൈറലായി യുവാവിന്റെ കൈയെഴുത്ത്
- Published by:Arun krishna
- news18-malayalam
Last Updated:
പേപ്പറിലെഴുതിയ വാക്കുകളുടെ അര്‍ത്ഥമല്ല ആരാധകരെ സൃഷ്ടിച്ചത്. മറിച്ച് ആ വാക്കുകളുടെ ഭംഗിയാണ്. നല്ല ഭംഗിയുള്ള കൈയക്ഷരമെന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടത്.
നേപ്പാള്‍ സ്വദേശിയായ പ്രകൃതി മല്ല എന്ന പെണ്‍കുട്ടിയെ ഓര്‍മയുണ്ടോ? സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഭംഗിയുള്ള കൈയക്ഷരത്തിന്റെ ഉടമയാണ് ഈ പെണ്‍കുട്ടി. ഇപ്പോഴിതാ അത്തരത്തില്‍ ഭംഗിയുള്ള കൈയക്ഷരവുമായി ഒരു യുവാവ് രംഗത്തെത്തിയിരിക്കുകയാണ്.
ഇദ്ദേഹത്തിന്റെ കൈപ്പടയിലെഴുതിയ ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് ഈ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
അഭിതാന്‍ഷു എന്ന അക്കൗണ്ടില്‍ നിന്ന്, പേജിന്റെ മുഴുവന്‍ ഭാഗവും ആവശ്യപ്പെട്ടവര്‍ക്കായി പോസ്റ്റ് ചെയ്യുന്നുവെന്ന തലക്കെട്ടോടെയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
advertisement
പേപ്പറിലെഴുതിയ വാക്കുകളുടെ അര്‍ത്ഥമല്ല ആരാധകരെ സൃഷ്ടിച്ചത്. മറിച്ച് ആ വാക്കുകളുടെ ഭംഗിയാണ്. നല്ല ഭംഗിയുള്ള കൈയക്ഷരമെന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടത്.
For those who asked me to upload this full page!
Ps, thanks a lot for the lovely comments!🤍 https://t.co/H1JG5ewn2s pic.twitter.com/RCLmLkTo2V— Abhitanshu (@Abhitanshuu) September 2, 2023
advertisement
”എന്തൊരു ഭംഗിയുള്ള കൈയക്ഷരമാണ് ബ്രോ. സ്വന്തം വികാരങ്ങള്‍ തുറന്നെഴുതാന്‍ കഴിയുന്ന ഇത്തരം ആളുകളെയാണ് നമുക്ക് വേണ്ടത്, ”, എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ”നിങ്ങളുടെ കൈയക്ഷരത്തെ ഞാന്‍ പ്രണയിക്കുന്നു,” എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്. ”ഭംഗിയുള്ള കൈയക്ഷരത്തിന് ഉടമയായ ഈ മനുഷ്യന്‍ മികച്ച അംഗീകാരം അര്‍ഹിക്കുന്നു,” എന്നാണ് മറ്റൊരാളുടെ കമന്റ്.


ലോകത്തിലെ മികച്ച കൈയക്ഷരത്തിന്റെ ഉടമ എന്ന നിലയില്‍ ആഗോള അംഗീകാരം ലഭിച്ച വ്യക്തിയാണ് നേപ്പാള്‍ സ്വദേശിയായ പ്രകൃതി മല്ല. യുഎഇയുടെ 51-മത് സ്പിരിറ്റ് ഓഫ് യൂണിയന്‍ ചടങ്ങില്‍ പ്രകൃതി മല്ല അഭിനന്ദന കത്ത് അയച്ചിരുന്നു. യുഎഇ ഭരണകൂടത്തെ പ്രകീര്‍ത്തിച്ചായിരുന്നു കത്ത്. കത്ത് എംബസിയ്ക്ക് കൈമാറുകയും ചെയ്തിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
September 04, 2023 9:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
എന്തൊരു ഭംഗിയുള്ള കൈയക്ഷരം; സോഷ്യല്‍ മീഡിയയില്‍ വൈറലായി യുവാവിന്റെ കൈയെഴുത്ത്