TRENDING:

പിസാ കഴിച്ച് അഭിപ്രായം പറയൂ; 5 ലക്ഷം രൂപ നേടൂ; പിസാ ഹട്ടിലെ പുതിയ ജോലി

Last Updated:

പിസാ ഹട്ടിന്റെ വെബ്സൈറ്റിലൂടെ ചീഫ് ക്രസ്റ്റ് ടെസ്റ്ററിനുള്ള അപേക്ഷ നൽകാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പിസാ ഇഷ്ടമല്ലാത്തവർ ചുരുക്കമായിരിക്കും. ഒട്ടുമിക്ക ഭക്ഷണ പ്രേമികളുടെയും ഇഷ്ട വിഭവമാണ് പിസാ. ഇറ്റലിയിലെ അടുക്കളകളിൽ നിന്നും എത്തിയ പിസാ ഇന്ന് ലോകത്തിലെ തന്നെ ജനപ്രിയ വിഭവങ്ങളിൽ ഒന്നാണ്.
advertisement

പിസാ ഇഷ്ടപ്പെടുന്നവർ തീർച്ചയായും അമേരിക്കൻ മൾട്ടിനാഷണൽ റെസ്റ്റോറന്റ് ശൃംഖലയായ പിസാ ഹട്ടിലെ പിസയും രുചിട്ടുണ്ടാവും. നിങ്ങളൊരു പിസാ ആരാധകനാണെങ്കിൽ പിസാ ഹട്ട് നിങ്ങൾക്കായി ഒരു സുവർണാവസരമൊരുക്കുന്നു. എന്താണെന്നല്ലേ.. പിസാ ഹട്ടിൽ നിന്നും അവരുടെ പുതിയ സ്റ്റഫ്ഡ് ക്രസ്റ്റ് പിസാ കഴിക്കുന്നവർക്ക് വലിയൊരു തുകയാണ് പിസാഹട്ട് സമ്മാനമായി വാഗ്ദാനം ചെയ്യുന്നത്.

യുകെയിലെ പിസാഹട്ടിൽ നിന്നും പിസാ കഴിച്ചാലാണ് ഈ തുക സമ്മാനമായി ലഭിക്കുക. കൂടാതെ മറ്റൊരു പ്രധാന കാര്യമുണ്ട്. വെറുതെ ഈ പിസാ കഴിച്ചിറങ്ങിയാൽ മാത്രം സമ്മാനം ലഭിക്കുകയില്ല. അതിനായി അവരുടെ പുതിയ പിസാ എങ്ങനെയുണ്ടെന്നും അതിന്റെ പ്രത്യേകതകൾ എന്തെല്ലാമാണെന്നും നിങ്ങൾക്കതിൽ എന്താണ് ഇഷ്ടമായതെന്നും എന്താണ് ഇഷ്ടമാകാത്തതെന്നും വ്യക്തമാക്കുകയും വേണം. കൂടാതെപിസാ ഹട്ടിനെ യുകെയിലെ ഏറ്റവും മികച്ച പിസാ നിർമ്മാതാക്കളാക്കുന്നതിന്റെ കാരണവും വ്യക്തമാക്കണം.

advertisement

വായിൽ വെള്ളമൂറുന്ന സ്റ്റഫ്ഡ് ക്രസ്റ്റ് പിസയാണ് റെസ്റ്റോറന്റ് കഴിക്കാനായി നൽകുന്നത്. പിസാ ഹട്ടിന്റെ വെബ്സൈറ്റിലൂടെ ചീഫ് ക്രസ്റ്റ് ടെസ്റ്ററിനുള്ള അപേക്ഷ നൽകാം. അപേക്ഷ സ്വീകരിച്ചാൽ പിസാ ഹട്ടിന്റെ ഏറ്റവും പുതിയ സ്റ്റഫ്ഡ് ക്രസ്റ്റ് പിസാ കഴിക്കുകയും അഭിപ്രായം പറയുകയും വേണം. അടുത്തിടെ, കമ്പനി അവരുടെ സ്റ്റഫ്ഡ് ക്രസ്റ്റ് പിസകളിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. അത് രുചിച്ച് അഭിപ്രായം രേഖപ്പെടുത്താനാണ് പിസാ ഹട്ട് ആരാധകരെ ക്ഷണിക്കുന്നത്.

രണ്ട് പുതിയ ഓപ്ഷനുകളാണ് പിസാ ഹട്ട് വാഗ്ദാനം ചെയ്യുന്നത്. ചീസ് സ്റ്റഫ് ചെയ്ത ചീസി ഗാർലിക് പിസയും പെപ്പെറോണി പിസയുമാണ് പുതിയ പിസകൾ. ചീഫ് ക്രസ്റ്റ് ടെസ്റ്ററിനായി അപേക്ഷിക്കുന്നവർ ഈ രണ്ട് പിസയും കഴിക്കേണ്ടതുണ്ട്. രണ്ട് പിസയും കഴിച്ചതിനുശേഷം അവയുടെ ടോപ്പിങ്ങുകളും സ്വാദും ടെക്സ്ചറുകളും വിശകലനം ചെയ്യുകയും റേറ്റ് ചെയ്യുകയും വേണം. കൂടാതെ ഇനി ഈ പിസകളിൽ എന്തെല്ലാം മെച്ചപ്പെടുത്താൻ കഴിയും എന്ന് നിർദേശിക്കുകയും വേണം. ഇതിൽ നിങ്ങൾ വിജയിക്കുകയാണെന്നുണ്ടെങ്കിൽ നിങ്ങൾക്ക് പിസാ ഹട്ട് 5000 പൗണ്ട് (5 ലക്ഷം രൂപ) സമ്മാനം നൽകും.

advertisement

"ഞങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച രുചി നൽകാൻ ഞങ്ങൾ എപ്പോഴും പരിശ്രമിക്കുന്നു. അതുകൊണ്ടാണ് ഓരോ സ്റ്റഫ്ഡ് ക്രസ്റ്റ് പിസയും പരിചയസമ്പന്നനായ സ്റ്റഫ്ഡ് ക്രസ്റ്റ് ഇഷ്ടമുള്ളവർ പരീക്ഷിക്കുകയും അതിൽ എന്തൊക്കെ മെച്ചപ്പെടുത്തണമെന്ന് അഭിപ്രായം തേടുകയും ചെയ്യുന്നതെന്ന് പിസാ ഹട്ട് യുകെ, യൂറോപ്പ് എന്നിവയുടെ ചീഫ് ബ്രാൻഡ് ഓഫീസർ അമേലിയ റിബ പറഞ്ഞു,

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചീഫ് ക്രസ്റ്റ് ടെസ്റ്ററാകാൻ താൽപ്പര്യമുള്ളവർക്ക് ഇവിടെ അപേക്ഷിക്കാം - —https://pizzahutprizes.co.uk/

advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പിസാ കഴിച്ച് അഭിപ്രായം പറയൂ; 5 ലക്ഷം രൂപ നേടൂ; പിസാ ഹട്ടിലെ പുതിയ ജോലി
Open in App
Home
Video
Impact Shorts
Web Stories